2014, മേയ് 24, ശനിയാഴ്‌ച

എന്ത് പേരിടണമെന്നറിയാത്ത കഥ

SreejithSree | 10:09 AM

"എന്ത് പേരിടണമെന്നറിയാത്ത കഥ . ഇത് കഥയാണോ.. ജീവിതമാണോ എന്നറിയില്ല.. ആരുടെ രചനയാണെന്നും ആറിയില്ല. സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു കണ്ട ഈ കഥ എന്‍റെ മനസിനെ യഥാര്‍ത്ഥ പ്രണയം എന്തെന്ന് പഠിപ്പിച്ചു.....ഇതിന്‍റെ രചയ്താവിനോട് കടപ്പെട്ടുകൊണ്ട് ഇത് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവയ്ക്കുന്നു....."



ഗേള്‍ : എന്താടാ എന്തുപറ്റി ഒരു സങ്കടം പോലെ??
ബോയ്‌: ഏയ്‌ ഒന്നൂല്ല..
ഗേള്‍: നുണ പറയണ്ട നിന്‍റെ ഒച്ച ഇടറിയാല്‍ എനിക്ക് മനസിലാവും..എന്താന്നു പറ...
ബോയ്‌: ഒന്നൂല്ലന്നെ...
ഗേള്‍: പിന്നെയും നെഞ്ച് വേദന ആണോ?
ബോയ്‌: ഏയ്‌ സാരമില്ല അത് ഇടയ്ക്കു വന്നു പോകുന്ന വിരുന്നുകാരന്‍ അല്ലെ?
ഗേള്‍: നിന്നോട് എത്രനാള്‍ ആയി പറയുന്നു ഹോസ്പിറ്റലില്‍ പോകാന്‍...
ബോയ്‌: പോകണം.
ഗേള്‍: എന്നാ വേഗം ഒരുങ്ങി പോ....
ബോയ്‌: ശെരി. ഞാന്‍ വന്നിട്ട് വിളിക്കാട്ടോ.....
അവന്‍ ഹോസ്പിറ്റലില്‍ പോയിട്ട് ഇവനിംഗ് മടങ്ങി എത്തി.
ഗേള്‍: ഡാ ഡോക്ടര്‍ എന്ത് പറഞ്ഞു??
ബോയ്‌: കുറെ ടെസ്റ്റ്കള്‍ക്ക് എഴുതി തന്നു, അതിന്‍റെ റിസള്‍ട്ട്‌മായി നാളെ പോകണം.
ഗേള്‍: നിന്‍റെ കയ്യില്‍ കാശ് വല്ലതും ഉണ്ടോട? ഇല്ലെങ്കില്‍ എന്‍റെ രണ്ടു വളയും ഒരു മാലയും ഉണ്ട് ഞാന്‍ അത് ഇടാറെ ഇല്ല. നമുക്കത് വില്‍ക്കാം..
ബോയ്‌: ഏയ്‌ വേണ്ടേ കാശ് ഒക്കെ ഉണ്ട്. നാളെ ഞാന്‍ പോയിവന്നിട്ടു വിളിക്കാട്ടോ... ഗുഡ് നൈറ്റ്‌..
ഗേള്‍: ഓക്കേ ഡാ
പിന്നെ രണ്ടു മൂന്നു ദിവസം അവന്‍ അവളെ വിളിച്ചില്ല. അവള്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു.. അങ്ങനെ ഒരു ദിവസം...
ഗേള്‍: ഡാ എന്താ നീ വിളിക്കാഞ്ഞേ???
ബോയ്‌:....................
ഗേള്‍: എത്ര തവണ ഞാന്‍ വിളിച്ചു, എത്ര മെസ്സേജ് അയച്ചു, നിനക്ക് ഒരു പ്രാവശ്യം എന്നെ ഒന്ന് വിളിചൂടായിരുന്നോ?
ബോയ്‌: നീ എന്‍റെ ആരാ??
ഗേള്‍: ഞാന്‍...... എന്താ ഇപ്പൊ ഇങ്ങനെ? നീ കുടിച്ചിട്ടുണ്ടോ?
ബോയ്‌: ഉണ്ടെങ്കില്‍?
ഗേള്‍: എന്താ ഇങ്ങനെ? എന്നോട് ഇങ്ങനെ ചൂടാവല്ലേ.. എനിക്ക് സഹിക്കാന്‍ പറ്റണില്ല...
ബോയ്‌: ബുദ്ധിമുട്ട്  ആണെങ്കില്‍ പോയ്ക്കോ..ലോകത്ത് ഞാന്‍ മാത്രമല്ലല്ലോ ആണ്.
ഗേള്‍:.............
ബോയ്‌: ബൈ
ഗേള്‍:.........
അടുത്ത ദിവസം..
ഗേള്‍: ഡാ എന്താ നിനക്ക് പറ്റിയെ? നീ എന്തിനാ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞെ??
ബോയ്‌:..................
ഗേള്‍: ഞാന്‍ നിന്‍റെ ആരാ അല്ലെ? നിന്‍റെ ഹൃദയതോട് ചോതിക്കു ഞാന്‍ നിന്‍റെ ആരാ എന്ന്, അത് തരും മറുപടി.
ബോയ്‌ : അതില്‍ ഇനി ആര്‍ക്കും സ്ഥാനമില്ല കാരണം അതില്‍ ഓട്ട ആണ്.
ഗേള്‍: എന്താ???
ബോയ്‌: താമസിച്ചു പോയി എന്ന്..., ആദ്യം നെഞ്ച് വേദന വന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ രെക്ഷപെടുമായിരുന്നു... ഇനി രക്ഷ ഇല്ല ഏറിയാല്‍ ഒരു മാസം , അത്രെയും കൂടിയേ ഉള്ളൂ ഞാന്‍...
ഗേള്‍:...........
ബോയ്‌: എന്തെ??
ഗേള്‍:........
ബോയ്‌: കരഞ്ഞതുകൊണ്ട് കാര്യമില്ല മുത്തെ.. മറക്കാന്‍ പഠിക്കുക, നിന്‍റെ മുന്‍പില്‍ ജീവിതം ഇനിയും ബാക്കി ആണ്. നമ്മള്‍ സ്വപ്നം കാണാറില്ലേ..പക്ഷെ, ഉണര്‍ന്നു കഴിയുമ്പോള്‍ അത് മറക്കുന്നു... അതുപോലെ നീയും എന്നെ മറക്കണം. ഇനി ഞാന്‍ നിന്നെ വിളിക്കില്ല കാരണം നിന്‍റെ ഒച്ച കേള്‍ക്കും തോറും എനിക്ക് ജീവിക്കാന്‍ കൊതിയാകുന്നു...അതുകൊണ്ട് ഇതാ ഞാന്‍ ഇവിടെ നിര്‍ത്തുന്നു..എല്ലാ സ്നേഹത്തോടെയും നമുക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം..
അവള്‍ എന്തെങ്കിലും പറയും മുന്‍പേ അവന്‍ കോള്‍ കട്ട്‌ ചെയ്തു..
പിന്നീട് എപ്പോഴോ കണ്ണീര്‍ തോര്‍ന്ന സമയത്ത് അവള്‍ അവന്‍റെ ഡോക്റ്റ്റെ പോയി കണ്ടു, അയാള്‍ പറഞ്ഞു ഹൃദയം മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ അവന്‍ രക്ഷപെടും.അങ്ങനെ ഒരു സാഹചര്യം ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഒരു ഡോക്ടര്‍ക്ക് പരിച്ചയപെടുതാം. വേണ്ട സഹായങ്ങള്‍ അയാള്‍ ചെയ്തു തരും..
അങ്ങനെ ആദിവസം വന്നെത്തി, ഡോക്ടര്‍ വന്നു പറഞ്ഞു ഒരു ഹൃദയം ഉണ്ട് , എത്രയും പെട്ടന്ന് ഓപ്പറേഷന്‍ ചെയ്യണം എന്ന്.
അങ്ങനെ ഓപ്പറേഷന്‍ കഴിഞ്ഞു..അവന്‍ കണ്ണ് തുറന്നു.പുതിയ ജീവന്‍റെ തുടിപ്പുകള്‍ അവന്‍റെ ചുണ്ടില്‍ ചിരി വിടര്‍ത്തി. സംസാരിക്കാന്‍ കഴിയുന്ന അവസ്ഥ വന്നപ്പോള്‍ അവന്‍ ഫോണ്‍ എടുത്തു അവളെ വിളിച്ചു.പക്ഷെ ആ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു,ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും മരണം ആണ് എന്‍റെ വിധി എന്നറിഞ്ഞപ്പോള്‍ ജീവനുതുല്ല്യം സ്നേഹിച്ചവളും വിട്ടുപോയല്ലോ എന്നോര്‍തപ്പോള്‍ അവനു വെറുപ്പ് ആയി തുടങ്ങി.
ആഴ്ചകള്‍ കടന്നുപോയീ..സുഖം പ്രാപിച്ച അവന്‍ വീട്ടിലേക്കു പോകാന്‍ ഒരുങ്ങവേ പൂചെണ്ടുകളുമായി ഡോക്ടര്‍ ആവനെ കാണാന്‍ എത്തി ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. അത് അവനു കൊടുത്തിട്ട് അയാള്‍ പറഞ്ഞു. ഇത് നിനക്കുള്ളതാണ്, തെല്ലു ആകാംഷയോടെ അവന്‍ അത് വാങ്ങി പൊട്ടിച്ചു വായിച്ചു,
" ഡാ , ഇത് ഞാനാണ് ഇപ്പൊ നിനക്ക് സുഗമായി കാണും അല്ലെ. നീ  എന്നെ ഒരുപാട് തിരഞ്ഞിട്ടുണ്ടാവും അല്ലെ? ഞാന്‍ ദേ ഇവിടെ ഉണ്ട് നിന്‍റെ ഉള്ളില്‍ ഒരു തുടിപ്പായി..നിന്‍റെ ഉള്ളില്‍ തുടിക്കുന്നില്ലേ ഒരു ഹൃദയം അത് എന്റേത് ആണ്,അല്ല അത് ഞാന്‍ ആണ് എന്നും നിന്‍റെ ഒപ്പം ജീവിക്കണമേന്നേ ഞാന്‍ ആഗ്രഹിച്ചുള്ളൂ..ഇതിപ്പോ അതിലും വല്ല്യ ഭാഗ്യം അല്ലെ എനിക്ക് നിന്‍റെ ഉള്ളില്‍ ഒരു തുടിപ്പായി നിന്‍റെ ജീവന്‍റെ താളമായി നിന്നോട് ചേര്‍ന്ന് നീ അവസാനിക്കുന്ന നാള്‍ വരെ ഇനി മരിക്കുമ്പോഴും നമ്മള്‍ ഒരുമിച്ചല്ലേ മരിക്കൂ.. എന്നുവിചാരിച്ച് ഞാന്‍ ഇല്ലാന്ന് ഓര്‍ത്തു നീ ആവശം ഇല്ലാതെ ഒന്നും ചെയ്യല്ലെട്ടോ...നീ എന്തേലും ചെയ്‌താല്‍ അവസാനിക്കുന്നത് ഞാനും കൂടി അല്ലെ., ഒരു ജീവിതം മുഴുവന്‍ നിനക്കിപ്പോള്‍ ബാക്കി ഉണ്ട് നീ ജീവിക്കണം എനിക്കുവേണ്ടി ഞാനും ജീവിക്കും നിന്‍റെ തുടിപ്പായി നിന്നിലൂടെ..I Love You, I Love  You For Ever...Gud Bye Dear...
കണ്ണുനീരില്‍ നനഞ്ഞ ആ കത്ത് അവന്‍ നെഞ്ചോടു ചേര്‍ത്തപ്പോള്‍, ഒരു കൊഞ്ചല്‍ പോലെ അവന്‍റെ ജീവിതത്തിനു തണല്‍ ആയി അവള്‍ അവന്‍റെ ഉള്ളില്‍ തുടിക്കുന്നുണ്ടായിരുന്നു......





Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub