പുതുതായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് 10,000 രൂപയില്‍ താഴെയുള്ള മികച്ച 7 ഫോണുകള്‍.
1. മൈക്രോമാക്‌സ് യൂനൈറ്റ് 2 ( Micromax Unite 2 )
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വെര്‍ഷന്‍ ഒ.എസ്., 800
X 480 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.7 ഇഞ്ച്
ഐ.പി.എസ്. ഡിസ്‌പ്ലേ, 1.3 ഗിഗാഹെര്‍ട്‌സ്
ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം എന്നിവ
യുനൈറ്റ് 2ലുണ്ട്. ഫ് ളാഷോടുകൂടിയ അഞ്ച്
മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട്
മെഗാപിക്‌സല്‍ മുന്‍ക്ാമറയും ഫോണിലുണ്ട്.
നാല് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍
32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ്
പ്രവര്‍ത്തിപ്പിക്കാനാകും. 2000 എം.എ.എച്ച്.
ബാറ്ററിയാണ് ഫോണിലുള്ളത്.
വില: 6,990 രൂപ.
2. ലാവ ഐറിസ് 406ക്യു ( Lava Iris 406Q )
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസില്‍
പ്രവര്‍ത്തിക്കുന്ന ഐറിസ് 406ക്യുവില്‍ 480 X 800
പിക്‌സല്‍സ് റിസൊല്യൂഷനുള്ള നാലിഞ്ച്
ഡിസ്‌പ്ലേയാണുള്ളത്.
അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയ്‌ക്കൊപ്പം 0.3
മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്.
1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ പ്രൊസസര്‍, ഒരു
ജി.ബി. റാം. നാല് ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്,
മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, ഡ്യുവല്‍ സിം
പിന്തുണ എന്നിവയാണിതിന്റെ മറ്റു
സവിശേഷതകള്‍. 1700 എം.എ.എച്ച്.
ബാറ്ററിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
വില: 6,990 രൂപ.
3. ലാവ ഐറിസ് എക്‌സ്1 ( Lava Iris X1)
ആമസോണിലൂടെ മാത്രം വാങ്ങാവുന്ന
സ്മാര്‍ട്‌ഫോണാണിത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 854 X 480
പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.5 ഇഞ്ച്
ഐ.പി.എസ്. ഡിസ്‌പ്ലേയാണുള്ളത്.
1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു
ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32
ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സൗകര്യം
എന്നിയും ഐറിസ് എക്‌സ്1 ലുണ്ട്.
എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ എട്ട്
മെഗാപിക്‌സല്‍ പിന്‍ക്യാമറയും
സെല്‍ഫിയെടുക്കാന്‍ രണ്ട് മെഗാപിക്‌സല്‍
മുന്‍ക്യാമറയും ഫോണിലുണ്ട്.
കണക്ടിവിറ്റിക്കായി 3ജി അടക്കമുള്ള എല്ലാ
സംവിധാനങ്ങളും ഇതിലുണ്ട്.
വില: 7,990 രൂപ.
4. കാര്‍ബണ്‍ ടൈറ്റാനിയം എസ്1 പ്ലസ് ( Karbonn Titanium S1 Plus )
കാര്‍ബണ്‍ വിപണിയിലിറക്കിയ എറ്റവും പുതിയ
മോഡലായ ടൈറ്റാനിയം എസ്1 പ്ലസ്
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനിലാണ്
പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏറെതാമസിയാതെ
കിറ്റ്കാറ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍
സാധിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.
ഫോണിന്റെ ഡിസ്‌പ്ലേ 480 X 800 പിക്‌സല്‍സോടു
കൂടിയ നാലിഞ്ച് സ്‌ക്രീന്‍. 1.2 ഗിഗാഹെര്‍ട്‌സ്
ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല്
ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ
ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍.
എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ അഞ്ച്
മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍
മുന്‍ക്യാമറയും ഇതിലുണ്ട്. 1500 എം.എ.എച്ച്.
ബാറ്ററിയാണ് ഇതില്‍.
വില: 5,800 രൂപ.
5. മൈക്രോമാക്‌സ് കാന്‍വാസ് 2 കളേഴ്‌സ് എ120 ( Micromax Canvas 2 Colors A120 )
720 പി റിസൊല്യൂഷനുള്ള അഞ്ചിഞ്ച്
ഡിസ്‌പ്ലേയുള്ള സ്‌ക്രീനാണ് മൈക്രോമാക്‌സിന്റെ
ഈ ഫോണിലുള്ളത്.
1.6 മെഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ മീഡിയാടെക്
പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി.
ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ
ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍.
എല്‍.ഇ.ഡി. ഫ് ളാഷും എച്ച്.ഡി. റെക്കോഡിങുമുള്ള
എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറ, രണ്ട്
മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയും
ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
വെര്‍ഷനിലോടുന്ന ഫോണില്‍ 2000 എം.എ.എച്ച്.
ബാറ്ററിയാണുള്ളത്.
വില: 9,999 രൂപ.
6. സോളോ ക്യു800 എക്‌സ് എഡീഷന്‍ ( Xolo Q800 X-Edition )
4.5 ക്യു.എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയുള്ള
ഫോണാണിത്. എല്ലാ ബജറ്റ്
സ്മാര്‍ട്‌ഫോണുകളെയും പോലെ ഡ്യുവല്‍-സിം
സൗകര്യവും ഇതിലുണ്ട്.
1.2 ഗിഗാഹെര്‍ട്‌സ് മീഡിയാടെക് പ്രൊസസര്‍, ഒരു
ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി
എന്നിവയുള്ള ഫോണില്‍ എട്ട് മെഗാപിക്‌സല്‍
പിന്‍ക്യാമറയും വി.ജി.എ. മുന്‍ക്യാമറയുമുണ്ട്.
ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ വെര്‍ഷനില്‍
പ്രവര്‍ത്തിക്കുന്ന ഫോണിന് കിറ്റ്കാറ്റ് അപ്‌ഡേഷന്‍
സാധ്യമാകുമോ എന്ന് കമ്പനി ഉറപ്പുപറയുന്നില്ല.
ബാറ്ററി 2100 എം.എ.എച്ച്.
വില: 9,000 രൂപ.
7. ലെനോവോ എ680 ( Lenovo A680 )
ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം ചൈനക്കാരനായ
ലെനോവോയും പുതിയൊരു സ്മാര്‍ട്‌ഫോണ്‍
മോഡല്‍ കഴിഞ്ഞയാഴ്ച
വിപണിയിലെത്തിച്ചിട്ടുണ്ട്. എ680 എന്ന്
പേരിട്ടിരിക്കുന്ന ഫോണില്‍ 854 ത 480 പിക്‌സല്‍സ്
റിസൊല്യൂഷനുള്ള അഞ്ചിഞ്ച് സ്‌ക്രീനാണുള്ളത്.
1.3 ഗിഗാഹെര്‍ട്‌സ് മീഡിയാടെക് പ്രൊസസര്‍, ഒരു
ജി.ബി. റാം, 4 ജി.ബി. സ്‌റ്റോറേജ് എന്നിവയുണ്ട് ഈ
ഫോണില്‍. പിന്‍ക്യാമറ അഞ്ച് മെഗാപിക്‌സല്‍,
വി.ജി.എ. മുന്‍ക്യാമറ. ബാറ്ററി 2000 എം.എ.എച്ച്.
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍
പ്രവര്‍ത്തിക്കുന്ന ഫോണാണിത്. 2000 എം.എ.എച്ച്.
ബാറ്ററിയാണ് ഫോണിലുള്ളത്.
വില: 9,000 രൂപ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ