നമ്മള്‍ സ്വപ്നം കാണുന്നതെങ്ങനെ?
സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല എന്നാല്‍ സ്വപ്നം ഉറക്കം ഉണരുമ്പോളും ഓര്‍ത്തിരിക്കുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്. ചിലര്‍ക്ക് കണ്ട സ്വപ്നം വള്ളിപുള്ളി തെറ്റാതെ പറയുവാന്‍ സാധിക്കും എന്നാല്‍ ചിലര്‍ക്ക് അത് സാധിക്കില്ല. പക്ഷെ ചിലര്‍ കുറച്ചുഭാഗം ഓര്‍ത്ത് വയ്ക്കും. ഇങ്ങനെയുള്ളവരെ ഹൈ ഡ്രീം റീകോളര്‍, ലോറീകോളര്‍ എന്നിങ്ങനെ വിഭജിക്കണം എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.
എന്തുകൊണ്ടാണ് മനുഷ്യര്‍ക്ക് ഇങ്ങനെ സ്വപ്നം ഓര്‍ത്തിരിക്കാന്‍ കഴിയുന്നത് എന്നതിന് ശാസ്ത്രകാരന്മാര്‍ നല്‍കുന്ന മറുപടി ഇതാണ്. തലച്ചോറിലെ ടെമ്പ്റോ- പെരിറ്റല്‍ ജംഗ്ഷന്‍റെ ശേഷിയാണ് ഇതിന് അടിസ്ഥാനം. നമ്മുക്ക് അനുഭവപ്പെടുന്ന വിവര സംസ്കരണ കേന്ദ്രമാണിത്. ഇതിന്‍റെ ശേഷി കൂടിയവരാണ് മികച്ച രീതിയില്‍ സ്വപ്നം ഓര്‍ത്തിരിക്കുക.
അതേസമയം സ്വപ്നം നന്നായി ഓര്‍ത്തിരിക്കുന്നവരുടെ ഉറക്കം ദൈര്‍ഘ്യമേറിയതായിരിക്കും സ്വപ്നം ഓര്‍ത്ത് വയ്ക്കാന്‍ കഴിയാത്തവര്‍ കുറഞ്ഞ സമയം ഉറങ്ങുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. ഉറങ്ങുന്ന ഒരു മനുഷ്യന്‍റെ തലച്ചോറിന് ലഭിക്കുന്ന വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ സാധിക്കില്ല അതിനാല്‍ തന്നെ ഉറക്കം ഉണര്‍ന്നാല്‍ മാത്രമേ അത് സാധിക്കു. അതാണ് പലപ്പോഴും സ്വപ്നം പൂര്‍ണ്ണമായും ഓര്‍ക്കാന്‍ കഴിയാത്തത്.
ഫ്രാന്‍സിലെ ലെയോണ്‍ ന്യൂറോസയന്‍സ് റിസര്‍ച്ച് സെന്‍ററില്‍ നടത്തിയ പഠനങ്ങളാണ് ഈ രസകരമായ വസ്തുതകള്‍ കണ്ടെത്തിയത്. 41 പേരില്‍ പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രാഫി (PET)എന്ന ഇമാജനിംങ് ടെക്നിക്ക് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. റെഡിയോ ആക്ടിവ് വസ്തുക്കള്‍ ഉപയോഗിച്ച് ഈ വ്യക്തികള്‍ ഉറങ്ങുമ്പോഴായിരുന്നു പരീക്ഷണം.
കടപ്പാട്: asianetnews.tv
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ