മലേഷ്യന്‍ വിമാനം അമേരിക്ക വെടിവച്ചിട്ടു:പുതിയ കഥയുമായി പുസ്തകം
രണ്ടരമാസം മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം സംബന്ധിച്ച കഥകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും ഇപ്പോഴും ഒരു കുറവുമുണ്ടായിട്ടില്ല. മലേഷ്യന്‍ വിമാനത്തെ അമേരിക്കന്‍, തായ് ജെറ്റ് വിമാനങ്ങള്‍ പരിശീലനത്തിനിടെ യാദൃശ്ചികമായി വെടിവെച്ചിട്ടതാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത് ഒരു പുസ്തകത്തിലൂടെയാണ്. ഇതിനിടെ, പുസ്തകത്തെ വിമര്‍ശിച്ച് ഇന്തോനേഷ്യന്‍ സര്‍ക്കാരും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കളും രംഗത്തെത്തി. വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിമാനത്തെ കേന്ദ്രകഥാപാത്രമാക്കി പുസ്തകം ഇറങ്ങുന്നത്. ലണ്ടന്‍ സ്വദേശിയായ നിജെല്‍ കോതോണ്‍ എന്ന എഴുത്തുകാരനാണ് ഫ്‌ളൈറ്റ് എം.എച്ച് 370 : ദി മിസ്റ്ററി എന്ന പുസ്തകത്തിനു പിന്നില്‍. അവിശ്വസനീയമായ അവകാശവാദങ്ങളാണ് പുസ്‍തകത്തിലുള്ളത്. ദക്ഷിണ ചൈന സമുദ്രത്തില്‍ യുഎസ് തായ് പോര്‍വിമാനങ്ങള്‍ സംയുക്തമായി നടത്തിയിരുന്ന പരിശീലനത്തിനിടെ ഇതുവഴി പറന്ന മലേഷ്യന്‍ വിമാനത്തിന് വെടിയേറ്റതെന്നാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. ഇത് മറച്ചുവെക്കാന്‍ വേണ്ടി അന്വേഷണം വഴിതിരിച്ചുവിട്ടെന്നും പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അമേരിക്കയ്ക്കും മലേഷ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നും പറയുന്നു
കടപ്പാട്: mediaonetv
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ