2014, ജൂൺ 4, ബുധനാഴ്‌ച

ഞാന്‍ കണ്ട നരക കാഴ്ചകള്‍ അതായത് ന്യൂ ജനറേഷന്‍ വട്ട് ഭാഗം.3

SreejithSree | 12:14 PM

ബാല്യചാപല്യങ്ങള്‍



അങ്ങനെ എന്‍റെ ജീവിതത്തിന്‍റെ  ആദ്യ 'ട്വിസ്റ്റ്‌ ' ഇവിടെ നിന്നും 


തുടങ്ങുകയായി.. സാധാരണ കുട്ടികള്‍ ആദ്യമായി സ്കൂളില്‍ 


പോകാന്‍ മാതാപിതാക്കളുമായി ഒരു റൗണ്ട് അടിയും 


തല്ലുമൊക്കെ നടത്തും. എന്നാല്‍ എനിക്ക് അങ്ങനെ യാതൊരു 


പ്രശ്നവും ഇല്ലായിരുന്നു  പുതിയ സ്കൂളും പുതിയ 


കൂട്ടുകാരും.. 


ഞാന്‍ ആകെ ത്രില്‍ അടിച്ചാണ് ആദ്യമായി സ്കൂളിലേക്ക് 


പോകുന്നത്... ഒന്നു മുതല്‍ നാല് വരെ ആണ് ആവിടെ ക്ലാസുകള്‍. 


ഓരോ ക്ലാസിലും 20 മുതല്‍ 30 വരെ കുട്ടികള്‍. എന്നാല്‍ ഇന്ന് അതേ 


ക്ലാസില്‍  ഏറിയാല്‍ അഞ്ചോ ആറോ കുട്ടികള്‍ , എങ്ങനെ കുട്ടികള്‍


 കുറയാതിരിക്കും... മഴയത്ത് കൂണ്‍ മുളക്കുന്നതുപോലെ അല്ലെ 


 സ്വൊകാര്യ സ്കൂളുകള്‍ പൊന്തി വരുന്നത്. സ്വന്തം കുഞ്ഞുങ്ങള്‍ 


തങ്ങളെ അച്ഛന്‍, അമ്മ എന്ന് വിളിക്കുന്നതിനു പകരം ഡാഡീ, മമ്മി


  എന്ന് വിളിക്കുന്നത്‌ കേള്‍ക്കാന്‍ ഇഷ്ട്ടപെടുന്ന അച്ഛനമ്മമാര്‍ 


ഉള്ളിടത്തോളം ഇതിനു മാറ്റം ഒന്നും സംഭവിക്കില്ല.  അവിടെ 


ആകെ നാല് അധ്യാപകര്‍ ആണ് ഉള്ളത്. നാലുപേരും കൂടി എല്ലാ


 വിഷയങ്ങളും പഠിപ്പിക്കും. ഞാന്‍ ക്ലാസില്‍ അത്യാവശ്യം 


പഠിക്കുന്ന കുട്ടിയായിരുന്നു. അതുകൊണ്ട് അധികം തല്ലു 


വാങ്ങിക്കൂട്ടിയിട്ടില്ല. എല്ലാവര്‍ക്കും കിട്ടുന്നത് പോലെ എനിക്കും


 കിട്ടി 'തല തെറിച്ച ' ഒരു കൂട്ടുകാരനെ. പിന്നെ ഞാനും അവനും


 കൂടി കാണിക്കാത്ത പോക്രിത്തരം ഒന്നും ഇല്ലായിരുന്നു.. അവനെ


 കിട്ടിയതോടെ 'എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് കൂടി' .


 ക്ലാസ് കട്ട്‌ ചെയ്തു കറങ്ങാന്‍ പോകുകയായിരുന്നു ഇതില്‍ 


പ്രധാനം, സിനിമക്ക് ഒന്നും അല്ല പോകുന്നത്. സ്കൂളിന്‍റെ 


പുറകില്‍ ഒരു  പറങ്കി മാവിന്‍ തോട്ടം ഉണ്ട് അന്ന് അതില്‍ ധാരാളം


 പറങ്കിമാങ്ങ കായ്ക്കും. മാവില്‍ കയറി പറങ്കി മാങ്ങ ഒക്കെ 


എടുത്തു അയല്‍പക്കത്തെ വീടുകളില്‍ നിന്ന് ഉപ്പും വാങ്ങി  ഒരു


 പോക്കാണു. വല്ല തെങ്ങിന്‍ തോപ്പിലോ... കുളത്തിന്‍റെ കരയിലോ 


ഒക്കെ ആണ്. ഇങ്ങനെ അഞ്ചാറു തവണ മുങ്ങിയപ്പോള്‍ 


ഞങ്ങളുടെ അധ്യാപകന്‍ അത് കണ്ടു പിടിച്ചു. അതിനു കാരണം 


 വേറൊരുത്തന്‍ ഞങ്ങളെ ഒറ്റി കൊടുത്തതാണ്. അന്ന് കണക്കിന് 


അടി കിട്ടി.. അതിന്‍റെ വേദന ഇന്നും ഒരു മധുരമായി മനസിലുണ്ട്...





കുറച്ചു ദിവസം കഴിഞ്ഞാണ് ഞങ്ങളെ ഒറ്റികൊടുത്തവനെ 


ഞങ്ങള്‍ കണ്ടുപിടിച്ചത്. അതോടെ അവനിട്ട് എങ്ങനെ 


പണികൊടുക്കാം എന്നായി ഞങ്ങളുടെ ചിന്ത. അവനോട് നേരിട്ട് 


മുട്ടാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു കാരണം അവന്‍ ഞങ്ങളുടെ 


സീനിയര്‍ ആയിരുന്നു ..  രണ്ടാം  ക്ലാസുകാരന്‍.  അങ്ങനെ 


ഞങ്ങള്‍ക്ക് ഒരു മൂന്നാം ക്ലാസുകാരനെ കൂട്ടുകിട്ടി അവനോട് 


പറഞ്ഞു മറ്റവനിട്ടു രണ്ടു കൊടുക്കാം. ഇതായിരുന്നു പ്ലാന്‍. പക്ഷെ


 മൂന്നാം ക്ലാസുകാരന്  പൊണ്ണത്തടി മാത്രമേ ഉള്ളൂ തല്ലാനുള്ള 


ചങ്കുറപ്പ് ഇല്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. അവനെക്കൊണ്ട്‌ 


തല്ലിക്കാന്‍ ഞങ്ങള്‍ ഒരു വഴി കണ്ടെത്തി.. തല്ലു കൊള്ളേണ്ടവന്‍ 


 തല്ലു കൊടുക്കെണ്ടവന്‍റെ അച്ഛന് വിളിച്ചു എന്നൊരു 


കഥയുണ്ടാക്കി. പിന്നെ ഞങ്ങള്‍ക്ക് കയ്യും കെട്ടി നോക്കി നിന്നാല്‍


 മതിയായിരുന്നു.  അങ്ങനെ ഞങ്ങളുടെ ആവശ്യം നിറവേറി. 


പക്ഷെ അവിടെയും കിട്ടി ഞങ്ങള്‍ക്ക് പണി. ഞങ്ങള്‍ 'കൊട്ടേഷന്‍' 


കൊടുത്തതാണെന്ന്. എങ്ങനെയോ എല്ലാവരും അറിഞ്ഞു..


 അതോടെ അച്ഛനെ വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസില്‍ വന്നാല്‍ മതി 


എന്നുപറഞ്ഞു ഞങ്ങളെ വീട്ടിലേക് പറഞ്ഞുവിട്ടു..  വീട്ടില്‍ ചെന്ന് 


അമ്മയോട് പറഞ്ഞു. പിറ്റേന്ന് അമ്മ വന്നു സാറ് അമ്മയെ 


വിളിച്ചു എന്നെക്കുറിച്ച് ഒരുപാട് 'നല്ലകാര്യങ്ങള്‍' പറഞ്ഞു , 


എന്നിട്ട് എന്നെ ക്ലാസില്‍ കയറ്റി. പോകാന്‍ നേരം അമ്മ പറഞ്ഞു 


വയ്കുന്നേരം നീ വീട്ടിലേക്കു വാ ....   അപ്പോള്‍ എനിക്ക് 


മനസിലായി ഇന്ന് വീട്ടില്‍ 'കൂട്ടയടി' നടക്കുമെന്ന്. പ്രതീക്ഷിച്ചത് 


പോലെ കിട്ടേണ്ടത് കിട്ടി. അന്ന് കിടന്നുറങ്ങി. എന്നാലും നമ്മുടെ 


 ദിനചര്യകള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചില്ല..







വര്‍ഷങ്ങള്‍ കടന്നുപോയീ പോയി  ഞാന്‍ മൂന്നാം ക്ലാസില്‍ എത്തി.


 അപ്പോഴാണ്‌ എന്‍റെ ജീവിതത്തിലെ ആദ്യത്തെ പ്രണയം പൊട്ടി 


വിരിഞ്ഞത്. രണ്ടു വര്‍ഷം എന്‍റെ ക്ലാസില്‍ ഉണ്ടായിരുന്നിട്ടും 


അന്നുവരെ തോന്നാത്ത ഒരു ഇഷ്ട്ടം എനിക്കവളോട് തോന്നി.


( ഹോര്‍മോണിന്‍റെ ഓരോ കളികളെ..)  പക്ഷെ എന്‍റെ ഇഷ്ട്ടം 


അവളോട്‌ പറയാനുള്ള ചങ്കൂറ്റം ഒന്നും എനിക്കുണ്ടായിരുന്നില്ല. 


കാരണം ഒന്നാമത് അവള്‍ ആണ് ക്ലാസിലെ  ഏറ്റവും സുന്ദരി, 


പിന്നെ നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്‍റെ ഒറ്റ മകള്‍. 


തുറന്നു പറഞ്ഞിട്ടില്ലെങ്കിലും അവളെ കാണിക്കാന്‍ എങ്കിലും 


ഞാന്‍ നല്ലവന്‍ ആകാന്‍ ശ്രമിച്ചു, അവളുടെ മുന്‍പില്‍ മാത്രം. 


ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാല്‍ ഈ നാല് 


വര്‍ഷത്തിനുള്ളില്‍ അവള്‍ എന്നോട് സംസാരിച്ചത് ഒറ്റതവണ 


മാത്രം. അത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു... ഇഷ്ട്ടം തുടങ്ങിയത് 


മുതല്‍ 


എന്നും 10 മണി കഴിഞ്ഞു ക്ലാസില്‍ വന്നുകൊണ്ടിരുന്ന ഞാന്‍ 


കൃത്യം എട്ടു മണിക്ക് എത്തും, കാരണം അവളും നേരത്തെ വരും, 


അന്ന് ഞാന്‍ വന്നപ്പോള്‍ അവള്‍ മാത്രമേ ക്ലാസില്‍ 


ഉണ്ടായിരുന്നുള്ളൂ, ഞാന്‍ നേരെ ചെന്ന് എന്‍റെ ബെഞ്ചില്‍ ഇരിന്നു..


 എന്നിട്ട് അന്നുവരെ തുറന്നു നോക്കാത്ത പാഠപുസ്തകം തുറന്നു


 നോക്കി. അവള്‍ എന്‍റെ പുറകില്‍ ആണ് ഇരുന്നത്.  കുറച്ചു 


കഴിഞ്ഞപ്പോള്‍ അവള്‍ എന്‍റെ അടുത്ത് വന്നു എന്നോട് ഒരു 


പെന്‍സില്‍ഉണ്ടോ എന്ന് ചോതിച്ചു?? ഞാന്‍ ആകെ 'ഷോക്ക് 


അടിച്ച കാക്കയെ' പോലെ  നിന്ന് വിറച്ചുകൊണ്ട് പറഞ്ഞു.. ഉണ്ട് 


..എന്നിട്ട്  ബാഗില്‍ നിന്ന് പെന്‍സില്‍ എടുത്തു. എന്നിട്ട് അവളോട്‌ 


പറഞ്ഞു.. ഇപ്പൊ വരാം..., അവള്‍ക്കു ഒന്നും മനസിലായില്ല. ഞാന്‍


 ഉടന്‍ പുറത്തേക്കോടി എന്നിട്ട് ക്ലാസിന്‍റെ പുറകില്‍ ചെന്ന് 


അവിടെ ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി. എന്നിട്ട് ആ 


പെന്‍സിലിലേക്ക് കുറെ ഉമ്മ വെച്ചു  (ഓരോ ബാല്യ ചാപല്യങ്ങള്‍


 , ഇപ്പൊ ആലോചിക്കുമ്പോള്‍ ചിരി വരുന്നു.) എന്നിട്ട് വേഗം 


പെന്‍സില്‍ കൊണ്ട് അവള്‍ക്കു കൊടുത്തു. ഒരു സംശയ 


നോട്ടത്തോടെ അവള്‍ ഒന്നും മിണ്ടാതെ അത് വാങ്ങി.  അന്ന് എന്‍റെ


 കൂട്ടുകാരനോട് ഞാന്‍ പറഞ്ഞു.. എടാ അവളും ഞാനും 


ഇഷ്ട്ടതിലായി ഞാന്‍ ഉടന്‍ അവളെ കെട്ടും, പക്ഷെ അവളുടെ 


അച്ഛന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല, ഞാന്‍ എന്ത് ചെയ്യും?? 


അവന്‍ പറഞ്ഞു നമുക്ക് വഴി ഉണ്ടാക്കാം നീ സമാധാനമായി 


ഇരിക്ക്. (അന്നത്തെ എന്‍റെ ടെന്‍ഷന്‍ കണ്ടാല്‍ ഞാനും അവളും 


പിറ്റേ ദിവസം ഒളിച്ചോടാന്‍ പോകുന്നു എന്ന് തോന്നും) പിന്നെ 


ഞാനും അവനും പ്ലാനിംഗ് തുടങ്ങി... അവളെ എങ്ങനെ കെട്ടാം... 


എന്ന് തുടങ്ങി.. ഞങ്ങളുടെ കുഞ്ഞിനു പേര് വരെ ഇട്ടു... 


പിന്നീടുള്ള ഒരു വര്‍ഷം  'പ്ലാനിംഗ്' അല്ലാതെ വേറൊന്നും 


നടന്നില്ല... അങ്ങനെ ഞാന്‍ ആ സ്കൂളില്‍ നിന്നും മാറി ...  വേറെ 


സ്കൂളില്‍ ചേര്‍ന്നു. അതോടെ പഴയ ലോകം മാറി പുതിയ 


ലോകത്തിലേക്ക്‌ ഞാന്‍ കാലെടുത്തുവെച്ചു.. 



പക്ഷെ  ആ കാലത്തില്‍ നിന്ന് എനിക്ക് ഉപേക്ഷിച്ചു പോകാന്‍ 


കഴിയാത്ത ചിലതുണ്ട്....





എന്‍റെ വീടുമുതല്‍ സ്കൂള്‍ വരെ ഏകദേശം രണ്ടു കിലോമീറ്റര്‍ 


ദൂരം ഉണ്ട്. ഞാന്‍ എന്നും നടന്നാണ് പോകുന്നത്. 


 പോകുന്നവഴിക്ക് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് 


 റോഡിന്‍റെ രണ്ടു വശവും ഉള്ള നെല്‍പാടങ്ങള്‍ ആണ്. എന്നും 


വയലിന്‍റെ സൌന്ദര്യം ആസ്വദിച്ചിട്ടെ ഞാന്‍ 


പോകുമായിരുന്നുള്ളൂ...



നെല്ല് കൊയ്യാന്‍ പാകം ആകുന്ന സമയത്ത് ധാരാളം പക്ഷികള്‍ 


അവിടെ വരും..  അവയെ കാണാന്‍ വേണ്ടി സ്കൂള്‍ വിട്ടു ഞാന്‍ 


നേരത്തെ വരുമായിരുന്നു. അപ്പോഴേക്കും  കൊയ്തെടുത്ത നെല്‍ 


കെട്ടുകള്‍ റോഡിന്‍റെ രണ്ടു വശങ്ങളിലും കെട്ടുകള്‍ ആയി 


അടുക്കി വെച്ചിരിക്കുന്നത് കാണാം..





എന്നെ അത്ഭുതപെടുത്തിയ  മറ്റൊരു സംഭവം ആണ് കാളവണ്ടി. 


 ഞാന്‍ സ്കൂളില്‍ പോകുന്നവഴിയില്‍ ധാരാളം കാളവണ്ടികള്‍ 


ഉണ്ടായിരുന്നു.. പലതവണ അതില്‍ കയറി സഞ്ചരികാനുള്ള 


ഭാഗ്യം എനിക്കുണ്ടായി.   ഇനി  ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു 


ഭാഗ്യമായി ഞാന്‍ അത് കാണുന്നു.



കുറച്ചുനാള്‍ മുന്‍പ് എന്‍റെ മനസ്സില്‍ ഉള്ള ആ പഴയ പച്ചപ്പ്‌ 


കാണാന്‍ വേണ്ടി വീണ്ടും അതുവഴി പോയി.. പക്ഷെ  ആ പഴയ 


പച്ചപ്പിന്‍റെ സ്ഥാനത്ത് പച്ച പെയിന്റ്‌ അടിച്ച ഇരുനില കെട്ടിടം


 കണ്ടു മിഴിച്ചു നിന്ന എന്‍റെ ചെവിയില്‍ എവിടേയോ..ഒരു 


കാളവണ്ടിയുടെ കിലുക്കം കേള്‍ക്കുന്നുണ്ടായിരുന്നു....



ഇത് എന്‍റെ ജീവിതത്തില്‍ സംഭവിച്ച പഴയ കാര്യങ്ങള്‍ , ഇതിനു 


ശേഷം എന്‍റെ  ജീവിതം ഒരുപാട് വര്‍ഷം മുന്നോട്ടു പോയി. 


അതെനിക്ക് ഇവിടെ എഴുതണം എന്നുണ്ട്.. പക്ഷെ  വേണ്ട.. 


കാരണം പഴയതിനാണ് എന്നും മാധുര്യവും വീര്യവും കൂടുതല്‍....


 ആ പഴയ ഓര്‍മകള്‍ എന്നും മധുരമായി നിലനില്‍ക്കട്ടെ.....











Share it →

1 അഭിപ്രായം:

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub