അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയുന്നു ?
മുംബൈ: അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയുന്നതായി സൂചനകള്‍. ചില ഹിന്ദി മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. ഐശ്വര്യ റായിക്ക് അഭിഷേകിന്റെ മാതാവ് ജയ ബച്ചന്‍ അമിതമായി തന്റെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ അതൃപ്തിയുണ്ടെന്നും ഇത് കുടുംബത്തില്‍ അമ്മായി അമ്മപ്പോരിന് ഇടയാക്കിയതായും വാര്‍ത്തയില്‍ പറയുന്നു.
ഇത് തന്നെയാണ് ആഷ്- അഭി ബന്ധത്തിനും അന്ത്യം കുറിക്കാന്‍ കാരണമാകുന്നത്. ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകള്‍ അഹാന ഡിയോളിന്റെ വിവാഹ ചടങ്ങിലും, അംബാനി സഹോദരങ്ങളുടെ അമ്മ കോകിലബെന്‍ അംബാനിയുടെ പിറന്നാള്‍ ചടങ്ങിലും ഇരുവരും ഒന്നിച്ചല്ല വന്നതെന്നും, കണ്ട ഭാവം നടിച്ചില്ലെന്നതും വാര്‍ത്തയ്ക്ക് എരിവ് പകരുന്നു.
അമ്മയോടുള്ള വഴക്ക് അഭിഷേകിനെയും ഐശ്വര്യയില്‍ നിന്നകറ്റി. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായി കൈക്കുഞ്ഞായ ആരാധ്യയുമായി ഐശ്വര്യ തനിച്ചാണ് എത്തിയത്. സാധാരണ അഭിഷേക് ബച്ചന്‍ ഇത്തരം അവസരങ്ങളില്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഉണ്ടാകാറുള്ളതാണ്.
സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഐശ്വര്യയുടെ തീരുമാനത്തിനും ആരുടെയും പിന്തുണയില്ലെന്നാണ് കേള്‍ക്കുന്നത്. എന്തായാലും കാര്യത്തില്‍ യാതോരു ഇടപെടലും അമിതാബ് ബച്ചാന്‍ നടത്തിയില്ലെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
കടപ്പാട്: asianetnews.tv
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ