2014, മേയ് 29, വ്യാഴാഴ്‌ച
2014, മേയ് 28, ബുധനാഴ്‌ച
മികച്ച പനോരമിക് ദൃശ്യങ്ങള്‍ക്ക് '360 ക്യാം'
SreejithSree | 12:31 PM
മികച്ച പനോരമിക് ദൃശ്യങ്ങള്‍ക്ക് '360 ക്യാം'
360 ഡിഗ്രി ദൃശ്യങ്ങളെയാണ് പനോരമിക് ദൃശ്യങ്ങളെന്ന് വിളിക്കുന്നത്. പല
ആംഗിളിലുള്ള ചിത്രങ്ങള്‍ സോഫ്റ്റ്‌വേറുപയോഗിച്ച് തുന്നിച്ചേര്‍ത്താണ്
സാധാരണഗതിയില്‍ പനോരമിക് ഇമേജുകള്‍ സൃഷ്ടിക്കുന്നത്. ഭൂമിയും
ആകാശവുമെല്ലാം ഒരൊറ്റ ഫ്രെയിമിലാക്കാവുന്ന 360 ഡിഗ്രി പനോരമിക്
ക്യാമറകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ലക്ഷങ്ങള്‍
വിലവരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായിരുന്നു.
ഇപ്പോഴിതാ താങ്ങാവുന്ന വിലയ്‌ക്കൊരു പനോരമിക് ക്യാമറ
രൂപപ്പെടുത്തുന്നതില്‍ ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജിറോപ്റ്റിക് ( Giroptic )
വിജയിച്ചിരിക്കുന്നു. 360 ക്യാം എന്ന പേരില്‍ ജിറോപ്റ്റിക്
പുറത്തിറക്കിയിരിക്കുന്ന പനോരമിക് ക്യാമറയ്ക്ക് 499 ഡോളറാണ് (29,157
രൂപ) വില.
തുണിക്കടകളിലും എ.ടി.എം.കേന്ദ്രത്തിലുമൊക്കെ കാണുന്ന നിരീക്ഷണ
ക്യാമറയുടെ രുപമാണ് 360 ക്യാമിനും. പക്ഷേ ഇത് ഒപ്പിയെടുക്കുക
പനോരമിക് ദൃശ്യങ്ങളായിരിക്കുമെന്ന് മാത്രം. ഹൈഡെഫനിഷന്‍
വീഡിയോയും ഫോട്ടോകളുമെല്ലാം എടുക്കാന്‍ കഴിയുന്ന 360 ക്യാമിനുള്ളില്‍
കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നിലധികം ക്യാമറകളുണ്ട്.
വാട്ടര്‍പ്രൂഫായതിനാല്‍ വെള്ളത്തിനടിയിലും ചിത്രങ്ങളെടുക്കാനാകും
ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ആപ്ലിക്കേഷനുകളോടെയാണ് 360 ക്യാമിന്റെ
വരവ്. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ആ മൊബൈല്‍
ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ലൈവായി നമ്മുടെ സ്മാര്‍ട്‌ഫോണില്‍
കാണാനാകും. വൈഫൈ വഴിയും ക്യാമറയെ സ്മാര്‍ട്‌ഫോണുമായി
ബന്ധിപ്പിക്കാം.
ദൃശ്യങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ ശബ്ദവും റെക്കോഡ് ചെയ്യാനായി മൂന്ന്
വ്യത്യസ്ത മൈക്രോഫോണുകളും ഇതിനുള്ളിലുണ്ട്. മൈക്രോ യു.എസ്.ബി.
ചാര്‍ജിങ് പോര്‍ട്ട്, എസ്.ഡി. കാര്‍ഡ് സ്‌ലോട്ട് എന്നിവയും ക്യാമറയിലുണ്ട്.
തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വീഡിയോ റെക്കോഡ് ചെയ്യാവുന്ന
റീചാര്‍ജബിള്‍ ലിത്തിയം അയണ്‍ ബാറ്ററിയാണ് ക്യാമറയ്ക്ക് ഊര്‍ജ്ജം
പകരുന്നത്. ഏത് മോഡിലാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന
എല്‍.ഇ.ഡി. സ്‌ക്രീനും 360 ക്യാമിന് പുറത്തുണ്ട്.
എട്ട് മെഗാപിക്‌സല്‍ വലിപ്പമുള്ള ഇമേജുകളും 2048 X 1024 റിസൊല്യൂഷനുള്ള
വീഡിയോയുമാണ് ഈ ക്യാമറ പകര്‍ത്തുക.
സാധാരണ ബള്‍ബുകളിടുന്ന സോക്കറ്റില്‍ പിടിപ്പിച്ചും 360 ക്യാം
പ്രവര്‍ത്തിപ്പിക്കാനാവും. അതുകൊണ്ടുതന്നെ നിരീക്ഷണ ക്യാമറയുടെ
പ്രയോജനവും ഇതുകൊണ്ട് ലഭിക്കും. വലിയൊരു പ്രദേശത്തിന്റെ 360 ഡിഗ്രി
ദൃശ്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഒന്നിലേറെ സര്‍വെയ്‌ലന്‍സ് ക്യാമറയുടെ
പണി 360 ക്യാം ഒറ്റയ്ക്ക് ചെയ്യുമെന്നര്‍ഥം.
ആഗസ്ത് മാസത്തോടെ 360 ക്യാമിന്റെ നിര്‍മാണജോലികള്‍
പൂര്‍ത്തിയാക്കാനാവുമെന്നാണ് ജിറോപ്റ്റിക് കരുതുന്നത്. അങ്ങനെയെങ്കില്‍
നവംബര്‍ മുതല്‍ ഈ ഗാഡ്ജറ്റ് വിപണിയിലെത്തും.
ഇത്തരത്തിലുള്ള കാമറയില്‍ എടുത്ത 360 ഡിഗ്രി ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക് ചെയ്യുക ClickHere..
കടപ്പാട്: mathrubhumi.com
ഞാന്‍ കണ്ട നരക കാഴ്ചകള്‍ അതായത് ന്യൂ ജനറേഷന്‍ വട്ട്
SreejithSree | 2:37 AM
ഞാന്‍ കണ്ട നരക കാഴ്ചകള്‍ അതായത് ന്യൂ ജനറേഷന്‍ വട്ട്
ഭാഗം.1
(ആദ്യമേ പറയട്ടെ,
ഇത് ഞാന്‍ മാത്രം കണ്ടതാണ്, അല്ലാതെ
‘ഞങ്ങള്‍ക്ക് കാണാന്‍ പറ്റുന്നില്ലല്ലോ.. നീ
മാത്രം എങ്ങനാടാ
കാണുന്നെ??’ എന്നൊന്നും എന്നോട് ചോതിക്കരുത്..പിന്നെ,
ഇതിലെ കഥയും
കഥാപാത്രങ്ങളും നിങ്ങളില്‍ ആരെങ്കിലും
ആണെന്ന് തോന്നിയാല്‍ അത് വെറും തോന്നല്‍
മാത്രമല്ല,
ചിലപ്പോള്‍ ആയിരിക്കും.. കാരണം ഇത് കഥയല്ല, നമ്മുടെ
സമൂഹത്തില്‍ ഇതുവരെ
നടന്നതും ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവ വികാസങ്ങള്‍
ആണ്.പിന്നെ ഇതില്‍
ഉള്‍പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ പല
വിഷയങ്ങളില്‍ നിന്നുള്ളതാണ്, ഉദാ:
ചരിത്രം, സയന്‍സ്
എന്നിങ്ങനെ.. അപ്പോള്‍ എനിക്ക് വട്ടുണ്ടോ എന്ന് നിങ്ങള്‍
ചോതിക്കും... ഇതൊന്നും ഇല്ലാതെ ഇത് മുന്നോട്ടു പോകില്ല
മാഷേ... എന്ന് ഞാന്‍ ഉത്തരം
തരും.)
അപ്പോള്‍ ഞാന്‍
ഇവിടുന്ന്‍ തുടങ്ങാം...
ഇവിടുന്നു എന്ന്
പറഞ്ഞാല്‍ ഈ അറ്റമിലാത്ത
പ്രപഞ്ചത്തിലെ തിളച്ചു മറിയുന്ന ഗ്രഹമായ സൂര്യനെ വലം
വെക്കുന്ന ഒരു ഇടത്തരം ഗ്രഹമായ ഭൂമി എന്ന് നമ്മള്‍
പേരിട്ടു വിളിക്കുന്ന ഈ കൊച്ചു
ഗോളത്തിലെ ഏഷ്യ എന്ന
ഭൂഖണ്ഡത്തിലെ അത്യാവശ്യം ഷേപ്പ് ഒക്കെ ഉള്ള 1947
ഓഗസ്റ്റ്
മാസത്തില്‍ ബ്രിട്ടീഷ്കാര്‍ പേടിച്
കളഞ്ഞിട്ടു
പോയ ഇന്ത്യ എന്ന മഹാരാജ്യത്തിലെ , ഇങ്ങു താഴെ
ഏകദേശം പാവക്കയുടെ
ആകൃതിയില്‍ കിടക്കുന്ന
ദൈവത്തിന്‍റെ സ്വന്തംനാട് എന്ന് ചെകുത്താന്‍മാര്‍ പറയുന്ന
കേരളത്തിലെ തലസ്ഥാന നഗരിയിലെ ഒരു പേരുകേട്ട
പുഴയുടെ തീരത്തുള്ള ഒരു വലിയ
സ്വപ്നങ്ങളുമായി
നടക്കുന്ന ആളുകള്‍ ഉള്ള ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നാണ്..
(introduction
എങ്ങനെ ഉണ്ട്??)
(ആരും എന്നെ
ചീത്ത പറയരുത് ഇതിന്‍റെ ബാക്കി ഉടന്‍
വരും. വേറൊന്നും കൊണ്ടല്ല എഴുതാന്‍ സമയം
കിട്ടാതതുകൊണ്ടാ... കാരണം ഞാന്‍ ഒരു പ്രാവാസി
ആയിപ്പോയി.... :’(
2014, മേയ് 26, തിങ്കളാഴ്‌ച
‘അണ്‍ഫ്രണ്ട്’ ചെയ്യപ്പെട്ടവന്റെ വേദനകള്‍!
SreejithSree | 12:31 PM
‘അണ്‍ഫ്രണ്ട്’ ചെയ്യപ്പെട്ടവന്റെ വേദനകള്‍!
ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒരാളെ നീക്കം ചെയ്യുന്നത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാവാം? എന്തെല്ലാമായിരിക്കും ‘അണ്‍ഫ്രണ്ട്’ചെയ്യപ്പെട്ടയാളുടെ വികാരങ്ങള്‍ ?
കൊളറാഡോ യൂനിവേഴ്സിറ്റിയിറ്റില്‍ നിന്നും പുറത്ത് വന്ന പുതിയ രണ്ട് പഠനങ്ങള്‍ ഇവ്വിഷയകമായി ചില കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നു. പഠനങ്ങള്‍ തെളിയിക്കുന്നത് പ്രകാരം നിങ്ങള്‍ ഏറ്റവും കൂടുതല്‍ അണ്‍ഫ്രണ്ട് ചെയ്യാന്‍ സാധ്യതയുള്ളത് പഴയ ഹൈസ്കൂള്‍ സഹപാഠിയെയാണത്രെ! പലപ്പോഴും ഇതിന് കാരണമായി ഭവിക്കുന്നത് മത രാഷ്ട്രീയ സംബന്ധിയായ അയാളുടെ വിദ്വേഷകരമായ പോസ്റ്റുകള്‍ ആണെന്നും പഠനം തെളിയിക്കുന്നു. മറ്റൊരു കാരണം അയാളില്‍ നിന്നും സ്ഥിരമായ ബോറന്‍ പോസ്റ്റുകള്‍ കാണേണ്ടി വരുന്നതാണ്. ഹൈസ്കൂള്‍ സഹപാഠികള്‍ കഴിഞ്ഞാല്‍ പിന്നെ കൂടുതലായും അണ്‍ഫ്രണ്ട് ചെയ്യപ്പെടുന്നത് ‘അദര്‍’, ഫ്രണ്ട് ഓഫ് ഫ്രണ്ട്, വര്‍ക്ക് ഫ്രണ്ട്സ്, കോമണ്‍ ഇന്ററസ്റ്റ് ഫ്രണ്ട് എന്നീ കൂട്ടരാണ്.
പഠനം പുറത്ത് വിട്ട പ്രകാരം അണ്‍ഫ്രണ്ട് ചെയ്യപ്പെട്ടവരുടെ പ്രതികരണങ്ങള്‍ രസകരമാണ്. ‘ഞാന്‍ എന്ത് ചെയ്തിട്ടാ’, ‘ഇത് തീരെ പ്രതീക്ഷിച്ചില്ല’, ‘ശരിക്കും അന്തം വിട്ട് പോയി’, ‘വല്ലാതെ അസ്വസ്ഥജനകം’, എന്നിങ്ങനെ പോവുന്നു അത്.
ട്വിറ്റര്‍ മുഖേന 1077 പേരില് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് മറ്റൊരു പഠനത്തിന്റെ പണിപ്പുരയിലാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍. വിഷയം: എന്തെല്ലാമാണ് ഫേസ്ബുക്ക് അക്കൌണ്ട് നിലനിര്‍ത്തുന്നതിനും അതുപോലെ ഒഴിവാക്കുന്നതിനും ഒരാളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍?
കടപ്പാട്: mediaonetv.in
2014, മേയ് 24, ശനിയാഴ്‌ച
എന്ത് പേരിടണമെന്നറിയാത്ത കഥ
SreejithSree | 10:09 AM
"എന്ത് പേരിടണമെന്നറിയാത്ത കഥ . ഇത് കഥയാണോ.. ജീവിതമാണോ എന്നറിയില്ല.. ആരുടെ രചനയാണെന്നും ആറിയില്ല. സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു കണ്ട ഈ കഥ എന്‍റെ മനസിനെ യഥാര്‍ത്ഥ പ്രണയം എന്തെന്ന് പഠിപ്പിച്ചു.....ഇതിന്‍റെ രചയ്താവിനോട് കടപ്പെട്ടുകൊണ്ട് ഇത് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവയ്ക്കുന്നു....."
ഗേള്‍ : എന്താടാ എന്തുപറ്റി ഒരു സങ്കടം പോലെ??
ബോയ്: ഏയ് ഒന്നൂല്ല..
ഗേള്‍: നുണ പറയണ്ട നിന്‍റെ ഒച്ച ഇടറിയാല്‍ എനിക്ക് മനസിലാവും..എന്താന്നു പറ...
ബോയ്: ഒന്നൂല്ലന്നെ...
ഗേള്‍: പിന്നെയും നെഞ്ച് വേദന ആണോ?
ബോയ്: ഏയ് സാരമില്ല അത് ഇടയ്ക്കു വന്നു പോകുന്ന വിരുന്നുകാരന്‍ അല്ലെ?
ഗേള്‍: നിന്നോട് എത്രനാള്‍ ആയി പറയുന്നു ഹോസ്പിറ്റലില്‍ പോകാന്‍...
ബോയ്: പോകണം.
ഗേള്‍: എന്നാ വേഗം ഒരുങ്ങി പോ....
ബോയ്: ശെരി. ഞാന്‍ വന്നിട്ട് വിളിക്കാട്ടോ.....
അവന്‍ ഹോസ്പിറ്റലില്‍ പോയിട്ട് ഇവനിംഗ് മടങ്ങി എത്തി.
ഗേള്‍: ഡാ ഡോക്ടര്‍ എന്ത് പറഞ്ഞു??
ബോയ്: കുറെ ടെസ്റ്റ്കള്‍ക്ക് എഴുതി തന്നു, അതിന്‍റെ റിസള്‍ട്ട്‌മായി നാളെ പോകണം.
ഗേള്‍: നിന്‍റെ കയ്യില്‍ കാശ് വല്ലതും ഉണ്ടോട? ഇല്ലെങ്കില്‍ എന്‍റെ രണ്ടു വളയും ഒരു മാലയും ഉണ്ട് ഞാന്‍ അത് ഇടാറെ ഇല്ല. നമുക്കത് വില്‍ക്കാം..
ബോയ്: ഏയ് വേണ്ടേ കാശ് ഒക്കെ ഉണ്ട്. നാളെ ഞാന്‍ പോയിവന്നിട്ടു വിളിക്കാട്ടോ... ഗുഡ് നൈറ്റ്..
ഗേള്‍: ഓക്കേ ഡാ
പിന്നെ രണ്ടു മൂന്നു ദിവസം അവന്‍ അവളെ വിളിച്ചില്ല. അവള്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.. അങ്ങനെ ഒരു ദിവസം...
ഗേള്‍: ഡാ എന്താ നീ വിളിക്കാഞ്ഞേ???
ബോയ്:....................
ഗേള്‍: എത്ര തവണ ഞാന്‍ വിളിച്ചു, എത്ര മെസ്സേജ് അയച്ചു, നിനക്ക് ഒരു പ്രാവശ്യം എന്നെ ഒന്ന് വിളിചൂടായിരുന്നോ?
ബോയ്: നീ എന്‍റെ ആരാ??
ഗേള്‍: ഞാന്‍...... എന്താ ഇപ്പൊ ഇങ്ങനെ? നീ കുടിച്ചിട്ടുണ്ടോ?
ബോയ്: ഉണ്ടെങ്കില്‍?
ഗേള്‍: എന്താ ഇങ്ങനെ? എന്നോട് ഇങ്ങനെ ചൂടാവല്ലേ.. എനിക്ക് സഹിക്കാന്‍ പറ്റണില്ല...
ബോയ്: ബുദ്ധിമുട്ട് ആണെങ്കില്‍ പോയ്ക്കോ..ലോകത്ത് ഞാന്‍ മാത്രമല്ലല്ലോ ആണ്.
ഗേള്‍:.............
ബോയ്: ബൈ
ഗേള്‍:.........
അടുത്ത ദിവസം..
ഗേള്‍: ഡാ എന്താ നിനക്ക് പറ്റിയെ? നീ എന്തിനാ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞെ??
ബോയ്:..................
ഗേള്‍: ഞാന്‍ നിന്‍റെ ആരാ അല്ലെ? നിന്‍റെ ഹൃദയതോട് ചോതിക്കു ഞാന്‍ നിന്‍റെ ആരാ എന്ന്, അത് തരും മറുപടി.
ബോയ് : അതില്‍ ഇനി ആര്‍ക്കും സ്ഥാനമില്ല കാരണം അതില്‍ ഓട്ട ആണ്.
ഗേള്‍: എന്താ???
ബോയ്: താമസിച്ചു പോയി എന്ന്..., ആദ്യം നെഞ്ച് വേദന വന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ രെക്ഷപെടുമായിരുന്നു... ഇനി രക്ഷ ഇല്ല ഏറിയാല്‍ ഒരു മാസം , അത്രെയും കൂടിയേ ഉള്ളൂ ഞാന്‍...
ഗേള്‍:...........
ബോയ്: എന്തെ??
ഗേള്‍:........
ബോയ്: കരഞ്ഞതുകൊണ്ട് കാര്യമില്ല മുത്തെ.. മറക്കാന്‍ പഠിക്കുക, നിന്‍റെ മുന്‍പില്‍ ജീവിതം ഇനിയും ബാക്കി ആണ്. നമ്മള്‍ സ്വപ്നം കാണാറില്ലേ..പക്ഷെ, ഉണര്‍ന്നു കഴിയുമ്പോള്‍ അത് മറക്കുന്നു... അതുപോലെ നീയും എന്നെ മറക്കണം. ഇനി ഞാന്‍ നിന്നെ വിളിക്കില്ല കാരണം നിന്‍റെ ഒച്ച കേള്‍ക്കും തോറും എനിക്ക് ജീവിക്കാന്‍ കൊതിയാകുന്നു...അതുകൊണ്ട് ഇതാ ഞാന്‍ ഇവിടെ നിര്‍ത്തുന്നു..എല്ലാ സ്നേഹത്തോടെയും നമുക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം..
അവള്‍ എന്തെങ്കിലും പറയും മുന്‍പേ അവന്‍ കോള്‍ കട്ട് ചെയ്തു..
പിന്നീട് എപ്പോഴോ കണ്ണീര്‍ തോര്‍ന്ന സമയത്ത് അവള്‍ അവന്‍റെ ഡോക്റ്റ്റെ പോയി കണ്ടു, അയാള്‍ പറഞ്ഞു ഹൃദയം മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ അവന്‍ രക്ഷപെടും.അങ്ങനെ ഒരു സാഹചര്യം ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഒരു ഡോക്ടര്‍ക്ക് പരിച്ചയപെടുതാം. വേണ്ട സഹായങ്ങള്‍ അയാള്‍ ചെയ്തു തരും..
അങ്ങനെ ആദിവസം വന്നെത്തി, ഡോക്ടര്‍ വന്നു പറഞ്ഞു ഒരു ഹൃദയം ഉണ്ട് , എത്രയും പെട്ടന്ന് ഓപ്പറേഷന്‍ ചെയ്യണം എന്ന്.
അങ്ങനെ ഓപ്പറേഷന്‍ കഴിഞ്ഞു..അവന്‍ കണ്ണ് തുറന്നു.പുതിയ ജീവന്‍റെ തുടിപ്പുകള്‍ അവന്‍റെ ചുണ്ടില്‍ ചിരി വിടര്‍ത്തി. സംസാരിക്കാന്‍ കഴിയുന്ന അവസ്ഥ വന്നപ്പോള്‍ അവന്‍ ഫോണ്‍ എടുത്തു അവളെ വിളിച്ചു.പക്ഷെ ആ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു,ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും മരണം ആണ് എന്‍റെ വിധി എന്നറിഞ്ഞപ്പോള്‍ ജീവനുതുല്ല്യം സ്നേഹിച്ചവളും വിട്ടുപോയല്ലോ എന്നോര്‍തപ്പോള്‍ അവനു വെറുപ്പ് ആയി തുടങ്ങി.
ആഴ്ചകള്‍ കടന്നുപോയീ..സുഖം പ്രാപിച്ച അവന്‍ വീട്ടിലേക്കു പോകാന്‍ ഒരുങ്ങവേ പൂചെണ്ടുകളുമായി ഡോക്ടര്‍ ആവനെ കാണാന്‍ എത്തി ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. അത് അവനു കൊടുത്തിട്ട് അയാള്‍ പറഞ്ഞു. ഇത് നിനക്കുള്ളതാണ്, തെല്ലു ആകാംഷയോടെ അവന്‍ അത് വാങ്ങി പൊട്ടിച്ചു വായിച്ചു,
" ഡാ , ഇത് ഞാനാണ് ഇപ്പൊ നിനക്ക് സുഗമായി കാണും അല്ലെ. നീ എന്നെ ഒരുപാട് തിരഞ്ഞിട്ടുണ്ടാവും അല്ലെ? ഞാന്‍ ദേ ഇവിടെ ഉണ്ട് നിന്‍റെ ഉള്ളില്‍ ഒരു തുടിപ്പായി..നിന്‍റെ ഉള്ളില്‍ തുടിക്കുന്നില്ലേ ഒരു ഹൃദയം അത് എന്റേത് ആണ്,അല്ല അത് ഞാന്‍ ആണ് എന്നും നിന്‍റെ ഒപ്പം ജീവിക്കണമേന്നേ ഞാന്‍ ആഗ്രഹിച്ചുള്ളൂ..ഇതിപ്പോ അതിലും വല്ല്യ ഭാഗ്യം അല്ലെ എനിക്ക് നിന്‍റെ ഉള്ളില്‍ ഒരു തുടിപ്പായി നിന്‍റെ ജീവന്‍റെ താളമായി നിന്നോട് ചേര്‍ന്ന് നീ അവസാനിക്കുന്ന നാള്‍ വരെ ഇനി മരിക്കുമ്പോഴും നമ്മള്‍ ഒരുമിച്ചല്ലേ മരിക്കൂ.. എന്നുവിചാരിച്ച് ഞാന്‍ ഇല്ലാന്ന് ഓര്‍ത്തു നീ ആവശം ഇല്ലാതെ ഒന്നും ചെയ്യല്ലെട്ടോ...നീ എന്തേലും ചെയ്‌താല്‍ അവസാനിക്കുന്നത് ഞാനും കൂടി അല്ലെ., ഒരു ജീവിതം മുഴുവന്‍ നിനക്കിപ്പോള്‍ ബാക്കി ഉണ്ട് നീ ജീവിക്കണം എനിക്കുവേണ്ടി ഞാനും ജീവിക്കും നിന്‍റെ തുടിപ്പായി നിന്നിലൂടെ..I Love You, I Love You For Ever...Gud Bye Dear...
കണ്ണുനീരില്‍ നനഞ്ഞ ആ കത്ത് അവന്‍ നെഞ്ചോടു ചേര്‍ത്തപ്പോള്‍, ഒരു കൊഞ്ചല്‍ പോലെ അവന്‍റെ ജീവിതത്തിനു തണല്‍ ആയി അവള്‍ അവന്‍റെ ഉള്ളില്‍ തുടിക്കുന്നുണ്ടായിരുന്നു......
2014, മേയ് 23, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അഭിപ്രായം
Comment Box is loading comments...