2014, മേയ് 22, വ്യാഴാഴ്‌ച

"The Holy Hell" ഗയില്‍ ട്രെഡ് വെല്ലുമായി നടത്തിയ അഭിമുഖം.

SreejithSree | 8:20 AM

"The Holy Hell" ഗയില്‍ ട്രെഡ് വെല്ലുമായി നടത്തിയ അഭിമുഖം



?: പുസ്തകം പ്രസിദ്ധീകരിച്ചശേഷം ഇപ്പോള്‍ എന്തു തോന്നുന്നു?


=ഞാന്‍ ആകെ ഭയപ്പാടിലാണ്‌. എനിക്കു ഒന്നിനും സാധിക്കാത്ത അവസ്ഥ. ആശങ്കയും ഭീതിയും മൂലം എന്തുചെയ്യണമെന്നും പറയണമെന്നും എന്നറിയുന്നില്ല.

?: നിങ്ങളുടെ മനസില്‍ ഇപ്പോള്‍ തോന്നുന്നതു പറയൂ ?


= ഇന്ത്യ ഒരുപാട് കോണ്‍ട്രടിക്റ്ററിയായ രാജ്യമാണ്‌. സങ്കീണ്ണമായ ,മതവിശ്വാസങ്ങളാണ്‌. രാഷ്ട്രീയവും മതവും ചേര്‍ന്ന് അതി സങ്കീണ്ണതകള്‍ നിറഞ്ഞു നില്ക്കുന്നു. വ്യക്തിഹത്യ, മതപരമായ അസ്വസ്തതകള്‍ ഇതെല്ലാം എനിക്കെതിരെ അവിടെ പ്രചരിക്കുന്നു.എന്റെ ജീവിതം മുമ്പോട്ട് കൊണ്ടുപോകണാവിന്നില്ല. കേരളത്തിലേ ജനങ്ങളില്‍നിന്നും ഉയരുന്ന പിന്തുണയും ആത്മാര്‍ഥതയും ഞാന്‍ കാണുന്നു. പക്ഷേ ജനങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. അതെനിക്ക അറിയാം.

?. ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പു വരുന്നു. ഈ ഘട്ടത്തില്‍ നിങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് ആയുസുണ്ടാകുമോ? അതേറ്റെടുക്കാന്‍ രാജ്യത്തേ നയിക്കുന്ന സംഘടനകളോ സര്‍ക്കാരോ വരുമെന്ന് കരുതുന്നുണ്ടോ?


= ഒരു പവര്‍ഫുള്‍ പേഴ്സണെതിരായിട്ടാണ്‌ എന്റെ ബുക്ക്. മാത്രമല്ല ഇത്രയും നാളായിട്ടും ആര്‍ക്കും അമ്മയെപറ്റി പറയാന്‍ കഴിയാതിരുന്ന കാര്യങ്ങളാണ്‌ ഞാന്‍ പറഞ്ഞത്. ആരു പറഞ്ഞാലും അവരെ ഉപദ്രവിക്കും. തിരഞ്ഞെടുപ്പ് വരുന്നത് അറിയാം. ബി.ജെ.പിയുടെ നരേന്ദ്ര മോഡി കേരളത്തില്‍ വന്നപ്പോള്‍ അമ്മയെ ചെന്നുകണ്ടിരുന്നല്ലോ. എല്ലാവരും അവരുടെ കീഴിലാണുള്ളത്.

?. ബുക്കില്‍ ഇത്രമാത്രം പരാതികളും അരോപണങ്ങളും ഉയര്‍ത്തിയ നിങ്ങള്‍ക്ക് 20 വര്‍ഷം പരാതികള്‍ ഇല്ലാതെ എങ്ങിനെ അവിടെ തുടരാനായി?


= 5വര്‍ഷം കഴിഞ്ഞപ്പോഴേ എനിക്ക് അസംതൃപ്തി തുടങ്ങിയിരുന്നു. 20വര്‍ഷം ഞാന്‍ സഹകരിക്കുകയായിരുന്നു.

?. ഈ പുതകത്തിനു പിന്നില്‍ അമൃതാനന്ദമയിക്ക് ലഭിക്കേണ്ടിയിരുന്ന സമധാനത്തിന്റെ നോബേല്‍ സമ്മാനം ഇല്ലാതാക്കാന്‍ ക്രിസ്ത്യന്‍ ലോബി ചെയ്തതാണെന്നാണ്‌ മുഖ്യ ആരോപ്പണം.


= (നീണ്ട ചിരി...) അവര്‍ക്ക് എന്തുവേണമെങ്കിലും ഉണ്ടാക്കാം. എനിക്ക് കൃസ്റ്റ്യാനിറ്റിയുമായി യാതോരു ബന്ധവുമില്ല.പള്ളിയുമായും ബന്ധങ്ങളില്ല. എന്നാല്‍ ജീസസിനേയും ഹിന്ദുയിസത്തേയും, ഇസ്ലാമിനേപറ്റി ഒരുപാടറിയില്ലെങ്കിലും അതിനേയും സ്നേഹിക്കുന്നു. ഞാന്‍ മത വിശ്വാസിയല്ല. ഒരു മതത്തേയും ഞാന്‍ സബ്സ്സ്ക്രൈബ് ചെയ്യുന്നില്ല. മതപരമായി കൂടുതല്‍ സസാരിക്കാനും താല്പര്യമില്ല.

?. ലോകത്തില്‍ ഒരുപാട് ആരാധകരുള്ള ആള്‍ക്കെതിരെ വളരെ ഗുരുതരമായ അരോപണം നിങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. പലരുടെയും ദൈവമാണവര്‍. ഉന്നയിച്ച കാര്യങ്ങള്‍ക്ക് എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ?


= ഒത്തിരിപേരേ അമ്മ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ അതിനു സാക്ഷിയാണ്‌. ഒത്തിരി ഒത്തിരി ആളുകളെ..എനെറ്റ് ബുക്ക് ഇറങ്ങിയ ശേഷം ആമസോണ്‍ ഡോട് കോമിലും ഒരുപാടാളുകള്‍ റിവ്യൂവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരുപാടാളുകള്‍ കണ്ടിട്ടുണ്ട് അമ്മ ഫിസിക്കലായി ഉപദ്രവിക്കുന്നത്, വക്കുകൊണ്ട് ചീത്ത പറയുന്നത് എല്ലാം..അമ്മയുടെ തന്നെ അടുത്തുള്ളവര്‍ പറയും അമ്മ ഒരുപാട് ഉപദ്രവിക്കാറുണ്ട് ഗായത്രിയെ സമ്മതിച്ചുകൊടുക്കണം.


?. നിങ്ങള്‍ ഈ പറയുന്നത് ഒരു സാധാരണ മനുഷ്യനു ചിലപ്പോള്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ്‌. ഇതെല്ലാം മനുഷ്യര്‍ക്ക് ചിലപ്പോള്‍ പെട്ടെന്നു ഉണ്ടാകാവുന്ന കോപങ്ങളാണ്‌.അതിനപ്പുറം എന്തെങ്കിലും ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യം അമ്മയ്ക്കെതിരെ ചൂണ്ടിക്കാടാനുണ്ടോ?


= ഹിപ്പോക്രസിയുണ്ട്. സാമ്പത്തികമായ ഇടപാടുകളിലേ കാര്യങ്ങള്‍ ഉണ്ട്. സാമ്പത്തികമായ കൃത്യമായ കാര്യങ്ങള്‍ എനിക്കു പറയ്യാന്‍ സാധിക്കില്ല. എങ്കിലും പണവും സ്വര്‍ണ്ണവും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ധാരാളം നല്കുമായിരുന്നു. അമ്മ പറഞ്ഞിട്ട് പല്കപ്പോഴും ഞാനായിരുന്നു ഇതു ചെയ്തത്.

?. നിങ്ങളുടെ കൈകൊണ്ട് ആര്‍ക്കൊക്കെ സ്വര്‍ണ്ണവും പണവും നല്കി?


= അമ്മയുടെ വീട്ടുകാര്‍, സഹോദരി ദ്സഹോദരന്മാര്‍ ഇവര്‍ക്കൊക്കെ. ഒരു മേജര്‍ ക്രിമിനല്‍ കുറ്റകൃത്യം അമ്മയ്ക്കെതിരെ ഉണ്ടോയെന്നു ചോദിച്ചാല്‍ അതെനിക്കറിയില്ല. അമ്മ പറയുന്ന നിലപാടുകള്‍ക്കെതിരെയാണ്‌ എന്റെ വിയോജിപ്പ് ക്രിമിനല്‍ കാര്യങ്ങളേക്കാളുപരി ഞാന്‍ കാണുന്നത് ധാര്‍മ്മികവും, നീതിശാസ്ത്രപരവും, സാന്മാര്‍ഗ്ഗികവുമായ കാര്യങ്ങളാണ്‌. അമ്മ ദേവിയാണ്‌, ഈശ്വരനാണ്‌, യേശുവാണ്‌ എന്നൊക്കെ പറഞ്ഞ് പറ്റിച്ച് വഞ്ചിച്ച് പണവും, സഭാവനകളും ജനങ്ങളില്‍നിന്നും ആരാധകരില്‍നിന്നും വാങ്ങിച്ചിരുന്നത്. അതാണ്‌ ഞാന്‍ കാണുന്ന വലിയ വിഷയം.

?. നിങ്ങള്‍ക്കിത് മനസിലാക്കാന്‍ 20 വര്‍ഷം വേണ്ടിവന്നു.


= = 5വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് ബുദ്ധിമുട്ടുകള്‍ തുടങ്ങിയിരുന്നു. മനസ് മടുത്തു. പിന്നെ അമ്മയും അവിടെയുള്ളവരും ബ്രെയിന്‍ വാഷ് നടത്തും. 21വയസിലായിരുന്നു ഞാനവിടെ ചെന്നത് . ആ സമയം ഞാന്‍ വളരെ നിഷ്കളങ്കയായിരുന്നു. ഞാന്‍ വിശ്വസിച്ചു അമ്മ ഒരു ജീവന്‍ മുക്തിയാണ്‌. അമ്മ എന്തു ചെയ്താലും എന്റെ നന്മയ്ക്കാണ്‌. ഉണ്ടാകുന്ന വിഷയങ്ങള്‍ മറക്കും , തിരഞ്ഞെടുത്ത സന്യാസ ജീവിതത്തിനായി ബാക്കി ജീവിതവും കൂടി മാറ്റിവയ്ക്കുകയായിരുന്നു. അവിടുത്തേ ബ്രെയിന്‍ വാഷിങ്ങും പ്രലോഭനങ്ങളും അത്ര ഭയങ്കരമായിരുന്നു.

 20വര്‍ഷം ഒരാള്‍ക്ക് മറ്റൊരാളെ ഇങ്ങിനെ വിശ്വസിപ്പിക്കാനും ബ്രെയിന്‍ വാഷ്ചെയ്യാനും പറ്റുമോ?


= (ചിരിക്കുന്നു).. എനിക്ക് അവസാനം വിശ്വാസം ഇല്ലായിരുന്നു. എങ്ങിനെ അവിടം വിട്ടു സുരക്ഷിതയായി പോകണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം എനിക്കു പോകാന്‍ പണം ഇല്ലായിരുന്നു. ഒരു ബന്ധവും വീട്ടുകാരുമായി ഇല്ലായിരുന്നു. ജോലിയില്ലായിരുന്നു. സുഹൃത്തുക്കള്‍ സഹായിക്കാന്‍ ഇല്ലായിരുന്നു. വേറൊരു ജീവിതത്തേക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.

?. ഇപ്പോള്‍ പണവും സുഹൃത്തുക്കളുമൊക്കെയുണ്ടോ?


= അധികമൊന്നുമില്ല, അത്യാവശ്യത്തിനുണ്ട്. സുഹൃത്തുക്കള്‍ കുറച്ചൊക്കെയുണ്ട്.

?. ഇപ്പോഴത്തേ നിങ്ങളുടെ പണത്തിന്റെ ഉറവിടം എന്താണ്‌ ?


= 2, 3 പാര്‍ടൈം ജോലിയുണ്ട്, ഒരു കമ്പിനി മാനേജ്മെന്റ്, ബുക്ക് കീപ്പിങ്ങ്, ഞാന്‍ മാസം മാസം കഴിഞ്ഞുപോകുന്നു, പണക്കാരിയല്ല, വാടകകാണെങ്കിലും വീടുണ്ട്. കഷ്ടപ്പെടുന്നുണ്ട്, എന്നാല്‍ സന്തോഷവും സ്വാതന്ത്ര്യവും ഉണ്ട്.


?. നിങ്ങളുടെ ബുക്കില്‍ ഒരു പാട് ക്രിമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട പരാമര്‍ശമുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡും, സാമ്പത്തിക കുറ്റകൃത്യ നിയമം എന്നിവയില്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. ഇന്ത്യയിലെ ഒരു അന്വേഷണ സംവിധാനത്തിലോ, കേരളാ പോലീസിലേ നിങ്ങള്‍ പരാതിയും നല്കിയിട്ടില്ല ?


= കാരണം ആ സമയത്ത് എനിക്കതിനു സാധിക്കില്ലായിരുന്നു. എന്റെ മനസിന്‌ ധീരതയില്ലായിരുന്നു. വിട്ടുപോരുന്ന സമയം മനസ് ഭയങ്കര കണ്‍ഫ്യൂഷനിലായിരുന്നു.


?. ഇന്നലെ കേരളത്തിന്റെ ആഭ്യന്തിര മന്ത്രി പറഞ്ഞു ഒരു പുസ്തകം വയ്ച്ച് കേസെടുക്കാന്‍ പറ്റില്ലെന്ന്.


= ഞാന്‍ അതിനോട് യോജിക്കുന്നു. ഒരു ബുക്കിലെ പരാമര്‍ശം വയ്ച്ച് കേസെടുക്കനാകില്ല. ഞാന്‍ പരാതി കൊടുത്തിട്ടുമില്ല. ഫേസ്ബുക്കിലൂടെ പ്രതികരിച്ചവര്‍ക്കെതിരെയും കേസെടുത്തതായും അറിഞ്ഞിരുന്നു.

?. ലോകം മുഴുവന്‍ അരാധകരും ആളുകള്‍ ആരാധനയോടെ കാണുകയും ചെയ്യുന്ന ഒരാള്‍ക്കെതിരെ പലതും പറഞ്ഞിട്ട് നിങ്ങള്‍ പരാതി കൊടുത്തിട്ടില്ല. നിങ്ങള്‍ പറയുന്നതാണു ശരിയെന്നുണ്ടെങ്കില്‍ ധാര്‍മ്മികമായി ചിലതൊക്കെ ചെയാന്‍ നിങ്ങള്‍ക്കും ഉത്തരവാദിത്വമില്ല? നിങ്ങള്‍ അമ്മയില്‍ നിന്നും രക്ഷപെട്ടതുപോലെ മറ്റുള്ളവരെയും നിങ്ങള്‍ക്ക് രക്ഷിക്കേണ്ടേ?


= ശരിയാണു , ധാര്‍മ്മികമായി എനിക്കു അതിനു കഴിയണം. അതിനാണു ഞാന്‍ പുസ്തകമെഴുതിയത്.

?. നിങ്ങള്‍ ഈ പുസ്തകത്തിന്റെ അപ്പുറത്തേക്ക് നിയമ നടപടിക്ക് പോകുന്നില്ലെങ്കില്‍ ഇതെല്ലാം ഒരു നോവല്‍ പോലെയും കഥപോലെയും ആയി പോകും.


= മനസിലായി..ഇതിന്റെ മറ്റൊരു പരിഹാര മാര്‍ഗം ക്രിമിനല്‍ കോടതിയിലേക്ക് ഞാന്‍ പോവുകയെന്നതാണ്‌. സുതാര്യതയ്ക്കും പൊതുജനങ്ങളിലേക്കും ഈ വിഷയം കൂടുതല്‍ എത്തിക്കാന്‍ അതുപകരിക്കും. എനിക്കതറിയാം. എന്നാല്‍ ക്രിമിനല്‍ നിയമ വ്യവസ്ഥ വഴി മാത്രം ജസ്റ്റിസ് കിട്ടില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

?. അപ്പോള്‍ മാതാ അമൃതാനന്ദമയിക്കെതിരെയും മഠത്തിനെതിരുയും പോലീസിലും കോടതിയിലും പരാതി കൊടുക്കുന്നില്ല, അല്ലേ?


= ഇല്ല. പരാതിയും കേസും നല്കിയാല്‍ എത്രയോ വര്‍ഷം ഞാന്‍ കിടന്നു കറങ്ങണം. വിമര്‍ശകര്‍ പറയുന്നതുപോലെ എന്റെ പിന്നില്‍ ആരും സഹായിക്കാന്‍ ഇല്ല. ഞാന്‍ മാത്രമേയുള്ളു. മനസിലായില്ലേ. ലോകത്തേ ഞാന്‍ അറിയിച്ചിട്ടുണ്ട്...ഉന്നതമായ നീതിയില്‍ ഞാന്‍ വിശ്വസിക്കുന്നു. ഉന്നതമായ നീതി ക്രിമിനല്‍ ജസ്റ്റീസിനേക്കാളും മീതെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.
അമ്മയുടെ മഠത്തില്‍ എന്താണു നടക്കുന്നെതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പൊതുജനത്തിനു മുമ്പില്‍ അവരുടെ പ്രവര്‍ത്തികളെ സുതാര്യവും ശുചീകരിക്കുകയുമാണെന്റെ ലക്ഷ്യം. ഒരു ശുചീകരണമാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ഒരുപാട് പൊതുജജനത്തിന്റെ ശ്രദ്ധ ആശ്രമത്തിലേക്ക് പതിയുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കാര്യങ്ങള്‍ അവര്‍ ഇനി ചെയ്യാന്‍ പേടിക്കും. കൂടുതല്‍ കൂടുതല്‍ അവര്‍ ശ്രദ്ധിക്കും.

?. നിങ്ങള്‍ക്കെതിരെ എന്തെങ്കിലും ഭീഷണി വന്നിട്ടുണ്ടോ ?


= ഒക്ടോബര്‍ അവസാനം ബുക്ക് പ്രസിദ്ധീകരണത്തിനായി വന്നപ്പോള്‍ എനിക്കു ഭീഷണി ലഭിച്ചു. ഇന്ത്യയിലെ 2സുഹൃത്തുക്കളായിരുന്നു ഇതു വിളിച്ചു പറഞ്ഞത്. ഈ സുഹൃത്തുക്കളോട് മഠം അധികൃതര്‍ പറഞ്ഞ് വിവരമാണ് എന്നോട് അവര്‍ അറിയിച്ചത്. ആശ്രമത്തിന് അറിയാമായിരുന്നു ഈ ആളുകളോട് പറഞ്ഞാല്‍ എന്റെയടുത്ത് ആ വിവരം എത്തുമെന്ന്. ബുക്ക് പ്രസിദ്ധീകരിച്ചാല്‍ കോടതിയില്‍ കേസുനല്കുമെന്നും അതില്‍നിന്നും പിന്തിരിയണമെന്നും ഒക്ടോബര്‍ അവസാനം ഫോണ്‍ വഴി ഭീഷണി ലഭിച്ചിരുന്നു. മഠത്തില്‍നിന്നും നേരിട്ടല്ല ഫോണ്‍ വന്നത്. ഇന്ത്യയിലുള്ള എന്റെ സുഹൃത്തുക്കളുടെ വീട്ടില്‍ ചെന്നും ആശ്ര മം അധികൃതര്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഗായത്രി ആശ്രമത്തിനെതിരെ ബുക്കെഴുതി, അതു പ്രസിദ്ധീകരിച്ചാല്‍ കേസില്‍ കുടുക്കും എന്നൊക്കെയായിരുന്നു പറഞ്ഞത്.
ഒരു സ്വിസ് മാഗസിനില്‍ ഒരു ചെറിയ ലേഖനം ഞാന്‍ കൊടുത്തിരുന്നു. അവര്‍ അതു പ്രസിദ്ധീകരിച്ചു. ഉടന്‍ തന്നെ മാഗസിന്‍ അധികൃതര്‍ക്ക് ഭീഷണി വന്നു. സ്വിസ് മാഗസിന്‍ പേടിച്ചു. ഇതിനേ തുടര്‍ന്ന് അവര്‍ അവരുടെ വെബ്‌സൈറ്റില്‍നിന്നും ആ ലേഖനം നീക്കം ചെയ്തു. ഒരു ഫ്രെഞ്ച് സൈക്കോളജിസ്റ്റ് മാതാ അമൃതാനന്ദമയിയെപറ്റി ഒരു സൈക്കോനാലിസസ് നടത്തുകയും അത് അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. എന്റെ ബുക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സൈക്കോളജിസ്റ്റ് അമ്മയെപറ്റി സൈക്കോ അനാലിസസ് നടത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തിനു ഫോണ്‍കോളും ഭീഷണിയും വന്നു. ഗെയിലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ പോവുകയാണ്. വെബ്‌സൈറ്റില്‍നിന്നും ഇതു നീക്കം ചെയ്തില്ലെങ്കില്‍ ഗെയിലിന്റെ കൂടെ കേസില്‍ നിങ്ങളെയും കൊള്ളിച്ചിരിക്കും എന്നായിരുന്നു ഭീഷണി.

?. കേരളത്തില്‍ ഇനി വരുവാന്‍ പരിപാടിയുണ്ടോ?


= ഇല്ല, വരില്ല എന്നു പറയുന്നില്ല. നിങ്ങള്‍ അലോചിക്കുക, വരുന്നതാണോ വരാതിരിക്കുന്നതാണോ ഇപ്പോള്‍ നല്ലത് ?20വര്‍ഷം ഞാന്‍ അവിടെയല്ലേ താമസിച്ചത്. എന്റെ നാടുപോലെയാണ്. ഇപ്പോഴും ഞാന്‍ ഇന്ത്യയേ ഒരുപാടു സ്‌നേഹിക്കുന്നു.
ഹിന്ദുയിസത്തെ ഞാന്‍ വലുതായി സ്‌നേഹിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങള്‍ എനിക്കിഷ്ടമാണ്. സസ്‌കാരവും ജനങ്ങളേയും ഒക്കെ ഞാന്‍ സ്‌നേഹിക്കുന്നു. ടി.വിയില്‍ ഹിന്ദിപരിപാടികള്‍ കാണുമ്പോള്‍ ശരിക്കും എനിക്കു വേദനിക്കാറുണ്ട്.

ഗെയില്‌ന്റെ ബുക്ക് മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍നൂറുകണക്കിനു കൊച്ചുകൊച്ചു അനുദിന ജീവിത സംഭവങ്ങളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്. അതും ഒന്നൊന്നിനോട് കണക്ട്‌ചെയ്തു കിടക്കുന്നു. 15-20 വര്‍ഷം മുമ്പുള്ള ജീവിതത്തിലേ കാര്യങ്ങള്‍ എങ്ങിനെയാണു ചിട്ടയായി ഓര്‍ത്തിരിക്കുന്നത് ?


= ഞന്‍ ഡയറി എഴുതുമായിരുന്നു. അതെല്ലാം കമ്പുട്ടറില്‍ ഉണ്ട്. ഡയറി വായിച്ചു കുറെ കാര്യങ്ങള്‍ ഫ്രഷായി ഓര്‍മിച്ചു. പ്രധാനമായും കാര്യങ്ങള്‍ മനസില്‍ നല്ലപോലെ കിടക്കുന്നുണ്ട്. ഒരു സിനിമ പോലെ എന്റെ മനസില്‍ കിടപ്പുണ്ട്.

ഞങ്ങള്‍ക്കെന്താണു ഈ ബ്രേക്കിങ്ങ് നീക്കത്തിലൂടെ കിട്ടിയത് ?


= ധാര്‍മ്മികമായ നീതി, സത്യം പുറത്തുകൊണൂവരിക, ഞാനനുഭവിച്ച ബുദ്ധിമുട്ടുകള്‍ വിവരിക്കുക, എന്റെ അഭിമാനം..

ഇപ്പോഴും ഏതെങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ ?


- ഉണ്ട്. ധര്‍മ്മാത്മയില്‍. ഈശ്വരവിശ്വാസിയാണ്. ആ ദൈവത്തിനു പേരില്ല. സത്തയാണത്. നമ്മളെയെല്ലാം ഒന്നിപ്പിക്കുന്ന ദൈവം. ഞാന്‍ മത വിശ്വാസിയല്ല. എന്നാല്‍ വിശ്വ ശക്തിയിലും, നമ്മളുടെയെല്ലാം ഉള്ളില്‍ ദൈവം വസിക്കുന്നുണ്ട്, നമുക്ക് നേരിട്ട് ബന്ധമുണ്ട് ദൈവവുമായി. എന്റെ അമ്മ ഇപ്പോള്‍ എന്നെ പ്രസവിച്ച അമ്മയാണ്. ഞാന്‍ ആ അമ്മയെ മുമ്പ് തള്ളിപറഞ്ഞിരുന്നു. അതെല്ലാം ആശ്രമത്തിലെ ബ്രെയിന്‍ വാഷിങ്ങിലൂടെയായിരുന്നു. പ്രസവിച്ച സ്വന്തം അമ്മയെ കളഞ്ഞിട്ട് ഇതാണ് അമ്മ, അമ്മയുടെ അമ്മയാണിത് എന്നൊക്കെ പറയുന്നത് ഫെനാനറ്റിസിസം ആണ്. അങ്ങിനെ പറയുന്ന അമ്മ ഒരു ഫ്‌നാറ്റിക് ആണ്.

?. ബുക്ക് പുറത്തിറങ്ങിയിട്ട് അമ്മ പറഞ്ഞതായി വരുന്ന ആദ്യ പ്രതികരണം ആ മകള്‍ക്ക് വേദനയുണ്ടാകാതിരിക്കട്ടെ എന്നാണ്...?


= നല്ലത്. ഇത് അമ്മയുടെ ഒരു പൊളിറ്റികല്‍ സ്റ്റേറ്റ്‌മെന്റാണ്. പൊതുജനങ്ങളെ ചതിക്കാനാണിത്. പക്ഷേ ഈ മുഖമല്ല ആശ്രമത്തിലേ മുറിയില്‍. പുറത്തു പറയുന്നത് ഒന്ന് ചെയ്യുന്നതു വേറെ. എന്റെ ബുക്കില്‍ പറയുന്ന കാര്യങ്ങളില്‍ 100 ശതമാനം ഉറച്ചുനില്ക്കുകയാണ്. ഇത് ഒരു ബിസിനസിനായി എഴുതി ഉണ്ടാക്കിയതല്ല. കാരണം ഞാന്‍ ഇത്രയും വര്‍ഷങ്ങള്‍ എടുത്തു എഴുതാന്‍. ദേഷ്യം,പ്രതികാരം, പ്രതികാര ബുദ്ധി, എന്തെങ്കിലും മനസിന്റെ വിഘ്‌നങ്ങള്‍, ഒന്നും ഈ ബുക്കില്‍ വരാതിരിക്കാന്‍ വര്‍ഷങ്ങള്‍ എടുത്താണു എഴുതിയത്. എന്റെ ഹൃദയം നോക്കിയും, ഹൃദയത്തോടു ചോദിച്ചുമാണെഴുതിയത്. അതിന്റെ ഔര്‍ ഭാഗത്തും വികാരഭരിതമാകാതെ സത്യത്തേ സ്പര്‍ശിച്ചാണെഴുതിയത്.


?. അമൃതാനന്ദമയി ഗെയിലിനേ ശാരീരികമായി ഉപദ്രവിച്ചു എന്നതു സത്യമാണോ ?


= ശരിയാണ്. മുടിപിടിച്ചു ചുറ്റിക്കും, ശരീരത്തും തൊണ്ണയിലും കുത്തിപ്പിടിക്കും, ചവിട്ടും, ശാരീരിക ഉപദ്രവങ്ങളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തികൊണ്ടും പെരുമാറ്റം കൊണ്ടുമുള്ള പീഢനമായിരുന്നു.

?. ആശ്രമത്തില്‍ നിങ്ങളും മറ്റൊരാളും തമ്മിലുള്ള ശാരീരിക ബന്ധത്തേക്കുറിച്ചും നടന്ന ലൈഗീക വേഴ്ചയെപറ്റിയും പറയുന്നുണ്ട്. അമ്മയ്ക്കെതിരെയും അതില്‍ പരാമര്‍ശമുണ്ട് ?


= ഞാനത് എന്റെ ബുക്കില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ വ്യക്തിയും(പേര്‍ പറയുന്നുണ്ടെങ്കിലും ഒഴിവാക്കുന്നു) അമ്മയും തമ്മില്‍ ആദ്യം അമ്മയും മകനും പോലെ തോന്നുന്ന ബന്ധമായിരുന്നു.ശിഷ്യ ബന്ധത്തില്‍ നിന്നും പിന്നെ അവര്‍ തമ്മില്‍ ... എന്താ പറയുന്നെ .. വളരെ ക്ലോസായിരുന്നു. വളരെ കോബ്ലിക്കേറ്റഡ് റിലേഷന്‍ ഷിപ്പ്, ശാരീരികബന്ധമുണ്ടായിരുന്നുവെന്ന് ഞാന്‍ എഴുതിയിട്ടുണ്ട്.

?. അമ്മയുടെ കഴിവുകളെ കുറിച്ച് എന്തു പറയുന്നു ?


= അമ്മയ്ക്ക് നല്ല ബിസിനസ് സ്‌ക്കില്‍ ഉണ്ട്. അമ്മ എഡ്യൂകേറ്റഡ് അല്ല എന്നതുകൊണ്ട് സാധാരണ സ്ത്രീയെന്നു പറയാന്‍ ആകില്ല. അമ്മയ്ക്ക് എന്തെങ്കിലും ആധ്യാത്മിക ബുദ്ധിയുള്ളതായി എനിക്ക് മനസിലായിട്ടില്ല. കരുത്തുള്ള മനസുണ്ട്. ഒരു കൂട്ടം ആളുകളെ വളച്ചെടുക്കാന്‍ കഴിവുണ്ട്. ആശ്രമത്തില്‍ സെക്ഷ്വല്‍ ആക്ടിവിറ്റീസ് നടന്നുവെങ്കിലും, മനുഷ്യ ജീവികളല്ലേ... അതില്‍ എത്ര റേപ്പുണ്ട്, പീഢനം ഉണ്ട് എന്നൊന്നും എനിക്കു പറയാന്‍ സാധിക്കില്ല. അമ്മ മീന്‍ കഴിക്കുമായിരുന്നെങ്കിലും മറ്റുള്ളവര്‍ അതറിയുന്നതില്‍ ദേഷ്യമുണ്ടായിരുന്നു. കടപ്പുറത്തുകാരിയായ അവര്‍ ഉച്ചക്കും രാത്രിയിലും മീന്‍ കഴിക്കുകയും മറ്റുള്ളവര്‍ക്ക് വെജിറ്റേറിയന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുമായിരുന്നു. കാരണം ഒരു വക ഹിപ്പോക്രസി....പുറത്തു പ്രചരിക്കുന്ന പോലെ ആശ്രമത്തില്‍ ലഹരിയോ മാംസാദികളോ, മദ്യപാനമോ, പുകവലിയോ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ കണ്ടിട്ടില്ല.

?. എന്തടിസ്ഥാനത്തിലാണു 100 മില്ല്യണ്‍ സ്വിസ്ഫ്രാങ്ക് അമ്മയ്ക്ക് സ്വിസ് ബാങ്കില്‍ ഉണ്ടെന്ന് പറഞ്ഞത് ?


= ചില വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നത് അങ്ങിനെ തന്നെയാണ്. കഴിഞ്ഞ് വര്‍ഷം ആശ്രമത്തിന്റെ രേഖകള്‍ പ്രകാരം സര്‍ക്കാരിലേക്ക് കൊടുത്തിരിക്കുന്ന കണക്കുകള്‍ ഉദാഹരണമാണ്. ഇന്ത്യ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളും ആശ്രമം രേഖകളും പ്രകാരം കഴിഞ്ഞവര്‍ഷം 300മില്യണ്‍ ഡോളറിന്റെ വിദേശ ബാങ്ക് നിക്ഷേപം ഉണ്ടെന്നാണ്. (ബുക്ക് പബ്ലീഷ് ചെയ്തശേഷം ലഭിച്ച കണക്കുകള്‍
) ആശ്രമത്തിനു വിദേശ ബാങ്കില്‍ നിന്നും ലഭിച്ച പലിശ കണക്കാക്കിയാണ് 300മില്ല്യണ്‍ ഡോളര്‍ നിക്ഷേപം സര്‍ക്കാര്‍ കണക്കുകൂട്ടിയിരിക്കുന്നത്.

?. 300മില്ല്യണ്‍ ഡോളറോ, 1860 കോടി രൂപ ?


= അതേ 300മില്ല്യണ്‍ ഡോളര്‍. ശരിതന്നെയാണ്. ആശ്രമം ഫയലില്‍ ലഭിച്ച വിദേശ പലിശയുടെ അടിസ്ഥാനത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ മുന്‍ വര്‍ഷം തിട്ടപ്പെടുത്തിയ തുകയാണിത്. ഈ രേഖകള്‍ ആര്‍ ക്കും ലഭ്യമാകുന്ന പൊതു രേഖകള്‍ കൂടിയാണ്. ഡോളറിലാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. ആശ്രമം ഡിക്ലയര്‍ ചെയ്ത ലഭ്യമായ വിദേശ പലിശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഡിറ്റ് വിഭാഗമാണിതു 300മില്ല്യണ്‍ ഡോളര്‍ എന്നു കണക്കാക്കിയിരിക്കുന്നത്. ഇതു കൃത്യമായി ശരിയാകണമെന്നില്ല. കാരണം ആശ്രമം രേഖപ്പെടുത്തിയ വിദേശ പലിശയുടെ കണക്കുവയ്ച്ചാണിത് കാല്കുലേറ്റ് ചെയ്തിരിക്കുന്നത്. ആശ്രമത്തിന്റെ മൊത്തം ആസ്തി കണക്കുകൂട്ടാന്‍ എനിക്കാവില്ല. 15വര്‍ഷം ആയില്ലേ ഞാന്‍ വിട്ടിട്ട്. മാത്രമല്ല ലോകമെങ്ങും പരന്നുകിടക്കുന്നു, നിരവധി ആശ്രമം, എല്ലാ രാജ്യത്തുമായി ബാങ്ക് അക്കൗണ്ടുകള്‍, ഭൂമി..ആര്‍ക്ക് കണക്കുകൂട്ടാന്‍ പറ്റും അത്ര വലുതാണ്...


കടപ്പാട്: dailyindianherald.com





Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub