2014, മേയ് 13, ചൊവ്വാഴ്ച

ലോക്ക് ആയ മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം

SreejithSree | 8:23 AM
ലോക്ക് ആയ മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം??



സാധാരണ നമ്മള്‍ പലപ്പോഴും മൊബൈലിലും ടാബിലും ഒക്കെ മെമ്മറികാര്‍ഡ് ഉപയോഗിക്കുന്നവര്‍ ആണ്, അതില്‍ പലരും തന്‍റെ സ്വകാര്യതയ്ക്ക് വേണ്ടി പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കാറുണ്ട്. ചിലസമയങ്ങളില്‍ നമ്മള്‍ ആ പാസ്സ്‌വേര്‍ഡ്‌ മറന്നുപോവാറും ഉണ്ട്. പിന്നെ നമ്മള്‍ കണ്ണില്‍കണ്ട പാസ്സ്‌വേര്‍ഡ്‌ ഒക്കെ അടിച്ചു നോക്കി ആ മെമ്മറികാര്‍ഡ് അവസാനം ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഇതൊന്നു പരീക്ഷിച്ചുനോക്കു...

1. ആദ്യം മെമ്മറികാര്‍ഡ് ഫോണില്‍ ഇടുക. ( വീണ്ടും പാസ്സ്‌വേര്‍ഡ്‌  അടിച്ചു കൊളമാക്കരുത്)

2. ഇനി ഫോണില്‍ FExplorer എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക 
(ഇത് Symbian വേര്‍ഷന്‍ ആണ്. android കിട്ടുമോ എന്ന് സേര്‍ച്ച്‌ ചെയ്തു നോക്കു..)

3. ഇനി ആപ്ലിക്കേഷന്‍ റണ്‍ ചെയ്തു path ഓപ്പണ്‍ ചെയ്ത് mmcstore എന്ന ഫയല്‍ കണ്ടെത്തുക.

4. കണ്ടെത്തിയതിനു ശേഷം mmcstore എന്നതിനെ mmcstore.txt എന്നാക്കുക

5. ഇനി നിങ്ങളുടെ മൊബൈല്‍ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്തു mmcstore.txt എന്ന ഫയല്‍ വേര്‍ഡ്പാടില്‍ ഓപ്പണ്‍ ചെയ്യുക അപ്പോള്‍ നിങ്ങളുടെ പഴയ പാസ്സ്‌വേര്‍ഡ്‌ കാണാന്‍ സാധിക്കും 



കടപ്പാട് : emizhi.com
Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub