ഞാന്‍ കണ്ട നരക കാഴ്ചകള്‍ അതായത് ന്യൂ ജനറേഷന്‍ വട്ട്
ഭാഗം.1
(ആദ്യമേ പറയട്ടെ,
ഇത് ഞാന്‍ മാത്രം കണ്ടതാണ്, അല്ലാതെ
‘ഞങ്ങള്‍ക്ക് കാണാന്‍ പറ്റുന്നില്ലല്ലോ.. നീ
മാത്രം എങ്ങനാടാ
കാണുന്നെ??’ എന്നൊന്നും എന്നോട് ചോതിക്കരുത്..പിന്നെ,
ഇതിലെ കഥയും
കഥാപാത്രങ്ങളും നിങ്ങളില്‍ ആരെങ്കിലും
ആണെന്ന് തോന്നിയാല്‍ അത് വെറും തോന്നല്‍
മാത്രമല്ല,
ചിലപ്പോള്‍ ആയിരിക്കും.. കാരണം ഇത് കഥയല്ല, നമ്മുടെ
സമൂഹത്തില്‍ ഇതുവരെ
നടന്നതും ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവ വികാസങ്ങള്‍
ആണ്.പിന്നെ ഇതില്‍
ഉള്‍പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ പല
വിഷയങ്ങളില്‍ നിന്നുള്ളതാണ്, ഉദാ:
ചരിത്രം, സയന്‍സ്
എന്നിങ്ങനെ.. അപ്പോള്‍ എനിക്ക് വട്ടുണ്ടോ എന്ന് നിങ്ങള്‍
ചോതിക്കും... ഇതൊന്നും ഇല്ലാതെ ഇത് മുന്നോട്ടു പോകില്ല
മാഷേ... എന്ന് ഞാന്‍ ഉത്തരം
തരും.)
അപ്പോള്‍ ഞാന്‍
ഇവിടുന്ന്‍ തുടങ്ങാം...
ഇവിടുന്നു എന്ന്
പറഞ്ഞാല്‍ ഈ അറ്റമിലാത്ത
പ്രപഞ്ചത്തിലെ തിളച്ചു മറിയുന്ന ഗ്രഹമായ സൂര്യനെ വലം
വെക്കുന്ന ഒരു ഇടത്തരം ഗ്രഹമായ ഭൂമി എന്ന് നമ്മള്‍
പേരിട്ടു വിളിക്കുന്ന ഈ കൊച്ചു
ഗോളത്തിലെ ഏഷ്യ എന്ന
ഭൂഖണ്ഡത്തിലെ അത്യാവശ്യം ഷേപ്പ് ഒക്കെ ഉള്ള 1947
ഓഗസ്റ്റ്
മാസത്തില്‍ ബ്രിട്ടീഷ്കാര്‍ പേടിച്
കളഞ്ഞിട്ടു
പോയ ഇന്ത്യ എന്ന മഹാരാജ്യത്തിലെ , ഇങ്ങു താഴെ
ഏകദേശം പാവക്കയുടെ
ആകൃതിയില്‍ കിടക്കുന്ന
ദൈവത്തിന്‍റെ സ്വന്തംനാട് എന്ന് ചെകുത്താന്‍മാര്‍ പറയുന്ന
കേരളത്തിലെ തലസ്ഥാന നഗരിയിലെ ഒരു പേരുകേട്ട
പുഴയുടെ തീരത്തുള്ള ഒരു വലിയ
സ്വപ്നങ്ങളുമായി
നടക്കുന്ന ആളുകള്‍ ഉള്ള ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നാണ്..
(introduction
എങ്ങനെ ഉണ്ട്??)
(ആരും എന്നെ
ചീത്ത പറയരുത് ഇതിന്‍റെ ബാക്കി ഉടന്‍
വരും. വേറൊന്നും കൊണ്ടല്ല എഴുതാന്‍ സമയം
കിട്ടാതതുകൊണ്ടാ... കാരണം ഞാന്‍ ഒരു പ്രാവാസി
ആയിപ്പോയി.... :’(
ശ്രീജിത്ത് ചേട്ടാ ആളെ വട്ടനാക്കല്ലേ ....
മറുപടിഇല്ലാതാക്കൂഎഴുതാൻ സമയം കിട്ടിയില്ലേൽ പബ്ലിഷ് ചെയ്യാതെ ഡ്രാഫ്റ്റ് ആക്കി വെച്ചൂടെ
ഈ പാവം സഹോദരനോട് ഒന്ന് ക്ഷമിക്കൂ.... ഉടന്‍ വരും ബാക്കി..
മറുപടിഇല്ലാതാക്കൂ