‘അണ്‍ഫ്രണ്ട്’ ചെയ്യപ്പെട്ടവന്റെ വേദനകള്‍!
ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒരാളെ നീക്കം ചെയ്യുന്നത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാവാം? എന്തെല്ലാമായിരിക്കും ‘അണ്‍ഫ്രണ്ട്’ചെയ്യപ്പെട്ടയാളുടെ വികാരങ്ങള്‍ ?
കൊളറാഡോ യൂനിവേഴ്സിറ്റിയിറ്റില്‍ നിന്നും പുറത്ത് വന്ന പുതിയ രണ്ട് പഠനങ്ങള്‍ ഇവ്വിഷയകമായി ചില കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നു. പഠനങ്ങള്‍ തെളിയിക്കുന്നത് പ്രകാരം നിങ്ങള്‍ ഏറ്റവും കൂടുതല്‍ അണ്‍ഫ്രണ്ട് ചെയ്യാന്‍ സാധ്യതയുള്ളത് പഴയ ഹൈസ്കൂള്‍ സഹപാഠിയെയാണത്രെ! പലപ്പോഴും ഇതിന് കാരണമായി ഭവിക്കുന്നത് മത രാഷ്ട്രീയ സംബന്ധിയായ അയാളുടെ വിദ്വേഷകരമായ പോസ്റ്റുകള്‍ ആണെന്നും പഠനം തെളിയിക്കുന്നു. മറ്റൊരു കാരണം അയാളില്‍ നിന്നും സ്ഥിരമായ ബോറന്‍ പോസ്റ്റുകള്‍ കാണേണ്ടി വരുന്നതാണ്. ഹൈസ്കൂള്‍ സഹപാഠികള്‍ കഴിഞ്ഞാല്‍ പിന്നെ കൂടുതലായും അണ്‍ഫ്രണ്ട് ചെയ്യപ്പെടുന്നത് ‘അദര്‍’, ഫ്രണ്ട് ഓഫ് ഫ്രണ്ട്, വര്‍ക്ക് ഫ്രണ്ട്സ്, കോമണ്‍ ഇന്ററസ്റ്റ് ഫ്രണ്ട് എന്നീ കൂട്ടരാണ്.
പഠനം പുറത്ത് വിട്ട പ്രകാരം അണ്‍ഫ്രണ്ട് ചെയ്യപ്പെട്ടവരുടെ പ്രതികരണങ്ങള്‍ രസകരമാണ്. ‘ഞാന്‍ എന്ത് ചെയ്തിട്ടാ’, ‘ഇത് തീരെ പ്രതീക്ഷിച്ചില്ല’, ‘ശരിക്കും അന്തം വിട്ട് പോയി’, ‘വല്ലാതെ അസ്വസ്ഥജനകം’, എന്നിങ്ങനെ പോവുന്നു അത്.
ട്വിറ്റര്‍ മുഖേന 1077 പേരില് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് മറ്റൊരു പഠനത്തിന്റെ പണിപ്പുരയിലാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍. വിഷയം: എന്തെല്ലാമാണ് ഫേസ്ബുക്ക് അക്കൌണ്ട് നിലനിര്‍ത്തുന്നതിനും അതുപോലെ ഒഴിവാക്കുന്നതിനും ഒരാളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍?
കടപ്പാട്: mediaonetv.in
വായിക്കാന്‍ ഒരു പാട് ബുദ്ധിമുട്ടി ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്റെ കണ്ണിനത്ര പ്രിയം പോര, വരികള്‍ക്കിടയില്‍ ഇത്തിരി അകലം കൂടി ആകാമായിരുന്നു
മറുപടിഇല്ലാതാക്കൂഇങ്ങനെ ഒരു Suggestion തന്നതിന് നന്ദി , ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കാം..
മറുപടിഇല്ലാതാക്കൂ