മെസ്സിയുടെ ജീവചരിത്രം
മെസ്സിയുടെ ജീവിതകഥ കേട്ടാല്‍ മെസ്സിയെ ആരാധിച്ചു പോകും
സ്വപ്‌നത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല ജോര്‍ജ് ഹൊറാസിയോ മെസിക്ക്…. സ്റ്റീല്‍ ഫാക്ടറിയിലെ സാധാരണ ജീവനക്കാരന്‍ വലിയ സ്വപ്‌നങ്ങള്‍ കണ്ടിട്ട് എന്ത് കാര്യം…. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വപ്‌നമെന്ന കളിത്തോണി തുഴഞ്ഞിട്ട് കാര്യമില്ലെന്ന് അയാള്‍ ഭാര്യ സെലാ മേരിയോട് ദിവസവും പറയും. ഓഫീസിലെ തൂപ്പുകാരി മേരി പക്ഷേ ബൈബിള്‍ കഥകള്‍ വായിച്ച് ഒരു നാള്‍ സ്വന്തം കുടുംബം ഉയരത്തിലെത്തുമെന്ന് വെറുതെയങ്ങ് വിശ്വസിക്കും…നാല് മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. മൂത്തവന്‍ റോഡിഗ്രസ്. രണ്ടാമന്‍ മത്തിയാസ്. മൂന്നാമന്‍ ലയണല്‍ മെസ്സി . പിന്നെ ഒരേ ഒരു പെണ്‍കുട്ടി മരിയ. ഫാക്ടറിയിലേക്ക് പോവുമ്പോള്‍ വഴിയോരത്തെ മൈതാനത്ത് കുട്ടികള്‍ പന്ത് തട്ടുന്നത് കാണുമ്പോള്‍ ജോര്‍ജ്ജ് ഇമചിമ്മാതെ ആ കാഴ്ച്ചകള്‍ കാണും. ഒരു ദിവസം ഇളയ മകന്‍ ലയണലിനെ അരികില്‍ വിളിച്ച് പറഞ്ഞു പന്ത് കളിക്കാന്‍ നീയും പോവണം….. അഛ്ഛന്റെ വാക്കുകള്‍ കേട്ടതും സന്തോഷത്തോടെ അടുത്ത ദിവസം മുതല്‍ ലയണല്‍ അയല്‍പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ 5 വയസ്സുള്ള ലയണൽ പന്ത് തട്ടി തുടങ്ങി. 5 വയസ്സുകാരൻ ലയണലിന്റെ പ്രകടനം എല്ലാവരെയും അത്ബുദപ്പെടുത്തി. എതിരാളികളെ ഒന്നൊന്നായി കീഴ്പ്പെടുത്തി ലയണൽ വല കുലുക്കുമ്പോൾ അവനിലുള്ള ഭാവി കൂട്ടുക്കാർ മനസ്സിലാക്കി കഴിഞ്ഞിരുന്നു.അങ്ങനെ ഇരിക്കെ ആണ് മൈതാനത്ത് കാലു വേദന മൂലം ലയണൽ പിടഞ്ഞു വീഴുന്നത്…ആദ്യം ആരും വക വെച്ച്ചില്ലെങ്കിലും പിന്നീട് വേദന സഹിക്കാതായപ്പോൾ ജോർജ് ലയണലിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി..ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ജോര്‍ജ് ഞെട്ടി-കാലിന് പിള്ളവാതം പോലുള്ള ഗുരുതരമായ രോഗമാണ്. രക്തയോട്ടമില്ല. ഓടിക്കളിക്കാന്‍ കഴിയില്ല. ഇവന്‍ വീട്ടില്‍ തന്നെ ഇരുന്നോട്ടെയെന്ന വാക്കുകളുമായപ്പോള്‍ ജോര്‍ജ് അന്ന് ഫാക്ടറിയില്‍ പോവാതെ വീട്ടിലേക്ക് മടങ്ങി. ഡോക്ടറുടെ വാക്കുകൾ ഹൃദയ ഭേദകമായിരുന്നു .അപ്പോഴേക്കും ലയണൽ ഫുട്ബോളുമായി വേര്പിരിയാനാവത്ത അഗാധ പ്രണയത്തിൽ ആയി കഴിഞ്ഞിരുന്നു. വേദന വക വെക്കാതെ ആ 11 ക്കാരൻ പന്ത് തട്ടി. മികവുറ്റ പന്തടക്കവും ,തീപാറും ഷോട്ടുകളും ഉതിർത്ത് ലയണൽ ഒരു സ്റ്റാർ ആയി കഴിഞ്ഞിരുന്നു. വൈകാതെ ലയണലിന്റെ ഫുട്ബോളിലുള്ള വൈധിഗ്ധ്യം നാട്ടിൽ പാട്ടായി .റിവര്‍പ്ലേറ്റ് അര്‍ജന്റീനയിലെ പ്രമുഖ ക്ലബായി മാറുന്ന കാലം. കുരുന്നു പ്രതിഭകളെ തേടി റൊസാരിയോ പട്ടണത്തിലെത്തിയ ക്ലബിന്റെ മാനേജരോട് നാട്ടുകാര്‍ ഒന്നടങ്കം ലയണലിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹം ജോര്‍ജിന്റെ വീട്ടിലെത്തി. സങ്കടത്തോടെ ജോര്‍ജ് മകന്റെ രോഗകാര്യങ്ങള്‍ പറഞ്ഞു. നല്ല ചികില്‍സ കിട്ടിയാല്‍ രോഗം മാറ്റാം-ഒരു മാസത്തെ ചികില്‍സക്ക് പക്ഷേ പതിനായിരത്തോളം രൂപ വേണം. മാനേജര്‍ കൈമലര്‍ത്തി. വെറുമൊരു ഫാക്ടറി തോഴിലാളി മാസം പതിനായിരം രൂപ മകന്റെ ചികിത്സാ ചിലവിനായി എങ്ങനെ ഉണ്ടാക്കും? . എന്നാൽ ജോർജിനെ പിടിച്ച് കുലുക്കിയത് ലയണലിന്റെ രോഗത്തേക്കാൾ ഉപരി അവന്റെ ഫുട്ബോളിലുള്ള കഴിവും പ്രേമവുമായിരുന്നു..വേദനയിൽ തളർന്നിരിക്കാൻ ലയണൽ തയ്യാറായിരുന്നില്ല. അവൻ പന്ത് തട്ടി മാലോകരെ അതിശയിപ്പിച്ച് കൊണ്ടിരുന്നു.രോഗം കീഴടക്കിയ കുരുന്നു പ്രതിഭയെകുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ജന്റീനയില്‍ നിന്ന് സ്‌പെയിനിലെത്തി. ജോര്‍ജ്ജിന്റെ ചില കുടുംബക്കാര്‍ സ്‌പെയിനിലുണ്ടായിരുന്നു. വാര്‍ത്ത കേട്ട ബാര്‍സിലോണയുടെ സ്‌പോര്‍ട്ടിംഗ് ഡയരക്ടര്‍ കാര്‍ലോസ് റെക്‌സാച്ച് നുവോകാംപിലെത്താന്‍ ജോര്‍ജിനോട് പറഞ്ഞു. ഫാക്ടറിയിലെ സുഹൃത്തിനോട് കടം വാങ്ങിയ പൈസയുമായി ജോര്‍ജും ലയണലും ബാര്‍സിലോണയിലെത്തി. വലിയ മൈതാനത്ത് പന്ത് തട്ടുന്ന കുരുന്നുകള്‍ക്കൊപ്പം ലയണല്‍ വേദനിക്കുന്ന കാലുമായി ഇറങ്ങി. പരിശീലനം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ലയണല്‍ വേദന മറന്നു-അവന്‍ പന്തിനെ ലാളിക്കാന്‍ തുടങ്ങി. കുട്ടുകാര്‍ക്ക് കൊച്ചു കൊച്ചു പാസുകള്‍ നല്‍കുമ്പോഴും പന്തില്‍ അസാമാന്യ നിയന്ത്രണം ചെലുത്തിയ നീക്കങ്ങള്‍. കാര്‍ലോസ് ഇരുന്ന ഇരുപ്പില്‍ അരികില്‍ കണ്ട ഒരു കടലാസ് തുണ്ടെടുത്തു-ഒരു വര്‍ഷം ലയണല്‍ ഇവിടെ കളിക്കട്ടെയെന്ന് പറഞ്ഞ് ജോര്‍ജ്ജിന് കുറിപ്പ് കൊടുത്തു. അവന്റെ മരുന്നും ചികില്‍സയുമെല്ലാം നാട്ടിലാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ ആ മാനേജര്‍ ജോര്‍ജ്ജിന് അല്‍പ്പം കറന്‍സിയും നല്‍കി. മകന്റെ തലയില്‍ മുത്തം വെച്ച് ജോര്‍ജ് നാട്ടിലേക്ക് മടങ്ങി. കാര്‍ലോസ് ലയണലിനെയുമായി ക്ലബ് ഹോസ്പിറ്റലിലെത്തി. പരിശീലനവും ഒപ്പം ചികില്‍സയുമാണ് ഡോക്ടര്‍ വിധിച്ചത്….. നാട്ടിലേക്ക് മടങ്ങുമ്പോള്‍ ജോര്‍ജ് ആകാശത്തേക്ക് നോക്കി… അവിടെ നക്ഷത്രങ്ങള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി…. ഒന്ന് കണ്ണടച്ചപ്പോള്‍ ആദ്യമായി സ്വപ്‌നത്തിന്റെ സുഖമറിഞ്ഞു ആ പിതാവ്-ലയണല്‍ പന്ത് തട്ടുന്നു-പ്രതിയോഗികളെ കീഴ്‌പ്പെടുത്തുന്നു, ഗോള്‍വലയം ലക്ഷ്യമാക്കി അവന്‍ തൊടുത്ത ഷോട്ട് വലയുടെ മോന്തായത്തില്‍ പതിയുന്നു….. ജോര്‍ജ്ജ് ഉച്ചത്തില്‍ പറഞ്ഞു-ഓ ജീസസ്….!തന്റെ ഫുട്ബോൾ പരിശീലനം മുടങ്ങി പോകാതിരിക്കാൻ ലയണൽ അടുത്തുള്ള ചായകടയിൽ ജോലിക്ക് കയറി. വേദനയിൽ പകച്ചു നില്ക്കാൻ ലയണൽ തയ്യാറായിരുന്നില്ല.മറിച്ച് ഒരു ഫുട്ബോൾ കളിക്കാരാൻ ആകണമെന്ന ലയണലിന്റെ ദൃഡമായ നിശ്ചയം അവനെ മുന്നോട്ട് നയിച്ചു.ലയണല്‍ പതുക്കെ വേദന മറന്ന് തുടങ്ങിയിരുന്നു. ആദ്യം ക്ലബിന്റെ സബ് ജൂനിയര്‍ ബീ ടിമില്‍. ഇരുപത് മിനുട്ടോളം തുടര്‍ച്ചയായി കളിച്ചപ്പോള്‍ വേദന വീണ്ടും വന്നു…. ഡോക്ടര്‍മാര്‍ പറഞ്ഞു പേടിക്കാതെ കളിക്കാന്‍. പിന്നെ ലയണല്‍ ആരോടും വേദനയെകുറിച്ച് പറഞ്ഞില്ല. ഒരു വര്‍ഷം കൊണ്ട് എ ടീമില്‍. ആ സമയത്തൊന്നും ലയണലിന് പ്രതിഫലം കിട്ടിയരുന്നില്ല. ചികില്‍സാ ചെലവ് ഭാരിച്ചതായതിനാല്‍ ക്ലബിനോട് ഒന്നും ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ജോര്‍ജ്ജ് ഇടക്കിടെ മകനെ വിളിക്കും. ഒരു തവണ കാണാന്‍ വന്നപ്പോള്‍ ലയണല്‍ ഒന്ന് മാത്രം പറഞ്ഞു-അമ്മയെ കാണണം!!!!!!ബാര്‍സയെന്ന ക്ലബും ലയണല്‍ എന്ന കൊച്ചുതാരവും പരസ്പര പൂരകങ്ങളായി മാറുകയായിരുന്നു പിന്നെ. 2003-04 സീസണില്‍ ക്ലബിന്റെ വിവിധ കാറ്റഗറി ടീമുകളില്‍ അവന്‍ കളിച്ചു. ആദ്യം ബി ടീമില്‍, പിന്നെ എ ടീമില്‍, പിന്നെ ബാര്‍സ സീ ടിമില്‍, ശേഷം ബാര്‍സ എ ടീമില്‍. തളര്‍ന്ന കാലുകളുമായി കളിക്കളം വിടാന്‍ തീരുമാനിച്ച ലയണലിന്റെ കഥകള്‍ സ്‌പെയിനിലുടനീളം വാര്‍ത്തയായിരുന്നു. 2003 നവംബര്‍ 16ന് കേവലം പതിനാറ് വയസും 145 ദിവസവും പ്രായമായപ്പോള്‍ ബാര്‍സിലോണ സീനിയര്‍ ടീമില്‍ ലയണല്‍ പന്ത് തട്ടി…. 2004 ഒക്ടോബര്‍ പതിനാറിന് അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റെയ്ക്കാര്‍ഡ് ലയണലിനെ അരികില്‍ വിളിച്ചു. ലാലീഗയില്‍ നാളെ നീ കളിക്കണം.അന്ന് ഡെക്കൊയ്ക്ക് പകരക്കാരായി ലയണൽ ഇറങ്ങുമ്പോൾ ആരും നീണ്ട മുടിയുള്ള 16 കാരനിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചു കാണില്ല . ഫുട്ബോളിന്റെ ചരിത്രം തിരുത്തി 16 ക്കാരൻ ലയണൽ മെസ്സി ബാർസക്ക് വേണ്ടി പന്ത് തട്ടി .സ്പയ്നിൽ ഫുട്ബോൾ കൊണ്ട് വിസ്മയം തീര്ത്ത
ലയണൽ സ്പയിനിന്റെ രാജ്യാന്തര ടീമിൽ കളിക്കാൻ ഓഫർ ലഭിച്ചു.എന്നാൽ താൻ ജനിച്ചു വളർന്ന അർജെന്റിനയുടെ വെള്ളയും നീലയും കലർന്ന ആ കുപ്പായത്തിൽ കളിയ്ക്കാൻ ആണ് തനിക്ക് താത്പര്യം എന്ന് പറഞ്ഞു ലയണൽ ആ ഓഫർ നിരസിച്ചു.വൈകാതെ തന്നെ ലയണൽ അർജെന്റിന നാഷണൽ ടീമിൽ അരങ്ങേറി.അണ്ടർ 20 ലോകകപ്പോടെ ലയണൽ അരങ്ങേറ്റം ഗംഭീരമാക്കി .ലയണലിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.പിന്നെ ഉയര്‍ച്ച മാത്രമായിരുന്നു ലയണലിന്റെ കരിയറില്‍. ഗോളുകള്‍ യഥേഷ്ടം. ബഹുമതികള്‍ ധാരാളം. നാല് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍പട്ടം. ഗെറ്റാഫെക്കെതിരെ പടുകൂറ്റൻമാരായ 6 പതിരോധ ഭടന്മാരെയും വെട്ടിച്ച് ലയണൽ ഗോൾ അടിച്ചപ്പോ ഫുട്ബോൾ ലോകം ഞെട്ടി.പ്രതിരോധത്തെ കീറി മുറിച്ച് ലയണൽ അന്ന് വല കുലുക്കിയപ്പോൾ ആ ഗോൾ ഫുട്ബോൾ ദൈവം മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളിനോട് ഉപമിക്കപ്പെട്ടു.ചിര വൈരികളായ റയൽ മാട്രിടിന്റെ വലയിലേക്ക് 3 എണ്ണം പറഞ്ഞ ഗോളുകളുമായി ലയണൽ വരവറിയിച്ചു. പിന്നീട് നാം കണ്ടത് ലോകത്തിനു മുൻപിൽ നിസ്സഹായനായി നിന്ന ആ 11 ക്കാരനെയല്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സാക്ഷാൽ ലയണൽ മെസ്സിയെയാണ് .കളിക്കളത്തിലെ മാന്യൻ ,അതാണ് ലയണലിന്റെ വിജയം. സച്ചിനെ പോലെ ,അല്ലെങ്കിൽ ജാവിയർ സനെറ്റിയെ പോലെ വ്യക്തിത്വം കൊണ്ടും കളി കൊണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കിയവർ കുറവാണ്.ഇവരുടെ കൂട്ടത്തിലേക്ക് ഈ പേര് കൂടി ചേർക്കാം,ലയണൽ മെസ്സി.പണവും സമ്പത്തും മെസ്സി എന്ന വ്യക്തിയെ തെല്ലും ബാധിച്ചില്ല. മെസ്സിയുടെ പേരിൽ അർജെന്റിനയിൽ പ്രവർത്തിക്കുന്ന ചാരിറ്റി ട്രസ്റ്റ്‌കൾ ഏറെയാണ്.UNESCO എന്ന പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡാർ കൂടിയാണ് ലയണൽ. മെസ്സിയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവരാണ്.ഒന്നുറപ്പ് ,ഇനി ഇത് പോലെ ഒരു കളിക്കാരാൻ ഫുട്ബോൾ ലോകത്ത് ഉദയം ചെയ്യില്ല.അപ്പോഴും റൊസാരിയോയിലെ വീട്ടിലിരുന്ന് ജോര്‍ജ്ജ് ഉച്ചത്തില്‍ സംസാരിച്ചില്ല. പക്ഷേ ആ പിതാവിന് ഇപ്പോഴും ഒരു സ്വപ്‌നമുണ്ട്-രാജ്യത്തിന് തന്റെ മകന്‍ ഒരു ലോകകപ്പ് സമ്മാനിക്കണമെന്ന്…..ഇന്ന് ജോര്‍ജും സെലാ മേരിയും റോഡ്രിഗസും മത്തിയാസും മരിയയും മാത്രമല്ല ഒരു രാജ്യവും പിന്നെ ഒരു പാടൊരുപാട് കളി പ്രേമികളും ആ സ്വപ്‌നം കാണുന്നു…
കടപ്പാട്:nirbhayam.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ