2014, ജൂൺ 1, ഞായറാഴ്‌ച

പണം കായ്ക്കുന്ന മരം തേടി....

SreejithSree | 1:38 PM

പണം കായ്ക്കുന്ന മരം തേടി....


(ഗള്‍ഫിലേക്ക്  ആദ്യമായി  പോകുന്നവര്‍

ഇതൊന്നു വായിച്ചിരിക്കുന്നത് നന്ന്‍)



"കല്ലറയിലെ കാര്യവും ഗള്‍ഫിലെ കാര്യവും അവിടെ 


പോയിട്ടില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല' എന്ന കാര്യം ഞാന്‍ 


ഇപ്പോള്‍ ഓര്‍ക്കുകയാണ്...., കാരണം പ്രവാസി ആകുന്നതിനു 


മുന്‍പ് പലരും പല പല സ്വപ്നങ്ങളുമായി നാട്ടില്‍ ജീവിച്ചവര്‍ 


ആണ്. എന്‍റെ അഭിപ്രായത്തില്‍ പ്രവാസം എന്നത്

 

ഒരു 


അവസ്ഥയാണ്. ചിലര്‍ക്ക് അത് 'ഉര്‍വശീ ശാപം' 


ചിലര്‍ക്ക് അത് 


 'കെണി' മറ്റുചിലര്‍ക്ക് അത്  'മാറാരോഗവും... 


നാട്ടില്‍ 


ജോലിചെയ്തു ജീവിച്ചവര്‍ ഗള്‍ഫ്‌ എന്ന 


പടുകുഴിയിലേക്ക് വന്നു


 വീഴുന്നു... ചിലര്‍ നില നില്‍പ്പിനു വേണ്ടി ... മറ്റു 


ചിലര്‍ 


 ആരുടെയക്കയോ... വാഗ്ദാനങ്ങളില്‍.....




ഗള്‍ഫില്‍ പണം കായ്ക്കുന്ന മരം ഉണ്ടെന്നു 


ഇപ്പോഴും 


വിശ്വസിക്കുന്നവര്‍ ധാരാളം..,  അവര്‍ അങ്ങോട്ടേക്ക്


 പറക്കാന്‍ 


ആഗ്രഹിക്കുന്നു.. അവിടെ പോയിട്ടുവന്നവരുടെ 


ഉപദേശം അവര്‍ 


ഒരിക്കലും ചെവിക്കൊള്ളില്ല.



ഇനി  എന്‍റെ അനുഭവം പറയാം... ഞാന്‍ നാട്ടില്‍


 അത്യാവശ്യം


 അര്‍മാദിച്ചു നടന്നവന്‍ ആണ്,  മറ്റുള്ളവരില്‍ നിന്ന്

 

വിപരീതമായി  എനിക്ക് ഗള്‍ഫ്‌ എന്ന് 


കേള്‍ക്കുമ്പോള്‍ തന്നെ ഒരു


 വെറുപ്പാണ്.. കാരണം അവിടുത്തെ നിയമങ്ങള്‍, 


കാലാവസ്ഥ 


 ഇതൊക്കെ, പ്രധാനം  അവിടെ മദ്യം കിട്ടില്ല, 


പെണ്‍കുട്ടികളുടെ 


മുഖം പോലും കാണാന്‍ പറ്റില്ല.. ഇതൊന്നും ഇല്ലാതെ


 നമുക്ക്


 ജീവിക്കാന്‍ പറ്റുമോ?? , ഇനി ' ജീവിതത്തിലേക്ക് 


വരാം... 


അങ്ങനെ ഞാനും നാട്ടില്‍ വാറ്റിതിരിഞ്ഞു നടക്കുന്ന 


സമയത്ത്


  എനിക്കും കിട്ടി ഒരു 'പണി' വിസയുടെ രൂപത്തില്‍..


 എന്‍റെ 


കൂട്ടുകാര്‍ക്കെല്ലാം എന്നോട് അസൂയ തോന്നിയ 


നിമിഷം.. 


 അവര്‍ക്ക് കിട്ടാത്ത അവസരം എനിക്ക് കിട്ടിയല്ലോ.. 


പക്ഷെ എന്‍റെ


 മനസ്സില്‍ ഒരു തരി പോലും സന്തോഷം ഉണ്ടായില്ല.. 


അങ്ങനെ 


വീട്ടുകാരുടെ നിരന്തര സമ്മര്‍ദം കാരണം എനിക്കും 


പെട്ടി


 എടുക്കേണ്ടി വന്നു.. അങ്ങനെ ഞാനും ഗള്‍ഫിലേക്ക്

 

'കെട്ടിയെടുത്തു... അതും സൌദിഅറേബ്യയിലേക്ക്. 


പോകുമ്പോള്‍ 


എന്‍റെ മനസ്സില്‍ ആകെ ഉണ്ടായ സന്തോഷം 


എന്തെന്നാല്‍


 ആദ്യമായി വിമാനത്തില്‍ കയറാന്‍ പോകുന്ന 


കാര്യം മാത്രം. 


മരുഭൂമിയില്‍ കാലുകുത്തിയ നിമിഷം മുതല്‍ 


മനസ്സില്‍ എന്തോ


 ഒരു ഭയം ഉണ്ടായിരുന്നു. ആദ്യം ഇവിടെ 


വരുമ്പോള്‍ ഇങ്ങനെ 


ഒക്കെ ഉണ്ടാകും എന്ന് പറഞ്ഞു കൂടെ ഉള്ളവര്‍ 


 സമാധാനിപ്പിച്ചു..


 കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കുറച്ചൊക്കെ 


പൊരുത്തപ്പെട്ടു


 തുടങ്ങി.. അങ്ങനെ ഞാനും ഒരു പ്രവാസിയായി.


ഞാന്‍ പ്രതീക്ഷിച്ചപോലെ ദുരനുഭവങ്ങള്‍ ഒന്നും 


എനിക്കവിടെ 


നേരിടേണ്ടി വന്നിട്ടില്ല കാരണം, എന്‍റെ 


കഫീല്‍(സ്പോണ്‍സര്‍) 


നല്ലവന്‍ ആയിരുന്നു. അയാള്‍ സിറിയന്‍ സ്വദേശി 


ആയിരുന്നു..


 അതുകൊണ്ട് സൌദികളെ പോലെ 'തറ' സൊഭാവം

 

ഇല്ലായിരുന്നു.. "ഇവിടുത്തെ കാലാവസ്ഥയും 


ഇവന്മാരുടെ 


സൊഭാവാവും എപ്പോള്‍ മാറുമെന്നു പടച്ച 


തമ്പുരാന്പോലും


 അറിയില്ല.. കാര്യസാദ്ധ്യത്തിനു വേണ്ടി എത്ര 


വേണമെങ്കിലും


 താഴാന്‍ തയ്യാറാണ്. കാര്യം കഴിഞ്ഞാല്‍ , നീ ആരാ? 


എന്ന് 


 ചോതിക്കും. ഞാന്‍ ഒന്നര വര്‍ഷമായി ഇവിടെ 


ജോലി 


ചെയ്യുന്നുണ്ടെങ്കിലും എനിക്ക് ഇതുവരെ വലിയ 


'പണികള്‍' 


ഒന്നും 


കിട്ടിയിട്ടില്ല.  അങ്ങനെ ഒരു ദിവസം എന്‍റെ 


പ്രായമുള്ള ഒരാള്‍ 


ഞാന്‍ ജോലി ചെയ്യുന്ന കടയില്‍ വന്നു. അവന്‍ 


എന്തോ സാധനം


 വാങ്ങാന്‍ വന്നതായിരിന്നു.. കൂടുതല്‍ 


സംസാരിച്ചപ്പോള്‍ അവന്‍


 എന്‍റെ നാട്ടുകാരന്‍ ആണെന്ന് അറിയാന്‍  കഴിഞ്ഞു. 


പിന്നെ 


അവന്‍ മിക്ക ദിവസങ്ങളിലും അവിടെ വന്നു. 


അതോടെ ഞങ്ങള്‍


 നല്ല സൌഹൃദത്തില്‍ ആയി. പിന്നീട് കുറച്ചു 


ദിവസം അവനെ 


കണ്ടില്ല. അങ്ങനെ ഒരു ദിവസം അവന്‍ എന്നെ വന്നു 


കണ്ടു, ഞാന്‍


 അവനോട് ചോതിച്ചു.. എന്താ കുറച്ചു ദിവസമായി 


കാണാറില്ലല്ലോ? അവന്‍ എന്നോട് പറഞ്ഞു  ..  നിന്‍റെ


 ഡ്യൂട്ടി 


കഴിഞ്ഞിട്ട് ഞാനും നിന്‍റെ ഒപ്പം റൂമിലേക്ക്‌ വരാം


 എന്നിട്ട് ഞാന്‍ 


എല്ലാം പറയാം.. എന്ന്.  അവന് എന്തോ പ്രശ്നം 


ഉണ്ടെന്നു 


അപ്പോഴേ എനിക്ക് മനസിലായി,  



 ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു


 അവനെയും കൂട്ടി റൂമിലേക്ക്‌ പോയി , എന്നിട്ട് 


 അവന്‍ എന്നോട്


 അവന്‍റെ പ്രശ്നങ്ങള്‍ പറഞ്ഞു... അവന്‍ ഇവിടെ


 വന്നിട്ട് ഒരു


 വര്‍ഷത്തിലധികം ആയി., അവന്‍ ഒരു കടയില്‍


 സെയില്‍സ്മാന്‍ 


ആണ്. രാവിലെ  8 മണി മുതല്‍ രാത്രി 11.30 വരെ 


ആണ് ഡ്യൂട്ടി. 


 അവന്‍റെ ഒരു മാസത്തെ ശമ്പളം വെറും 1000 റിയാല്‍

 

(15000) 


രൂപയാണ്.  ആ ശമ്പളത്തില്‍ നിന്ന് വേണം വാടക, 


ഭക്ഷണം , മറ്റു 


ചിലവുകള്‍ എല്ലാം ബാക്കി വീട്ടില്‍ അയക്കാന്‍ 


ഒന്നും കാണില്ല,


 രണ്ടു മാസത്തില്‍ ഒരിക്കല്‍ ആണ് അവന്‍ 


വീട്ടിലേക്കു കാശ് 


അയക്കുന്നത്. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഒരു റിയാല്‍


 പോലും


 അവനു ശമ്പളം കൂടുതല്‍ കൊടുത്തില്ല. അങ്ങനെ


 കഴിഞ്ഞ ദിവസം


 അവന്‍ അവന്‍റെ കഫീലിനോട് 500 രൂപ എങ്കിലും


 കൂടുതല്‍ 


ആവശ്യപ്പെട്ടു. അയാള്‍ അവനെ ഒരുപാട് 


ചീത്തപറയുകയും 


തല്ലുകയും ചെയ്തു.   ശമ്പളം കൂട്ടിതരാതെ ഇനി 


ജോലിക്ക്


 വരില്ലാന്നു പറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും അവനെ


 തല്ലാന്‍ 


വന്നതും അവന്‍ അയാളുടെ കയ്യില്‍ കയറിപ്പിടിച്ചു.


 അത് 


അയാള്‍ക്ക്‌ ഇഷ്ട്ടപെട്ടില്ല. അയാള്‍ ഉടന്‍ 


പുറത്തേക്കുപോയി. 


കുറച്ചു കഴിഞ്ഞ് അയാളുടെ പോലീസുകാരനായ


 സുഹൃത്തിനെയും കൂട്ടി വന്നു, എന്നിട്ട് അവനെയും 


കാറില്‍ 


കയറ്റി  മരുഭൂമിയുടെ ഏതാണ്ട് പത്തിരുപതു 


കിലോമീറ്റര്‍ 


ഉള്ളിലേക്ക് കൂട്ടികൊണ്ട് പോയി, എന്നിട്ട് ആ 


പോലീസകാരന്‍ 


അവനോട് പറഞ്ഞു,.. നിന്നെ ഇപ്പൊ ഞങ്ങള്‍ 


ഇവിടെ കൊന്നു 


കുഴിച്ചു മൂടിയാല്‍ ഒരു കുഞ്ഞും അറിയില്ല, ഇനി നീ 


ശമ്പളം 


കൂടുതല്‍ ചോതിച്ചാല്‍.. ഞങ്ങള്‍ അത് ചെയ്യും, 


പിന്നെ നീ എന്‍റെ 


അടുത്തുനിന്നു ചാടിപോവാന്‍ നോക്കണ്ട, 


നോക്കിയാലും നിന്നെ


 കള്ളകേസില്‍ കുടുക്കി അകത്തിടും, പിന്നെ നീ 


പുറംലോകം 


കാണില്ല..    ജീവനില്‍ കൊതിയുള്ളതുകൊണ്ട്‌ ആ


 പാവം, അവന്മാര്‍


 പറഞ്ഞ പേപ്പറില്‍ എല്ലാം ഒപ്പ് ഇട്ടു കൊടുക്കേണ്ടി 


വന്നു.


  "എനിക്കിവിടെനിന്നും ഇനി രക്ഷപെടാന്‍ 


ആവുമെന്ന് 


തോന്നുന്നില്ല  അയാള്‍ മിക്കവാറും എന്നെ 


കൊല്ലും.... 


എനിക്കിനി...എന്ത് ചെയ്യണമെന്നറിയില്ല.." 


ഇത്രയും പറഞ്ഞപ്പോള്‍, ഇനി ഒരിക്കലും


 രക്ഷപെടാനാവില്ലന്നറിഞ്ഞ കെണിയില്‍ പെട്ട 


ഇരയെ പോലെ 


 അവന്‍റെ കണ്ണുകള്‍ നിറഞ്ഞ് 


ഒഴുകുന്നുണ്ടായിരുന്നു...... അവനെ


 എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ


 ഞാനും......





Share it →

2 അഭിപ്രായങ്ങൾ:

  1. അവനെ രക്ഷിക്കാന്‍ താങ്കള്‍ക്ക് കഴിയും , എമ്പസിയുടെ സഹായം കിട്ടും ഈ കാര്യത്തില്‍ ,

    മറുപടിഇല്ലാതാക്കൂ
  2. എനിക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ട്. എംബസിയെ എങ്ങനെ ബന്ധപ്പെടും

    മറുപടിഇല്ലാതാക്കൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub