2014, മേയ് 29, വ്യാഴാഴ്‌ച

ഞാന്‍ കണ്ട നരക കാഴ്ചകള്‍ അതായത് ന്യൂ ജനറേഷന്‍ വട്ട് ഭാഗം.2

SreejithSree | 12:12 PM

കൊന്നും കൊലവിളിച്ചും നടന്ന കുട്ടികാലം

1990 ഒരു മാര്‍ച്ച്‌ മാസത്തില്‍ ആണ് ഞാനെന്ന പ്രസ്ഥാനം 


ജനിച്ചുവീണത് അന്നുമുതല്‍ നിന്‍റെ വീട്ടുകാര്‍ക്ക് കഷ്ട്ടകാലം


 തുടങ്ങി എന്ന് എന്‍റെ കൂട്ടുകാര്‍ പറഞ്ഞെങ്കിലും അന്നൊന്നും


 ഞാന്‍ അത് വിശ്വസിച്ചിരുന്നില്ല.. അങ്ങനെ വര്‍ഷങ്ങള്‍ 


കടന്നുപോയീ എനിക്ക് ഓര്‍മ്മവെച്ചു.. അതുവരെ ബോധം


 ഇല്ലാതെ കെടക്കുവായിരുന്നില്ല, വയസു നാലഞ്ചായി.. കുട്ടികാലം


 വളരെയധികം ആസ്വദിച്ചു തന്നെ വളര്‍ന്നു.. കളിക്കൂട്ടുകാര്‍ 


ഒരുപാട് ഒന്നും ഇല്ലായിരുന്നെങ്കിലും ഉള്ളത് തന്നെ ധാരാളം 


ആയിരുന്നു. 




അക്കാലത്ത് ഞങ്ങളുടെ പ്രധാന വിനോദം എന്നും വൈകുന്നേരം


 വീട്ടില്‍ നിന്ന് എങ്ങനെ തല്ലുകൊള്ളാം എന്നായിരുന്നു.. അതിനു 


കാരണം ഉണ്ട്, ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്താണ് ഞാന്‍ 


മുന്‍പുപറഞ്ഞ പ്രസിദ്ധമായ പുഴ. അക്കാലത് ഇന്ന് വംശനാശം


 വന്ന പലയിനം മത്സ്യങ്ങള്‍ ഉണ്ടായിരുന്നു ഉദാ: കയ്ലി,

 പരണ,പാവല്‍ എന്നിങ്ങനെ.. ഇതൊന്നും നിങ്ങള്‍ കേട്ടിട്ടുപോലും


 ഉണ്ടാവില്ല എന്നെനിക്കറിയാം. ഇത്തരത്തില്‍ ഉള്ള മീനുകളെ 


തോര്‍ത്ത്‌ വെച്ചു അരിച്ചു പിടികൂടുക എന്നിട്ട് അതിനെ വല്ല 


കുപ്പിയിലോ പാത്രത്തിലോ വളര്‍ത്താം എന്ന വിശ്വാസത്തില്‍ 


നിക്ഷേപിക്കുന്നു പക്ഷെ ഒരു മണിക്കൂറില്‍ കൂടുതല്‍ അതിനു 


ആസുണ്ടാവില്ല അത് ചാവും. ഉടന്‍ അടുത്ത ഇരയെത്തേടി 


തോര്‍ത്തുമായി പുഴയിലെക്കിറങ്ങുന്നു... ഹിറ്റ്ലറുടെ 


കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ അടിമകളെക്കാള്‍ കഷ്ട്ടം


 ആയിരുന്നു എന്‍റെ കയ്യില്‍പെട്ട മത്സ്യങ്ങള്‍ക്ക്. ഇങ്ങനെ ‘കൊന്നും


 കൊലവിളിച്ചും’ വയ്കുന്നേരം വീട് എത്തുമ്പോള്‍ നടയടി 


എന്നൊരു സമ്പ്രദായം ഉണ്ട്, അതുകഴിഞ്ഞ് മാത്രമേ 


വീടിനുള്ളിലേക്ക് കടക്കാന്‍ കഴിയൂ..’ മീന്‍ നാറിയിട്ട്‌ വയ്യ പോയി


 കുളിക്കടാ.. ഈ വര്‍ഷം സ്കൂള്‍ ഒന്ന് തുറന്നോട്ടെ, അതുവരെ

 അല്ലെ നീ ഇങ്ങനെ നടക്കൂ..’ അമ്മയുടെ സ്ഥിരം ഡയലോഗ്.പിന്നെ 


കുളികഴിഞ്ഞു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ നേരെ എന്‍റെ 


സ്നേഹിതന്‍റെ വീട്ടിലേക്ക് ഒരു ഓട്ടമാണ്, കാരണം അക്കാലത്ത്


 അവന്‍റെ വീട്ടില്‍ മാത്രമേ ടെലിവിഷന്‍ ഉള്ളൂ.. ഞാന്‍

 ചെല്ലുമ്പോഴേക്കും അവന്‍റെ വീടിന്‍റെ മുറ്റം നിറയെ ആള്‍ക്കാര്‍


 നിറഞ്ഞിട്ടുണ്ടാവും, പിന്നെ ടെലിവിഷന്‍ ഓണ്‍ ആക്കുന്നവരെ


 പെണ്ണുങ്ങള്‍ പരസ്പരം നുണ പറച്ചിലും കുട്ടികള്‍ തമ്മില്‍

 അടിപിടിയും ഒക്കെയാണ്. ആണുങ്ങളും എന്തക്കയോ 


പറയുന്നുണ്ട്. പക്ഷെ അക്കാലത്ത് ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍


 പോയിട്ടില്ല. ടിവി ഓണ്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാവരും

 അത് ഓഫ്‌ ആക്കുന്നവരെ ശബ്ദ്ദം ഉണ്ടാക്കില്ല. അന്നത്തെ പ്രധാന


 ടിവി പ്രോഗ്രാം ആയിരുന്നു ‘ഓം നമശിവായ പിന്നെ ജയ് 


ഹനുമാന്‍. ഒരു ദിവസം വീട്ടില്‍ കഞ്ഞി വെച്ചില്ലെങ്കിലും ഈ 


പ്രോഗ്രാം കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു..  ദൈവങ്ങളെ 


ടിവിയില്‍ കാണിക്കുമ്പോള്‍ എഴിച്ചു നിന്ന് തൊഴുന്ന 


അമ്മൂമ്മമാരെ കണ്ടു ഞാന്‍ അന്ന് ഒരുപാട് അത്ഭുതപെട്ടിട്ടുണ്ട്. 


ഇന്നത്തെ കുട്ടികള്‍ കണ്ടാല്‍ ചിലപ്പോള്‍ ചിരിക്കും.. അവര്‍ 


ദൈവങ്ങളെ പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ നടക്കുന്നവര്‍ ആണല്ലോ...,


 അക്കാലത്ത് ഞങ്ങളുടെ പ്രധാന ഹീറോകള്‍ ആയിരുന്നു. 


ശക്തിമാനും മൌഗ്ലിയും, ഇന്ന് ലോകത്തില്‍ എല്ലാവരും 


ഏതെങ്കിലും രീതിയില്‍ ഹീറോകള്‍ ആണല്ലോ എന്നാല്‍ 


അക്കാലത്ത് ഇവര്‍ ആയിരുന്നു ഞങ്ങളുടെ ഹീറോകള്‍




പിന്നെ വീട്ടില്‍ നിന്ന് സ്ഥിരം കൊള്ളുന്ന തല്ലില്‍ നിന്ന് 


വെത്യസ്തമായി ചില തല്ലുകള്‍ കൊള്ളും, അതാണ് പ്രധാനം 


മാങ്ങഏറി ആയിരുന്നു എന്‍റെ നാട്ടില്‍ അക്കാലത്ത് ഒരുപാട് 


മാവും തെങ്ങും ഒക്കെ ഉണ്ടായിരുന്നു.. റബ്ബറിനെകുറിച്ച് ആകെ 


കേട്ടിട്ടുള്ളത് ‘റബ്ബര്‍ കട്ടയിലെ’ റബ്ബര്‍ ആയിരുന്നു. മാങ്ങ 


കായ്ക്കുന്ന സീസന്‍ വരുമ്പോള്‍ ഞങ്ങള്‍ നിക്കറിന്‍റെ പോക്കറ്റ് 


നിറയെ കല്ലുമായി ഇറങ്ങും പിന്നെ കണ്ണില്‍ കാണുന്ന 


മാവിലേക്ക്‌ തുരുതുരെ ഏറിയും പത്തു തവണ എറിയുമ്പോള്‍



 ചിലപ്പോള്‍ ഒരു മാങ്ങ വീഴും , പക്ഷെ ആ മാവിന്‍റെ 


അപ്പുറത്തുള്ള വീടിന്‍റെ ഓടോ, ഷീറ്റോ, വീടിന്‍റെ മുന്നില്‍ 


വെച്ചിരിക്കുന്ന മണ്‍ ചട്ടിയോ, അപ്പോള്‍ അതുവഴി പോയ 


ആരുടെ എങ്കിലും തലയോ ഒക്കെ പോട്ടിയുട്ടുണ്ടാവും, പിന്നെ 


അന്നത്തെ കാര്യം പറയണ്ട... ‘വയ്കിട്ടു എന്താ പരിപാടി? എന്ന 


ചോദ്യത്തിന്‍റെ ഉത്തരം ആയിരിക്കും.. അടിയോടടി.. അമ്മ 


അടിക്കാന്‍ ഓടിക്കുന്നു... ഞാന്‍ വിടിന് ചുറ്റും ഓടുന്നു... 


അവസാനം  തല്ലുകൊള്ളാതെ വീട്ടില്‍ കയറാന്‍ പറ്റില്ല ആ 


അടിക്കു പക്ഷെ വേദന ഇത്തിരി കൂടുതല്‍ ആയിരിക്കും കാരണം 


ഇതില്‍ വാദിഭാഗം  നാട്ടുകാര്‍ ആയിരിക്കും



പിന്നെ വേറൊരു കൂട്ടര്‍ ഉണ്ട് അയല്‍പക്കത്തെ പെണ്‍കുട്ടികള്‍ ,


എന്‍റെ പ്രധാന


 ശത്രുക്കള്‍ , ഞാന്‍ മാവില്‍ എറിയുന്ന കല്ല്‌ ഇവറ്റകളുടെ


നൂറുമീറ്റര്‍


ചുറ്റളവില്‍ കൂടി പോയാല്‍ മതി പിന്നെ സുനാമി 

വരുമ്പോള്‍സൈറണ്‍


 മുഴങ്ങുന്നതുപോലെ ഒരു വൃത്തികെട്ട ശബ്ദം ആണ്.. വിളികേട്ടാല്‍

 തോന്നും


അവളുടെ തലയില്‍  ഉല്‍ക്ക വീണെന്ന്.. കണ്ണില്‍ നിന്ന് വരുന്ന 

കണ്ണീര്‍ കൊണ്ട്


രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയുടെ മൊത്തം ദാഹം തീര്‍ക്കാം, 

അത്രയ്ക്കുണ്ട്.


അവള്‍ നേരെ വന്നു എന്‍റെ അമ്മയോട് പരാതി പറയും, അവളുടെ

 തലയില്‍


ഞാന്‍ പാറ കൊണ്ട് ഇടിചെന്ന്. പിന്നെ അതിനു ഞാന്‍  ഓട്ടം വേറെ

 ഓടണം.


എനിക്കൊരു അമ്മൂമ്മയുണ്ടായിരുന്നു. 102 വയസില്‍ ആണ് 

മരിച്ചത് എനിക്ക്


അമ്മൂമ്മയെ വളരെ ഇഷ്ട്ടമായിരുന്നു കാരണം അമ്പലത്തില്‍

 ഉത്സവ


സമയങ്ങളില്‍ ഒക്കെ അമ്മൂമ്മ പലതരം പലഹാരങ്ങള്‍ ഉണ്ടാക്കി


തരുമായിരുന്നു.. പക്ഷെ അതിലെല്ലാം ഉപരി  ഞാന്‍ അമ്മൂമയെ

 ഇഷ്ട്ടപെട്ടത്‌


വേറൊരു കാര്യത്തില്‍ ആയിരുന്നു.. അമ്മൂമ്മക്ക്‌ തെങ്ങോല 

കൊണ്ട് പലതരം


കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ അറിയാമായിരുന്നു.  അതില്‍ 

തെങ്ങോല പന്ത് ,


വട്ടി, കുട്ട, പമ്പരം, കണ്ണാടി എന്നിങ്ങനെ പലതും... അമ്മൂമ്മയുടെ

 കരവിരുത്


  എന്നെ വളരെ അത്ഭുതപെടുത്തിയിട്ടുണ്ട്, 


ഇതൊന്നും കാണാനും ഉപയോഗിക്കാനും ഇന്നത്തെ കുട്ടികള്‍ക്ക് 

ഭാഗ്യമില്ലല്ലോ


 ,എന്നാലോചിക്കുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നുന്നു.


നെപ്പോളിയന്‍ ചക്രവര്‍ത്തിയെപ്പോലെ ഞാന്‍ അങ്ങനെ 

പൂമ്പാറ്റയോടും


മത്സ്യങ്ങലോടും പടവെട്ടി പോയ്ക്കൊണ്ടിരിന്നു.... ആ 

തേരോട്ടത്തിന്


കടിഞ്ഞാണ്‍ വീണുകൊണ്ട് ആ അദ്ധ്യാനവര്‍ഷം എന്നെ സ്കൂളില്‍ 

ചേര്‍ത്തു..


അതോടെ എന്‍റെ 'ക്രിമിനല്‍' സൊഭാവം ഒക്കെ ഏകദേശം മാറി, 

സത്യം


പറഞ്ഞാല്‍ അതെനിക്കൊരു പുതിയ ലോകം ആയിരുന്നു..., 

അവിടെ കണ്ട


കാഴ്ചകള്‍ അടുത്ത ഭാഗത്തില്‍.....


 





Share it →

2 അഭിപ്രായങ്ങൾ:

  1. മനോഹരമായ ഒരു ബാല്യകാലത്തിലെക്കുള്ള തിരിച്ചു നടത്തം,, കൊള്ളാം
    കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരം വായനാ സുഖം കുറക്കുന്നു,അത് പോലെ അക്ഷരങ്ങള്‍ പല സ്ഥലത്തും പല രീതിയിലാണ് വലിപ്പം അതൊക്കെ ശരിയാക്കിയാല്‍ ഈ ബ്ലോഗ്‌ ശ്രദ്ധിക്കപ്പെടും , ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായത്തിനു വളരെ നന്ദി , ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കാം

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub