2014, മേയ് 5, തിങ്കളാഴ്‌ച

നിങ്ങളുടെ ഫോണ്‍ നഷ്ട്ടപെട്ടാല്‍ ...

SreejithSree | 7:37 AM

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍



1) ഫോണ്‍ നഷ്ടപെട്ടാല്‍ ആദ്യം ചെയ്യേണ്ടത്, നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്. അതിനായി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുക. അങ്ങനെ ആ സിം വഴി കാള്‍ ചെയ്യുന്നത് തടയാം.
2) പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷ നല്‍കുക.
3) നിങ്ങള്‍ക്ക് നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതിന്റെ IMEI നമ്പര്‍ വേറെ എവിടെയെങ്കിലും സേവ് ചെയ്ത് വെക്കണം.
4) നിങ്ങള്‍ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ വഴി ഈ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് ഫോണിലെ ലോഗിന്‍ സെഷന്‍ ലോഗ് ഔട്ട്‌ ചെയ്യുക. കൂടാതെ ഫോണില്‍ ലോഗിന്‍ ചെയ്ത് വെച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്സ്‌വേര്‍ഡ്‌ മാറ്റുക.
ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ.....
കടപ്പാട്:.techlokam.in
Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub