സദാചാര പോലീസ്
രാവിലെ പത്രം വായിക്കുന്നതിനിടയില്‍ അയാള്‍ ഭാര്യയോടു പറഞ്ഞു..
നാട്ടില്‍ ഇപ്പോള്‍ എന്തോരം പ്രശ്നങ്ങളാ..വിലക്കയറ്റം, പീഡനം,അഴിമതി .. ഇതിനൊക്കെ എന്നാ ഒരു മാറ്റം വരുന്നത്..?
അതൊന്നും ഇപ്പൊ നിങ്ങള്‍ ആലോചിക്കണ്ട വേഗം റെടി ആകൂ ഇന്ന് ഓഫീസില്‍ പോണ്ടേ?
ങാ..പിന്നെ,മോള് പോയോടീ??
അവള്‍ക്കിന്നു എന്തോ പ്രൊജക്റ്റ് ഉണ്ടെന്നു പറഞ്ഞു നേരത്തെ പോയി..
പതിവുപോലെ അയാള്‍ നേരത്തെതന്നെ ഓഫീസിലേക്ക് തിരിച്ചു..
വീട്ടില്‍ നിന്ന് പത്തിരുപത് കിലോമീറ്റര്‍ കാര്‍ ഓടിക്കണം.. വണ്ടി ഓടിക്കുന്നതിനിടയില്‍ അയാള്‍ ആ കാഴ്ച കണ്ടു തൊട്ടടുത്ത ഗാന്ധി പാര്‍ക്കിന്‍റെ മുന്നില്‍ ഒരാള്‍കൂട്ടം. എന്താണെന്നറിയാന്‍ അയാള്‍ പതുക്കെ വണ്ടി റോഡിന്‍റെ വശത്തേക്ക് ഒതുക്കി നിര്‍ത്തി.എന്നിട്ട് ആള്‍കൂട്ടത്തിലേക്ക് നടന്നു... ആള്‍കൂട്ടത്തിനു നടുവില്‍ 20 വയസു തോന്നിക്കുന്ന ഒരു പയ്യന്‍ നിന്ന് ആള്‍ക്കാരോട് എന്തക്കയോ പറയുന്നു.. അവന്‍ ആകെ ഭയന്നിട്ടുണ്ട്.
എന്താ കാര്യം? അയാള്‍ അവിടെ നിന്ന ആളോട് ചോതിച്ചു.
ഇത് മറ്റേ കേസാ സാറേ..
മറ്റേ കേസോ?
അതെ , ഇവന്‍ രാവിലെ ഒരു കിളിപോലത്തെ പെണ്ണിനേയും കൊണ്ട് പാര്‍ക്കിന്‍റെ ആളൊഴിഞ്ഞ മൂലയില്‍ ഇരിക്കാന്‍ തോടങ്ങിയിട്ടു നേരം കുറെ ആയി.
അപ്പഴേ ഞങ്ങള്‍ ഇവരെ ശ്രദ്ദിക്കാന്‍ തുടങ്ങിയതാ.. പിന്നെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും ഒക്കെ ആയപ്പോള്‍ ഞങ്ങള്‍ രണ്ടിനെയും കയ്യോടെ പൊക്കി.
ഇത് കേട്ടപ്പോള്‍ അയാളിലെ സധാചാരന്‍ ഉണര്‍ന്നു...
എവിടെ ആ പെണ്ണ്? അയാള്‍ ചോതിച്ചു..
ദേ, അപ്പുറത്ത് ഇരിപ്പോണ്ട്..
അയാള്‍ അങ്ങോട്ടേക്ക് ചെന്ന് നോക്കി അപ്പോള്‍ ഒരു പെണ്‍കുട്ടി ഷാള്‍ കൊണ്ട് മുഖം മറച്ചു ഇരിന്നു കരയുന്നു.
ഉടന്‍ അയാള്‍ ആ പയ്യനോട്..മുട്ടേന്നു വിരിഞ്ഞില്ലല്ലോടാ?? ഏതാട ആ പെണ്ണ്?
സാര്‍ ദയവായി ഞങ്ങളെ വെറുതെ വിടൂ..ഞങ്ങള്‍ വെറുതെ ഇവിടെ സംസാരിക്കാന്‍ വേണ്ടി ഇരുന്നതാണ്,അല്ലാതെ ഞങ്ങള്‍ക്ക് വേറെ ഉദ്ദേശം ഒന്നും ഇല്ല.
നീ ഒന്നും പറയണ്ട ഇനി നീ എന്ത് ചെയ്യണമെന്നു ഞങ്ങള്‍ പറയും..
ഉടന്‍ അവിടെ കൂടി നിന്ന സദാചാരന്‍മാരുടെ കമന്റ്... അവളെ കണ്ടിട്ട് ഒരു പോക്ക് കേസാനെന്നാ തോന്നുന്നേ..
രണ്ടും കൂടെ മറ്റേ പരിപാടിക്ക് വന്നതാനോടാ??
സാര്‍ അങ്ങനെ ഒന്നും പറയരുത് , ഞങ്ങള്‍ നിങ്ങളോട് എന്ത് തെറ്റാ ചെയ്തത്? ദയവുചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത് .അത് പറയുമ്പോള്‍ ആ പയ്യന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ഇതങ്ങനെ വിട്ടാല്‍ പറ്റില്ല പോലീസിനെ വിളിക്ക്.അയാള്‍ പറഞ്ഞു..
വിളിച്ചിട്ടുണ്ട് ഇപ്പൊ വരും.. മറ്റൊരാള്‍ പറഞ്ഞു.
സാര്‍ എന്നെ നിങ്ങള്‍ എന്ത് വേണേലും ചെയ്തോളു ആ പെണ്‍കുട്ടിയെ വിട്ടേക്കു..
അപ്പോള്‍ മറ്റൊരുത്തന്‍ അവരുടെ പടം മൊബൈല്‍ ഫോണില്‍ എടുക്കുന്നുണ്ടായിരുന്നു..ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം എന്നൊരു കമന്റും.
ദയവുചെയ്ത് ചെയ്തു ഞങ്ങളെ ഫോട്ടോ എടുക്കരുത്. ഇത് ഇന്റര്‍നെറ്റില്‍ വന്നാല്‍ ആ പെണ്‍കുട്ടിയുടെ ജീവിതം എന്താകും? നിങ്ങള്‍ക്കും ഇല്ലേ പെണ്മക്കളും ,പെങ്ങമ്മാരും? അവന്‍ ആ കഴുകന്‍മാരോട് കെഞ്ചി..
അപ്പോഴേക്കും പോലീസ് വന്നു..
വന്നപാടെ ആ പയ്യന്‍റെ കരണകുറ്റിക്ക് ഒരടി കൊടുത്തു..എന്നിട്ട് അവനെ പോലീസ് ജീപ്പില്‍ കയറ്റി
എന്നിട്ട് ആ പെണ്‍കുട്ടിയുടെ അടുത്ത് പോയി ആള്‍കൂട്ടത്തിന്റെ ഇടയില്‍ വച്ച് അവളെ അറിയാവുന്ന ചീത്തയൊക്കെ വിളിച്ചു..എന്നിട്ട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു..
അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പതുക്കെ ജീപ്പിനരികിലേക്ക് നടന്നു..
അപ്പോള്‍ അയാള്‍ പോലീസ്കാരനോട് പറഞ്ഞു ' സാറേ കൊണ്ട് പോകുന്നതിനു മുന്‍പ് ആ കേസ്കെട്ടിന്‍റെ മുഖം നമ്മളൊന്ന് കാണട്ടെ..
മുന്‍പ് വല്ല വീഡിയോയിലും കണ്ടതാനോന്നു നോക്കട്ടെ...
അത് കേട്ട് അവിടെ നിന്ന സദാചാരന്മാര്‍ ഒന്നടങ്കം അവളുടെ മുഖം കാണണമെന്ന് ഉറക്കെ വിളിച്ച്പറഞ്ഞു.
നാളത്തെ പത്രത്തില്‍ ഫോട്ടോ വരാന്‍ ഉള്ളതല്ലേ , നിന്‍റെ മുഖം ഈ നാട്ടുകാര്‍ കൂടി ഒന്നു കാണട്ടെ..പോലീസ്കാരന്‍ അവളുടെ മുഖം മറച്ചിരുന്ന തുണിയില്‍ പിടിച്ചു വലിച്ചു..
ആ പെണ്‍കുട്ടി മുഖത്തെ തുണി മാറ്റിയതും അവിടെ കൂടി നിന്ന കഴുകന്‍ മാരുടെ മൊബൈല്‍ ഫോണില്‍ കാമറ ഫ്ലാഷുകള്‍ മിന്നി മറഞ്ഞു..
ആ വെള്ളി വെളിച്ചതിനിടയില്‍ മുഖപടതിനുള്ളില്‍ രാവിലെ ക്ലാസിനു പോയ തന്‍റെ മകളുടെ മുഖം മുഖം ഒരു നോക്ക് കാണാനേ അയാള്‍ക്ക് കഴിഞ്ഞുള്ളു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ