2014, മേയ് 22, വ്യാഴാഴ്‌ച

30 സെക്കന്റ്‌ കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം.

SreejithSree | 9:53 AM

30 സെക്കന്റ്‌ കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം.



സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരേ ഏറ്റവും കൂടുതല്‍ നിരാശരാക്കുന്നത് അതിന്‍റെ ബാറ്ററി  ചാര്‍ജ് ആണ്, എത്ര വിലകൂടിയ മൊബൈല്‍ ആണെങ്കിലും  ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നാല്‍  പിന്നെ ചാര്‍ജ്ജ് ഫുള്‍ ആകണമെങ്കില്‍ മണിക്കൂറുകള്‍ വേണ്ടിവരും.  എന്നാല്‍ ഇപ്പോള്‍ അതിനും പരിഹാരം ആയി. ഏതാനും നിമിഷങ്ങള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് നൂറില്‍ ചാര്‍ജ്ജ് എത്തും.
ഇസ്രയേലി സ്ഥാപനമായ സ്റ്റോര്‍ ഡോട്ട് ആണ് ഈ പ്രോട്ടോടൈപ്പ് ചാര്‍ജര്‍ വികസിപ്പിച്ചെടുത്തത്.
ഒരു പ്രാവശ്യം ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെറും 30 സെക്കന്റ്‌ മതി എന്നാണു കമ്പനി അവകാശപെടുന്നത്.
മൈക്രോസോഫ്റ്റിന്റെ തിങ്ക്‌ നെക്സ്റ്റ്‌ ജെനറേഷന്‍ ഉച്ചകോടിയില്‍ ആണ് ഇത് അവതരിപ്പിച്ചത്.
ഇപ്പോള്‍ സാംസാങ്ങ് ഗാലക്സി s4 നു വേണ്ടി മാത്രമാണ് ചാര്‍ജറുകള്‍ നിര്‍മിക്കുന്നത്. 2016 ഓടെ എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉള്ള ചാര്‍ജറുകള്‍ കമ്പനി വിപണിയില്‍ എത്തിക്കും..
വില ഏകദേശം 30 ഡോളര്‍ ആണ്,



Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub