2014, മേയ് 23, വെള്ളിയാഴ്‌ച

ഇന്ത്യയില്‍ ഫ്രീ ഇന്റര്‍നെറ്റ്മായി റിലയന്‍സ്

SreejithSree | 7:32 AM

 ഇന്ത്യയില്‍ ഫ്രീ ഇന്റര്‍നെറ്റ്മായി റിലയന്‍സ് 



മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഫ്രീ വൈഫേ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പുതുതായി 4ജി ഇന്റര്‍നെറ്റ് സര്‍വ്വീസ് ലഭ്യമാക്കുവാനാണ് റിലയന്‍സ് ഇന്‍ട്രസ്ട്രീസ് റിലയന്‍സ് ജിയോ ആരംഭിച്ചത്. ഈ ബ്രാന്റ് കൂടുതല്‍ ആളുകളില്‍ എത്തിക്കുവാന്‍ കൂടിയാണ് റിലയന്‍സിന്റെ പുതിയ നീക്കം.
മുംബൈ, സൂരത്ത്, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് വൈഫേ ഹോട്ട് സ്‌പോട്ട് വഴി ആദ്യ ഘട്ടത്തില്‍ ഫ്രീ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഒരേ സമയം 55,000 ഗാഡ്ജറ്റുകള്‍ക്ക് വരെ ഈ ഹോട്ട് സ്‌പോട്ട് ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം 72 മണിക്കൂറ് ഹോട്ട് സ്‌പോട്ട് ലഭ്യമാക്കും.
എന്നാല്‍ ഈ ഹോട്ട് സ്‌പോട്ടിന്റെ ശേഷി റിലയന്‍സ് വ്യക്തമാക്കിയിട്ടില്ല. റിലയന്‍സ് ഇതിനകം തന്നെ രാജ്യത്ത് 4ജി നടപ്പിലാക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 900 പട്ടണങ്ങളില്‍ 4 ജി നെറ്റ്വര്‍ക്ക് ആരംഭിക്കാന്‍ കഴിയും എന്നാണ് റിലയന്‍സ് വാദം. 


കടപ്പാട്: asianetnews.tv


Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub