വായുവില്‍ നിന്നും കുടിവെള്ളം! അതും ലിറ്ററിന് 1.50 രൂപയ്ക്ക്!!
ജെറുസലേം: അന്തരീക്ഷ വായുവില്‍ നിന്നും കുടിവെള്ളം ഉല്‍പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി ഇസ്രായേലി കമ്പനി രംഗത്ത്. വെറും ഒന്നര രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ഉല്‍പാദിപ്പിക്കാന്‍ അറ്റ്‌മോസ്ഫിയറിക് വാട്ടര്‍ ജനറേറ്റിംഗ് യൂണിറ്റ് എന്ന ഈ സാങ്കേതിക വിദ്യയിലൂടെ കഴിയുമത്രെ. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കാനുതകുന്ന നൂതന സാങ്കേതിക വിദ്യയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ലിറ്ററിന്റെ ബോട്ടിലിന് 15 രൂപ വില നല്‍കുന്നിടത്താണ് വെറും 1.5 രൂപയ്ക്ക് കുടിവെള്ളം ഉല്‍പാദിപ്പിക്കാനാവുന്ന സാങ്കേതിക വിദ്യ ഇസ്രായേലി കുടിവെള്ള കമ്പനിയായ വാട്ടര്‍ ജെന്‍ വികസിപ്പിച്ചെടുത്തത്. അറ്റ്‌മോസ്ഫിയറിക് വാട്ടര്‍ ജനറേറ്റിംഗ് യൂണിറ്റിലൂടെയാണ് വായുവില്‍ നിന്നും കുടിവെള്ളം ഉല്‍പാദിപ്പിക്കുന്നത്. പ്രത്യേക താപ വിനിമയ ഉപകരണത്തിലൂടെ ശുദ്ധവായു കടത്തിവിട്ട് അവ ശീതീകരിച്ച് ഈര്‍പ്പമാക്കുകയും വായു നീക്കം ചെയ്ത് വെള്ളം യൂണിറ്റിലെ പ്രത്യേക സംഭരണിയലേക്ക് മാറ്റുകയുമാണ് അറ്റ്‌മോസ്ഫിയറിക് വാട്ടര്‍ ജനറേറ്റിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം. ജലസംഭരണിയില്‍ ശേഖരിച്ച ഈ വെള്ളം വായുവിലെ ഏതെങ്കിലും രാസവസ്തുക്കളില്‍ നിന്നും സൂക്ഷ്മാണുക്കളില്‍ നിന്നും അതിസൂക്ഷ്മമായ അരിപ്പയിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റും. ഇത്തരം സംവിധാനം വീടുകളില്‍ സ്ഥാപിക്കുക വഴി ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ കുടിവെള്ള പ്രശ്‌നം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് വാട്ടര്‍ ജെന്‍ കമ്പനിയുടെ സഹ മേധാവി അര്യേ കൊഹാവി പറയുന്നു. വൈദ്യുതിയുടെ ഉപയോഗം അനുസരിച്ച് പ്രതിദിനം 250 മുതല്‍ 800 ലിറ്റര്‍ വരെ കുടിവെള്ളം ഉല്‍പാദിപ്പിക്കാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതും ലിറ്ററിന് വെറും ഒന്നര രൂപ മാത്രം ചെലവില്‍.
അറ്റ്‌മോസ്ഫിയറിക് വാട്ടര്‍ ജനറേറ്റിംഗ് യൂണിറ്റിന്‍രെ പ്രവര്‍ത്തനം
എയര്‍ കണ്ടീഷന്‍ വായുവില്‍ നിന്നും വെള്ളം പുറംതള്ളുന്ന സാങ്കേതിക വിദ്യയാണ് ഇത്തരമൊരു വിപ്ലവകരമായ കണ്ടുപിടുത്തത്തിന് പിന്നില്‍. ഐസ് വെച്ച പാത്രത്തിന്‍മേല്‍ ജലകണികകള്‍ രൂപപ്പെടുന്നത് അന്തരീക്ഷ വായു ഈര്‍പ്പമായി മാറിയാണ്
കടപ്പാട്: indiavisiontv.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ