2014, മേയ് 15, വ്യാഴാഴ്‌ച

വെടിയുണ്ടയില്‍ നിന്ന് പൊലീസുകാരനെ ലൂമിയ 520 രക്ഷപ്പെടുത്തി

SreejithSree | 9:25 AM
വെടിയുണ്ടയില്‍ നിന്ന് പൊലീസുകാരനെ ലൂമിയ 520 രക്ഷപ്പെടുത്തി


പോറലേല്‍ക്കാത്ത ഗ്ലാസ് കൊണ്ട് നിര്‍മിച്ചതാണ് ലൂമിയ 520യുടെ ഡിസ്പ്ലേ. പക്ഷേ വെടിയുണ്ട തടുക്കാന്‍ കഴിയുമെന്ന് കമ്പനി പോലും അവകാശപ്പെടില്ല. എന്നാല്‍ ബ്രസീലില്‍ നിന്നും വരുന്നത് വിചിത്രമായ കഥയാണ്. ഭാഗ്യവും ലൂമിയ 520യും ഒത്തുചേര്‍ന്നപ്പോള്‍ വെടിയുണ്ടയില്‍ നിന്ന് രക്ഷപ്പെട്ട കഥ.

ഡ്യൂട്ടിയിലല്ലായിരുന്ന സമയത്ത് തന്റ മാതാപിതാക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ആ പോലീസുകാരന്‍. അവരുടെ വീട്ടിലെത്തിയപ്പോള്‍ രണ്ട് പേര്‍‌ വീട്ടില്‍ അതിക്രമിച്ച് കടക്കുന്നതായി കണ്ട് പിന്തുടര്‍ന്നപ്പോഴാണ് വെടിവെപ്പുണ്ടായത്.

രണ്ട് തവണ വെടിവെപ്പുണ്ടായെങ്കിലും ഒരെണ്ണം ശരീരത്ത് കൊള്ളാതെ പോയി. അടുത്ത വെടിയുണ്ട മൊബൈലിലാണ് പതിച്ചത്. എന്നാല്‍ കള്ളന്‍മാര്‍ അകലെയായിരുന്നതിനാല്‍ മൊബൈലിന് ക്ഷതമേല്‍പ്പിക്കാന്‍ മാത്രമാണ് വെടിയുണ്ടയ്ക്ക് കഴിഞ്ഞത്.


കടപ്പാട്: asianetnews.tv
Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub