2014, ജൂൺ 30, തിങ്കളാഴ്‌ച

സദാചാരം

SreejithSree | 3:42 PM

സദാചാര പോലീസ്



രാവിലെ പത്രം വായിക്കുന്നതിനിടയില്‍ അയാള്‍ ഭാര്യയോടു പറഞ്ഞു..
നാട്ടില്‍ ഇപ്പോള്‍ എന്തോരം പ്രശ്നങ്ങളാ..വിലക്കയറ്റം, പീഡനം,അഴിമതി .. ഇതിനൊക്കെ എന്നാ ഒരു മാറ്റം വരുന്നത്..?

അതൊന്നും ഇപ്പൊ നിങ്ങള്‍ ആലോചിക്കണ്ട വേഗം റെടി ആകൂ ഇന്ന് ഓഫീസില്‍ പോണ്ടേ?

ങാ..പിന്നെ,മോള് പോയോടീ??

അവള്‍ക്കിന്നു എന്തോ പ്രൊജക്റ്റ്‌ ഉണ്ടെന്നു പറഞ്ഞു നേരത്തെ പോയി..

പതിവുപോലെ അയാള്‍ നേരത്തെതന്നെ ഓഫീസിലേക്ക് തിരിച്ചു..
വീട്ടില്‍ നിന്ന് പത്തിരുപത് കിലോമീറ്റര്‍ കാര്‍ ഓടിക്കണം.. വണ്ടി ഓടിക്കുന്നതിനിടയില്‍ അയാള്‍ ആ കാഴ്ച കണ്ടു തൊട്ടടുത്ത ഗാന്ധി പാര്‍ക്കിന്‍റെ മുന്നില്‍ ഒരാള്‍കൂട്ടം. എന്താണെന്നറിയാന്‍ അയാള്‍ പതുക്കെ വണ്ടി റോഡിന്‍റെ വശത്തേക്ക് ഒതുക്കി നിര്‍ത്തി.എന്നിട്ട് ആള്‍കൂട്ടത്തിലേക്ക് നടന്നു... ആള്‍കൂട്ടത്തിനു നടുവില്‍ 20 വയസു തോന്നിക്കുന്ന ഒരു പയ്യന്‍ നിന്ന് ആള്‍ക്കാരോട് എന്തക്കയോ പറയുന്നു.. അവന്‍ ആകെ ഭയന്നിട്ടുണ്ട്‌.
എന്താ കാര്യം? അയാള്‍ അവിടെ നിന്ന ആളോട് ചോതിച്ചു.
ഇത് മറ്റേ കേസാ സാറേ..
മറ്റേ കേസോ?
അതെ , ഇവന്‍ രാവിലെ ഒരു കിളിപോലത്തെ പെണ്ണിനേയും കൊണ്ട് പാര്‍ക്കിന്‍റെ ആളൊഴിഞ്ഞ മൂലയില്‍ ഇരിക്കാന്‍ തോടങ്ങിയിട്ടു നേരം കുറെ ആയി.
അപ്പഴേ ഞങ്ങള്‍ ഇവരെ ശ്രദ്ദിക്കാന്‍ തുടങ്ങിയതാ.. പിന്നെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും ഒക്കെ ആയപ്പോള്‍ ഞങ്ങള്‍ രണ്ടിനെയും കയ്യോടെ പൊക്കി.
ഇത് കേട്ടപ്പോള്‍ അയാളിലെ സധാചാരന്‍ ഉണര്‍ന്നു...
എവിടെ ആ പെണ്ണ്? അയാള്‍ ചോതിച്ചു..
ദേ, അപ്പുറത്ത് ഇരിപ്പോണ്ട്..
അയാള്‍ അങ്ങോട്ടേക്ക് ചെന്ന് നോക്കി അപ്പോള്‍ ഒരു പെണ്‍കുട്ടി ഷാള്‍ കൊണ്ട് മുഖം മറച്ചു ഇരിന്നു കരയുന്നു.

ഉടന്‍ അയാള്‍ ആ പയ്യനോട്..മുട്ടേന്നു വിരിഞ്ഞില്ലല്ലോടാ?? ഏതാട ആ പെണ്ണ്?
സാര്‍ ദയവായി ഞങ്ങളെ വെറുതെ വിടൂ..ഞങ്ങള്‍ വെറുതെ ഇവിടെ സംസാരിക്കാന്‍ വേണ്ടി ഇരുന്നതാണ്,അല്ലാതെ ഞങ്ങള്‍ക്ക് വേറെ ഉദ്ദേശം ഒന്നും ഇല്ല.
നീ ഒന്നും പറയണ്ട ഇനി നീ എന്ത് ചെയ്യണമെന്നു ഞങ്ങള്‍ പറയും..

ഉടന്‍  അവിടെ കൂടി നിന്ന  സദാചാരന്‍മാരുടെ  കമന്റ്... അവളെ കണ്ടിട്ട് ഒരു പോക്ക് കേസാനെന്നാ തോന്നുന്നേ..
രണ്ടും കൂടെ മറ്റേ പരിപാടിക്ക് വന്നതാനോടാ??

സാര്‍ അങ്ങനെ ഒന്നും പറയരുത് , ഞങ്ങള്‍ നിങ്ങളോട് എന്ത് തെറ്റാ ചെയ്തത്? ദയവുചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത് .അത് പറയുമ്പോള്‍ ആ പയ്യന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ഇതങ്ങനെ വിട്ടാല്‍ പറ്റില്ല പോലീസിനെ വിളിക്ക്.അയാള്‍ പറഞ്ഞു..

വിളിച്ചിട്ടുണ്ട് ഇപ്പൊ വരും.. മറ്റൊരാള്‍ പറഞ്ഞു.

സാര്‍ എന്നെ നിങ്ങള്‍ എന്ത് വേണേലും ചെയ്തോളു ആ പെണ്‍കുട്ടിയെ വിട്ടേക്കു..

അപ്പോള്‍ മറ്റൊരുത്തന്‍ അവരുടെ പടം മൊബൈല്‍ ഫോണില്‍ എടുക്കുന്നുണ്ടായിരുന്നു..ഇത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യാം എന്നൊരു കമന്റും.

ദയവുചെയ്ത് ചെയ്തു ഞങ്ങളെ ഫോട്ടോ എടുക്കരുത്. ഇത് ഇന്റര്‍നെറ്റില്‍ വന്നാല്‍ ആ പെണ്‍കുട്ടിയുടെ ജീവിതം എന്താകും? നിങ്ങള്‍ക്കും ഇല്ലേ പെണ്മക്കളും ,പെങ്ങമ്മാരും? അവന്‍ ആ കഴുകന്‍മാരോട് കെഞ്ചി..

അപ്പോഴേക്കും പോലീസ് വന്നു..
വന്നപാടെ ആ പയ്യന്‍റെ കരണകുറ്റിക്ക് ഒരടി കൊടുത്തു..എന്നിട്ട് അവനെ പോലീസ് ജീപ്പില്‍ കയറ്റി 
എന്നിട്ട് ആ പെണ്‍കുട്ടിയുടെ അടുത്ത് പോയി ആള്‍കൂട്ടത്തിന്റെ ഇടയില്‍ വച്ച് അവളെ അറിയാവുന്ന ചീത്തയൊക്കെ വിളിച്ചു..എന്നിട്ട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു..
അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പതുക്കെ ജീപ്പിനരികിലേക്ക് നടന്നു..

അപ്പോള്‍ അയാള്‍ പോലീസ്കാരനോട് പറഞ്ഞു ' സാറേ കൊണ്ട് പോകുന്നതിനു മുന്‍പ് ആ കേസ്കെട്ടിന്‍റെ മുഖം നമ്മളൊന്ന് കാണട്ടെ..
മുന്‍പ് വല്ല വീഡിയോയിലും കണ്ടതാനോന്നു നോക്കട്ടെ...

അത് കേട്ട് അവിടെ നിന്ന സദാചാരന്മാര്‍ ഒന്നടങ്കം അവളുടെ മുഖം കാണണമെന്ന് ഉറക്കെ വിളിച്ച്പറഞ്ഞു.

നാളത്തെ പത്രത്തില്‍ ഫോട്ടോ വരാന്‍ ഉള്ളതല്ലേ , നിന്‍റെ മുഖം ഈ നാട്ടുകാര്‍ കൂടി ഒന്നു കാണട്ടെ..പോലീസ്കാരന്‍ അവളുടെ മുഖം മറച്ചിരുന്ന തുണിയില്‍ പിടിച്ചു വലിച്ചു..

ആ പെണ്‍കുട്ടി മുഖത്തെ തുണി മാറ്റിയതും അവിടെ കൂടി നിന്ന കഴുകന്‍ മാരുടെ മൊബൈല്‍ ഫോണില്‍ കാമറ ഫ്ലാഷുകള്‍ മിന്നി മറഞ്ഞു..

ആ വെള്ളി വെളിച്ചതിനിടയില്‍   മുഖപടതിനുള്ളില്‍ രാവിലെ ക്ലാസിനു പോയ തന്‍റെ മകളുടെ മുഖം മുഖം ഒരു നോക്ക് കാണാനേ അയാള്‍ക്ക്‌ കഴിഞ്ഞുള്ളു...





2014, ജൂൺ 24, ചൊവ്വാഴ്ച

സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടാക്കള്‍ വായിക്കുവാന്‍

SreejithSree | 6:49 AM


മൊബൈല്‍ഫോണിന്റെ വിപണി അസ്തമിച്ചു തുടങ്ങി കഴിഞ്ഞു.പേരിനുമാത്രമാണ് ഇപ്പോള്‍ മിക്ക കമ്പനികളും മൊബൈല്‍ഫോണ്‍ വിപണയില്‍ ഇറക്കുന്നത്.കുറച്ചുകാലം കഴിയുമ്പോള്‍ മൊബൈല്‍ഫോണ്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടും എന്നാണ് വിപണയില്‍ നിന്നുള്ള സൂചന .

മൊബൈല്‍ഫോണിനു പകരം ഏവര്‍ക്കും ഇപ്പോള്‍ ആവശ്യം സ്മാര്‍ട്ട്‌ഫോണുകളാണ് .നാലായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപവരെയുള്ള വലുതും ചെറുതുമായ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ് .ആപ്പിള്‍ ,സാംസങ്ങ് , നോക്കിയ,സോണി തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്ക് പുറമേ ഇന്ത്യന്‍ കമ്പനികളായ ലാവ,സ്പൈസ് ,മൈക്രോമാക്സ് ,കാര്‍ബണ്‍ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വിപണയില്‍ നല്ല ഡിമാന്റ് ആണ് .എന്നാല്‍ ഫോണ്‍ വാങ്ങുന്നതിലല്ല അത് സൂക്ഷിക്കുവാനാണ് ഏറ്റവും പ്രയാസം .തറയില്‍ വീഴുന്നതും ,വെള്ളം നനയുന്നതും ഒരു മുഖ്യപ്രശനമാണ് .അതുപോലെതന്നെ ഏറ്റവും പേടിക്കേണ്ടത് ഫോണുകള്‍ മോഷണം പോകുന്നതും ,കൈമോശം സംഭവിക്കുന്നതുമാണ് .

ഒരിക്കല്‍ കൈമോശം വന്നാല്‍ പിന്നെ ഒരിക്കലും തിരിച്ചു ലഭിയ്ക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം.എന്നാല്‍ അത്തരം പേടിയുള്ളവര്‍ക്ക് ആശ്വാസമാകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത് . സ്മാര്‍ട്ട്‌ഫോണുകളില്‍ 'മരണസ്വിച്ച്' അഥവാ 'kill switch' ഉള്‍പ്പെടുത്താന്‍ മൈക്രോസോഫ്റ്റും ഗൂഗിളും സമ്മതിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തും എന്നാണ് അറിയുന്നത് . എന്നാല്‍ ആപ്പിള്‍ ഐഫോണുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ ഫീച്ചര്‍ എത്തിയിരുന്നു. മോഷ്ടിക്കപ്പെട്ട, അല്ലെങ്കില്‍ നഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണമായും ഉപയോഗശൂന്യമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് 'മരണസ്വിച്ച്'. ദൂരെയിരുന്ന് ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ വെറും പേപ്പര്‍ വെയ്റ്റ് മാത്രമാകും! ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ മുന്‍കൈയെടുത്ത് നടത്തുന്ന 'സെക്യൂര്‍ അവര്‍ സ്മാര്‍ട്ട്‌ഫോണ്‍' പദ്ധതിയുടെ ഭാഗമായാണ്, മൈക്രോസോഫ്റ്റും ഗൂഗിളുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയത്. 

ഷ്‌നീഡര്‍മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ എപ്പോഴായിരിക്കും മരണസ്വിച്ച് ഫീച്ചര്‍ ഉള്‍പ്പെടുത്തുക എന്ന് വ്യക്തമല്ല. സ്മാര്‍ട്ട്‌ഫോണ്‍ മോഷണം ഒരു ആഗോളപ്രശ്‌നമായി വളര്‍ന്നിരിക്കുന്നു എന്നാണ് യു.എസ്.അധികൃതരുടെ വിലയിരുത്തല്‍. അമേരിക്കയില്‍ 2012 ല്‍ മോഷണം പോയ സ്മാര്‍ട്ട്‌ഫോണുകളുടെ ഇരട്ടിയെണ്ണം 2013 ല്‍ മോഷ്ടിക്കപ്പെട്ടു. യൂറോപ്പില്‍ മൂന്നിലൊന്ന് പേര്‍ മൊബൈല്‍ മോഷണത്തിനോ, മൊബൈല്‍ നഷ്ടപ്പെടലിനോ ഇരയാകുന്നവരാണ്. 2009-2012 കാലയളവില്‍ ദക്ഷിണകൊറിയയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഷണം അഞ്ചിരട്ടിയായി. കൊളംബിയയിലെ കുറ്റവാളികള്‍ 2013 ല്‍ മാത്രം തട്ടിയെടുത്തത് പത്തുലക്ഷത്തിലേറെ മൊബൈലുകളാണ്. ഈ പശ്ചാത്തലത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ മോഷണം തടയാനുള്ള പ്രായോഗിക നടപടികളുമായി യു.എസ്.അധികൃതര്‍ മുന്നോട്ടുവന്നത്. 'ആക്ടിവേഷന്‍ ലോക്ക്' ( Activation Lock ) എന്ന പേരില്‍ മരണസ്വിച്ച് ഫീച്ചര്‍ കഴിഞ്ഞ സപ്തംബറില്‍ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം 7' ല്‍ ( iOS7 ) ആപ്പിള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. 

അതിന് ശേഷം ഐഫോണ്‍ മോഷണം കാര്യമായി കുറഞ്ഞെന്ന് അറ്റോര്‍ണി ജനറല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 2014 ലെ ആദ്യ അഞ്ച് മാസക്കാലം ന്യൂയോര്‍ക്ക് നഗരത്തില്‍ ഐഫോണ്‍ മോഷണം 17 ശതമാനം കുറഞ്ഞു. ലണ്ടനില്‍ 24 ശതമാനവും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 38 ശതമാനവും ഐഫോണ്‍ മോഷണത്തില്‍ കുറവുണ്ടായി. ഈ കാലയളവില്‍ സാംസങിന്റേതുള്‍പ്പടെ മറ്റ് ഫോണുകളുടെ മോഷണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട്‌ഫോണുകളില്‍ മരണസ്വിച്ച് ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മോഷണത്തിനുള്ള മറുപടി മരണസ്വിച്ച് അല്ലെന്ന്, അമേരിക്കയില്‍ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായമേഖലയെ പ്രതിനിധീകരിക്കുന്ന സി.ഐ.ടി.എ. ( CITA ) വാദിക്കുന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് മരണസ്വിച്ച് അക്ടിവേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു ഭീഷണിയായി മാറുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

മാത്രമല്ല, മരണസ്വിച്ചിന്റെ സിഗ്നല്‍, ഫോണ്‍ ഓഫായിരിക്കുമ്പോഴും എയര്‍പ്ലെയ്ന്‍ മോഡിലായിരിക്കുമ്പോഴും ഫോണില്‍ എത്തിക്കൊള്ളണം എന്നില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഏതായാലും, ഗൂഗിളും മൈക്രോസോഫ്റ്റും ഈ ഫീച്ചര്‍ അംഗീകരിച്ചതോടെ, ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും മരണസ്വിച്ച് ഇനി ഉണ്ടാകുമെന്ന് ഉറപ്പായി.

കടപ്പാട്:http://eastcoastdaily.com/

2014, ജൂൺ 21, ശനിയാഴ്‌ച

മെസ്സിയുടെ ജീവചരിത്രം-തീര്‍ച്ചയായും വായിക്കുക

SreejithSree | 10:12 AM

മെസ്സിയുടെ ജീവചരിത്രം




മെസ്സിയുടെ ജീവിതകഥ കേട്ടാല്‍ മെസ്സിയെ ആരാധിച്ചു പോകും
സ്വപ്‌നത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല ജോര്‍ജ് ഹൊറാസിയോ മെസിക്ക്…. സ്റ്റീല്‍ ഫാക്ടറിയിലെ സാധാരണ ജീവനക്കാരന്‍ വലിയ സ്വപ്‌നങ്ങള്‍ കണ്ടിട്ട് എന്ത് കാര്യം…. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വപ്‌നമെന്ന കളിത്തോണി തുഴഞ്ഞിട്ട് കാര്യമില്ലെന്ന് അയാള്‍ ഭാര്യ സെലാ മേരിയോട് ദിവസവും പറയും. ഓഫീസിലെ തൂപ്പുകാരി മേരി പക്ഷേ ബൈബിള്‍ കഥകള്‍ വായിച്ച് ഒരു നാള്‍ സ്വന്തം കുടുംബം ഉയരത്തിലെത്തുമെന്ന് വെറുതെയങ്ങ് വിശ്വസിക്കും…നാല് മക്കളായിരുന്നു ഈ ദമ്പതികള്‍ക്ക്. മൂത്തവന്‍ റോഡിഗ്രസ്. രണ്ടാമന്‍ മത്തിയാസ്. മൂന്നാമന്‍ ലയണല്‍ മെസ്സി . പിന്നെ ഒരേ ഒരു പെണ്‍കുട്ടി മരിയ. ഫാക്ടറിയിലേക്ക് പോവുമ്പോള്‍ വഴിയോരത്തെ മൈതാനത്ത് കുട്ടികള്‍ പന്ത് തട്ടുന്നത് കാണുമ്പോള്‍ ജോര്‍ജ്ജ് ഇമചിമ്മാതെ ആ കാഴ്ച്ചകള്‍ കാണും. ഒരു ദിവസം ഇളയ മകന്‍ ലയണലിനെ അരികില്‍ വിളിച്ച് പറഞ്ഞു പന്ത് കളിക്കാന്‍ നീയും പോവണം….. അഛ്ഛന്റെ വാക്കുകള്‍ കേട്ടതും സന്തോഷത്തോടെ അടുത്ത ദിവസം മുതല്‍ ലയണല്‍ അയല്‍പക്കത്തെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ 5 വയസ്സുള്ള ലയണൽ പന്ത് തട്ടി തുടങ്ങി. 5 വയസ്സുകാരൻ ലയണലിന്റെ പ്രകടനം എല്ലാവരെയും അത്ബുദപ്പെടുത്തി. എതിരാളികളെ ഒന്നൊന്നായി കീഴ്പ്പെടുത്തി ലയണൽ വല കുലുക്കുമ്പോൾ അവനിലുള്ള ഭാവി കൂട്ടുക്കാർ മനസ്സിലാക്കി കഴിഞ്ഞിരുന്നു.അങ്ങനെ ഇരിക്കെ ആണ് മൈതാനത്ത് കാലു വേദന മൂലം ലയണൽ പിടഞ്ഞു വീഴുന്നത്…ആദ്യം ആരും വക വെച്ച്ചില്ലെങ്കിലും പിന്നീട് വേദന സഹിക്കാതായപ്പോൾ ജോർജ് ലയണലിനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി..ഡോക്ടറുടെ വാക്കുകള്‍ കേട്ടപ്പോള്‍ ജോര്‍ജ് ഞെട്ടി-കാലിന് പിള്ളവാതം പോലുള്ള ഗുരുതരമായ രോഗമാണ്. രക്തയോട്ടമില്ല. ഓടിക്കളിക്കാന്‍ കഴിയില്ല. ഇവന്‍ വീട്ടില്‍ തന്നെ ഇരുന്നോട്ടെയെന്ന വാക്കുകളുമായപ്പോള്‍ ജോര്‍ജ് അന്ന് ഫാക്ടറിയില്‍ പോവാതെ വീട്ടിലേക്ക് മടങ്ങി. ഡോക്ടറുടെ വാക്കുകൾ ഹൃദയ ഭേദകമായിരുന്നു .അപ്പോഴേക്കും ലയണൽ ഫുട്ബോളുമായി വേര്പിരിയാനാവത്ത അഗാധ പ്രണയത്തിൽ ആയി കഴിഞ്ഞിരുന്നു. വേദന വക വെക്കാതെ ആ 11 ക്കാരൻ പന്ത് തട്ടി. മികവുറ്റ പന്തടക്കവും ,തീപാറും ഷോട്ടുകളും ഉതിർത്ത് ലയണൽ ഒരു സ്റ്റാർ ആയി കഴിഞ്ഞിരുന്നു. വൈകാതെ ലയണലിന്റെ ഫുട്ബോളിലുള്ള വൈധിഗ്ധ്യം നാട്ടിൽ പാട്ടായി .റിവര്‍പ്ലേറ്റ് അര്‍ജന്റീനയിലെ പ്രമുഖ ക്ലബായി മാറുന്ന കാലം. കുരുന്നു പ്രതിഭകളെ തേടി റൊസാരിയോ പട്ടണത്തിലെത്തിയ ക്ലബിന്റെ മാനേജരോട് നാട്ടുകാര്‍ ഒന്നടങ്കം ലയണലിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹം ജോര്‍ജിന്റെ വീട്ടിലെത്തി. സങ്കടത്തോടെ ജോര്‍ജ് മകന്റെ രോഗകാര്യങ്ങള്‍ പറഞ്ഞു. നല്ല ചികില്‍സ കിട്ടിയാല്‍ രോഗം മാറ്റാം-ഒരു മാസത്തെ ചികില്‍സക്ക് പക്ഷേ പതിനായിരത്തോളം രൂപ വേണം. മാനേജര്‍ കൈമലര്‍ത്തി. വെറുമൊരു ഫാക്ടറി തോഴിലാളി മാസം പതിനായിരം രൂപ മകന്റെ ചികിത്സാ ചിലവിനായി എങ്ങനെ ഉണ്ടാക്കും? . എന്നാൽ ജോർജിനെ പിടിച്ച് കുലുക്കിയത്‌ ലയണലിന്റെ രോഗത്തേക്കാൾ ഉപരി അവന്റെ ഫുട്ബോളിലുള്ള കഴിവും പ്രേമവുമായിരുന്നു..വേദനയിൽ തളർന്നിരിക്കാൻ ലയണൽ തയ്യാറായിരുന്നില്ല. അവൻ പന്ത് തട്ടി മാലോകരെ അതിശയിപ്പിച്ച് കൊണ്ടിരുന്നു.രോഗം കീഴടക്കിയ കുരുന്നു പ്രതിഭയെകുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ജന്റീനയില്‍ നിന്ന് സ്‌പെയിനിലെത്തി. ജോര്‍ജ്ജിന്റെ ചില കുടുംബക്കാര്‍ സ്‌പെയിനിലുണ്ടായിരുന്നു. വാര്‍ത്ത കേട്ട ബാര്‍സിലോണയുടെ സ്‌പോര്‍ട്ടിംഗ് ഡയരക്ടര്‍ കാര്‍ലോസ് റെക്‌സാച്ച് നുവോകാംപിലെത്താന്‍ ജോര്‍ജിനോട് പറഞ്ഞു. ഫാക്ടറിയിലെ സുഹൃത്തിനോട് കടം വാങ്ങിയ പൈസയുമായി ജോര്‍ജും ലയണലും ബാര്‍സിലോണയിലെത്തി. വലിയ മൈതാനത്ത് പന്ത് തട്ടുന്ന കുരുന്നുകള്‍ക്കൊപ്പം ലയണല്‍ വേദനിക്കുന്ന കാലുമായി ഇറങ്ങി. പരിശീലനം പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ ലയണല്‍ വേദന മറന്നു-അവന്‍ പന്തിനെ ലാളിക്കാന്‍ തുടങ്ങി. കുട്ടുകാര്‍ക്ക് കൊച്ചു കൊച്ചു പാസുകള്‍ നല്‍കുമ്പോഴും പന്തില്‍ അസാമാന്യ നിയന്ത്രണം ചെലുത്തിയ നീക്കങ്ങള്‍. കാര്‍ലോസ് ഇരുന്ന ഇരുപ്പില്‍ അരികില്‍ കണ്ട ഒരു കടലാസ് തുണ്ടെടുത്തു-ഒരു വര്‍ഷം ലയണല്‍ ഇവിടെ കളിക്കട്ടെയെന്ന് പറഞ്ഞ് ജോര്‍ജ്ജിന് കുറിപ്പ് കൊടുത്തു. അവന്റെ മരുന്നും ചികില്‍സയുമെല്ലാം നാട്ടിലാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ ആ മാനേജര്‍ ജോര്‍ജ്ജിന് അല്‍പ്പം കറന്‍സിയും നല്‍കി. മകന്റെ തലയില്‍ മുത്തം വെച്ച് ജോര്‍ജ് നാട്ടിലേക്ക് മടങ്ങി. കാര്‍ലോസ് ലയണലിനെയുമായി ക്ലബ് ഹോസ്പിറ്റലിലെത്തി. പരിശീലനവും ഒപ്പം ചികില്‍സയുമാണ് ഡോക്ടര്‍ വിധിച്ചത്….. നാട്ടിലേക്ക് മടങ്ങുമ്പോള്‍ ജോര്‍ജ് ആകാശത്തേക്ക് നോക്കി… അവിടെ നക്ഷത്രങ്ങള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി…. ഒന്ന് കണ്ണടച്ചപ്പോള്‍ ആദ്യമായി സ്വപ്‌നത്തിന്റെ സുഖമറിഞ്ഞു ആ പിതാവ്-ലയണല്‍ പന്ത് തട്ടുന്നു-പ്രതിയോഗികളെ കീഴ്‌പ്പെടുത്തുന്നു, ഗോള്‍വലയം ലക്ഷ്യമാക്കി അവന്‍ തൊടുത്ത ഷോട്ട് വലയുടെ മോന്തായത്തില്‍ പതിയുന്നു….. ജോര്‍ജ്ജ് ഉച്ചത്തില്‍ പറഞ്ഞു-ഓ ജീസസ്….!തന്റെ ഫുട്ബോൾ പരിശീലനം മുടങ്ങി പോകാതിരിക്കാൻ ലയണൽ അടുത്തുള്ള ചായകടയിൽ ജോലിക്ക് കയറി. വേദനയിൽ പകച്ചു നില്ക്കാൻ ലയണൽ തയ്യാറായിരുന്നില്ല.മറിച്ച് ഒരു ഫുട്ബോൾ കളിക്കാരാൻ ആകണമെന്ന ലയണലിന്റെ ദൃഡമായ നിശ്ചയം അവനെ മുന്നോട്ട് നയിച്ചു.ലയണല്‍ പതുക്കെ വേദന മറന്ന് തുടങ്ങിയിരുന്നു. ആദ്യം ക്ലബിന്റെ സബ് ജൂനിയര്‍ ബീ ടിമില്‍. ഇരുപത് മിനുട്ടോളം തുടര്‍ച്ചയായി കളിച്ചപ്പോള്‍ വേദന വീണ്ടും വന്നു…. ഡോക്ടര്‍മാര്‍ പറഞ്ഞു പേടിക്കാതെ കളിക്കാന്‍. പിന്നെ ലയണല്‍ ആരോടും വേദനയെകുറിച്ച് പറഞ്ഞില്ല. ഒരു വര്‍ഷം കൊണ്ട് എ ടീമില്‍. ആ സമയത്തൊന്നും ലയണലിന് പ്രതിഫലം കിട്ടിയരുന്നില്ല. ചികില്‍സാ ചെലവ് ഭാരിച്ചതായതിനാല്‍ ക്ലബിനോട് ഒന്നും ചോദിക്കാന്‍ കഴിയുമായിരുന്നില്ല. ജോര്‍ജ്ജ് ഇടക്കിടെ മകനെ വിളിക്കും. ഒരു തവണ കാണാന്‍ വന്നപ്പോള്‍ ലയണല്‍ ഒന്ന് മാത്രം പറഞ്ഞു-അമ്മയെ കാണണം!!!!!!ബാര്‍സയെന്ന ക്ലബും ലയണല്‍ എന്ന കൊച്ചുതാരവും പരസ്പര പൂരകങ്ങളായി മാറുകയായിരുന്നു പിന്നെ. 2003-04 സീസണില്‍ ക്ലബിന്റെ വിവിധ കാറ്റഗറി ടീമുകളില്‍ അവന്‍ കളിച്ചു. ആദ്യം ബി ടീമില്‍, പിന്നെ എ ടീമില്‍, പിന്നെ ബാര്‍സ സീ ടിമില്‍, ശേഷം ബാര്‍സ എ ടീമില്‍. തളര്‍ന്ന കാലുകളുമായി കളിക്കളം വിടാന്‍ തീരുമാനിച്ച ലയണലിന്റെ കഥകള്‍ സ്‌പെയിനിലുടനീളം വാര്‍ത്തയായിരുന്നു. 2003 നവംബര്‍ 16ന് കേവലം പതിനാറ് വയസും 145 ദിവസവും പ്രായമായപ്പോള്‍ ബാര്‍സിലോണ സീനിയര്‍ ടീമില്‍ ലയണല്‍ പന്ത് തട്ടി…. 2004 ഒക്ടോബര്‍ പതിനാറിന് അന്നത്തെ ബാര്‍സ പരിശീലകന്‍ ഫ്രാങ്ക് റെയ്ക്കാര്‍ഡ് ലയണലിനെ അരികില്‍ വിളിച്ചു. ലാലീഗയില്‍ നാളെ നീ കളിക്കണം.അന്ന് ഡെക്കൊയ്ക്ക് പകരക്കാരായി ലയണൽ ഇറങ്ങുമ്പോൾ ആരും നീണ്ട മുടിയുള്ള 16 കാരനിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചു കാണില്ല . ഫുട്ബോളിന്റെ ചരിത്രം തിരുത്തി 16 ക്കാരൻ ലയണൽ മെസ്സി ബാർസക്ക് വേണ്ടി പന്ത് തട്ടി .സ്പയ്നിൽ ഫുട്ബോൾ കൊണ്ട് വിസ്മയം തീര്ത്ത
ലയണൽ സ്പയിനിന്റെ രാജ്യാന്തര ടീമിൽ കളിക്കാൻ ഓഫർ ലഭിച്ചു.എന്നാൽ താൻ ജനിച്ചു വളർന്ന അർജെന്റിനയുടെ വെള്ളയും നീലയും കലർന്ന ആ കുപ്പായത്തിൽ കളിയ്ക്കാൻ ആണ് തനിക്ക് താത്പര്യം എന്ന് പറഞ്ഞു ലയണൽ ആ ഓഫർ നിരസിച്ചു.വൈകാതെ തന്നെ ലയണൽ അർജെന്റിന നാഷണൽ ടീമിൽ അരങ്ങേറി.അണ്ടർ 20 ലോകകപ്പോടെ ലയണൽ അരങ്ങേറ്റം ഗംഭീരമാക്കി .ലയണലിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.പിന്നെ ഉയര്‍ച്ച മാത്രമായിരുന്നു ലയണലിന്റെ കരിയറില്‍. ഗോളുകള്‍ യഥേഷ്ടം. ബഹുമതികള്‍ ധാരാളം. നാല് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍പട്ടം. ഗെറ്റാഫെക്കെതിരെ പടുകൂറ്റൻമാരായ 6 പതിരോധ ഭടന്മാരെയും വെട്ടിച്ച് ലയണൽ ഗോൾ അടിച്ചപ്പോ ഫുട്ബോൾ ലോകം ഞെട്ടി.പ്രതിരോധത്തെ കീറി മുറിച്ച് ലയണൽ അന്ന് വല കുലുക്കിയപ്പോൾ ആ ഗോൾ ഫുട്ബോൾ ദൈവം മറഡോണയുടെ നൂറ്റാണ്ടിന്റെ ഗോളിനോട് ഉപമിക്കപ്പെട്ടു.ചിര വൈരികളായ റയൽ മാട്രിടിന്റെ വലയിലേക്ക് 3 എണ്ണം പറഞ്ഞ ഗോളുകളുമായി ലയണൽ വരവറിയിച്ചു. പിന്നീട് നാം കണ്ടത് ലോകത്തിനു മുൻപിൽ നിസ്സഹായനായി നിന്ന ആ 11 ക്കാരനെയല്ല. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സാക്ഷാൽ ലയണൽ മെസ്സിയെയാണ് .കളിക്കളത്തിലെ മാന്യൻ ,അതാണ്‌ ലയണലിന്റെ വിജയം. സച്ചിനെ പോലെ ,അല്ലെങ്കിൽ ജാവിയർ സനെറ്റിയെ പോലെ വ്യക്തിത്വം കൊണ്ടും കളി കൊണ്ടും ആരാധക ഹൃദയങ്ങൾ കീഴടക്കിയവർ കുറവാണ്.ഇവരുടെ കൂട്ടത്തിലേക്ക് ഈ പേര് കൂടി ചേർക്കാം,ലയണൽ മെസ്സി.പണവും സമ്പത്തും മെസ്സി എന്ന വ്യക്തിയെ തെല്ലും ബാധിച്ചില്ല. മെസ്സിയുടെ പേരിൽ അർജെന്റിനയിൽ പ്രവർത്തിക്കുന്ന ചാരിറ്റി ട്രസ്റ്റ്‌കൾ ഏറെയാണ്.UNESCO എന്ന പ്രസ്ഥാനത്തിന്റെ ബ്രാൻഡ്‌ അംബാസിഡാർ കൂടിയാണ് ലയണൽ. മെസ്സിയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവരാണ്.ഒന്നുറപ്പ് ,ഇനി ഇത് പോലെ ഒരു കളിക്കാരാൻ ഫുട്ബോൾ ലോകത്ത് ഉദയം ചെയ്യില്ല.അപ്പോഴും റൊസാരിയോയിലെ വീട്ടിലിരുന്ന് ജോര്‍ജ്ജ് ഉച്ചത്തില്‍ സംസാരിച്ചില്ല. പക്ഷേ ആ പിതാവിന് ഇപ്പോഴും ഒരു സ്വപ്‌നമുണ്ട്-രാജ്യത്തിന് തന്റെ മകന്‍ ഒരു ലോകകപ്പ് സമ്മാനിക്കണമെന്ന്…..ഇന്ന് ജോര്‍ജും സെലാ മേരിയും റോഡ്രിഗസും മത്തിയാസും മരിയയും മാത്രമല്ല ഒരു രാജ്യവും പിന്നെ ഒരു പാടൊരുപാട് കളി പ്രേമികളും ആ സ്വപ്‌നം കാണുന്നു…


കടപ്പാട്:nirbhayam.com

2014, ജൂൺ 19, വ്യാഴാഴ്‌ച

പ്രണയത്തിനുമുന്‍പില്‍ വഴിമാറിയ മരണം..

SreejithSree | 11:53 AM

പ്രണയത്തിനുമുന്‍പില്‍  വഴിമാറിയ മരണം



ന്യൂയോര്‍ക്ക്: പ്രണയത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ അവന്‍ ആ വിവരം അറിഞ്ഞത്. പ്രിയപ്പെട്ടവള്‍ മാരകമായ കാന്‍സര്‍ രോഗിയാണ്. ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ടുമായി പുറത്തിറങ്ങുമ്പോള്‍, അവന്‍ അവളോട് പറഞ്ഞു, ഞാന്‍ നിന്നെ തിരിച്ചു കൊണ്ടു വരും. ആ വാക്ക് പാലിക്കപ്പെടുകയാണ്. കൂടെ നിന്ന് ശുശ്രൂഷിച്ചും സ്നേഹം കൊണ്ട് മുറിവുണക്കിയും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, നാലാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞ്, നടക്കാന്‍ പോലുമാവാതെ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയ അവളെ അവന്‍ മിന്നു ചാര്‍ത്തി. സ്നേഹത്തിന്റെ മാത്രം കരുത്തില്‍ അവള്‍ ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.
ഇത്, അമേരിക്കയിലെ വിര്‍ജിന്‍ ഐലന്റിലെ സെന്റ് ജോണ്‍ നഗരത്തില്‍ ജീവിക്കുന്ന രണ്ട് പേരുടെ ജീവിതമാണ്. നതാന്‍ ലാസര്‍ എന്ന ചെറുപ്പക്കാരന്റെയും മാരി മക്കിന്‍സ്ട്രി എന്ന യുവതിയുടെയും അസാധാരണമായ പ്രണയത്തിന്റെ കഥ. കഴിഞ്ഞ ദിവസമായിരുന്നു അവരുടെ മനോഹരമായ വിവാഹ ചടങ്ങ്.
ഒരു മാസം മുമ്പാണ് മാരി തന്റെ ഏഴ് ശസ്ത്രക്രിയകളില്‍ നാലാമത്തേതിന് വിധേയമായത്. ശസ്ത്രക്രിയക്കു ശേഷം അക്ഷരാര്‍ത്ഥത്തില്‍ അവള്‍ക്ക് നടക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. വിവാഹത്തിന് രണ്ടാഴ്ച മുമ്പാണ് ചികില്‍സയിലൂടെ അവള്‍ പതിയെ തന്റെ തളര്‍ച്ച മറികടന്നത്. എങ്ങനെയാവും അവള്‍ വിവാഹത്തിന് എത്തുകയെന്ന് എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. എങ്കിലും അവള്‍ വന്നു, എല്ലാം മറന്ന് ഉന്‍മേഷത്തോടെ.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് നതാനും മാരിയും പ്രണയത്തിലായത്. നതാന്റെ പേഴ്സണല്‍ ട്രെയിനറായിരുന്നു മാരി അന്ന്. അത് പിന്നെ പ്രണയത്തിലേക്ക് വഴി മാറി. 2012ലാണ്, വിവാഹിതരാവാനുള്ള തീരുമാനത്തിന് തൊട്ടു മുമ്പ്, അവള്‍ മസ്തിഷ്ക അര്‍ബുദ രോഗിയാണെന്ന് തിരിച്ചറിഞ്ഞത്. എല്ലാവരും തളര്‍ന്നപ്പോള്‍ നതാന്‍ മാത്രം തളര്‍ന്നില്ല. അയാള്‍ അവളെ എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചു. ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് അവളെ കൊണ്ടു പോയി. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ചികില്‍സ കിട്ടാന്‍ പരിശ്രമിച്ചു. ഐ.സി.യുവില്‍ അവള്‍ കിടക്കുമ്പോള്‍ നതാന്‍ അവള്‍ക്ക് തൊട്ടരികെ ഉറങ്ങാതെ കാവലിരുന്നു. മാരിയുടെ ശുശ്രൂഷയ്ക്ക് വേണ്ടിയാണ് ദൈവം തന്നെ സൃഷ്ടിച്ചതെന്നു പലപ്പോഴും അയാള്‍ പറഞ്ഞു. ഈ സ്നേഹവും പരിഗണനയുമാണ് മാരിയെ രോഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.


അവരുടെ വിവാഹ ഫോട്ടോകളില്‍ ചിലത്.




കടപ്പാട്: asianetnews.tv


2014, ജൂൺ 18, ബുധനാഴ്‌ച

മുരുകന്‍ എന്ന യഥാര്‍ത്ഥ ദൈവം

SreejithSree | 12:20 PM

പ്രതികൂലമായ ജീവിതസാഹചര്യങ്ങളില്‍പ്പോലും ചില മനുഷ്യര്‍ ദൈവത്തോളം തെളിച്ചമുള്ള ഒരു പ്രകാശമാകുന്നു. ഇതാ തെരുവില്‍ വളര്‍ന്ന ഒരു യുവാവിന്റെ അഭിമാനകരമായ ജീവിതകഥ...


ജാതിപ്പേരോ വീട്ടുപേരോ അല്ല മുരുകന്‍ തന്റെ പേരിനോട് വിളക്കിച്ചേര്‍ത്തിരിക്കുന്നത്. ഒരിക്കല്‍ തെരുവിന്റെ പുത്രനായിരുന്ന തന്നെ 'തെരുവോരം മുരുകന്‍' എന്ന് മറ്റാരെങ്കിലും വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകളില്‍ അഭിമാനംമാത്രം. കാരണം, തെരുവില്‍നിന്നുണ്ടായ ലോകത്തിലെ ആദ്യസംഘടനയായ 'തെരുവോര'ത്തിന്റെയും പിന്നെ 'തെരുവുവെളിച്ച'ത്തിന്റെയും എല്ലാമെല്ലാമാണ് തമിഴ് വംശജനായ ഈ യുവാവ്.
ഒന്നരപ്പതിറ്റാണ്ടിനിടെ അയ്യായിരത്തോളം ആലംബഹീനരെയാണ് മുരുകന്‍ തെരുവില്‍നിന്ന് വീണ്ടെടുത്തത്. അവരില്‍ കുഷ്ഠരോഗികളുണ്ട്, മാനസിക വിഭ്രാന്തി ബാധിച്ചവരുണ്ട്, മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരും മാറാവ്യാധികളാല്‍ ദുരിതമനുഭവിക്കുന്നവരുമുണ്ട്. മക്കളുപേക്ഷിച്ചുപോയ അമ്മമാര്‍ മാത്രമല്ല, കണ്ണുകുത്തിപ്പൊട്ടിച്ചും അംഗഭംഗം വരുത്തിയും ഭിക്ഷാടനത്തിന് ഉപയോഗിക്കപ്പെട്ട കുരുന്നുബാല്യങ്ങളുമുണ്ട്. കേന്ദ്ര വനിത-ശിശു ക്ഷേമ വകുപ്പിന്റെ ശിശുക്ഷേമത്തിനുള്ള 2011-'12 ലെ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരവും പ്രശസ്തിപത്രവും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് മുരുകന്‍ ഏറ്റുവാങ്ങിയപ്പോള്‍ അത് അര്‍ഹതയുടെ അംഗീകാരമായി. ഈ പുരസ്‌കാരം നേടുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയും ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമായി 'ഓട്ടോ മുരുകന്‍' എന്നുകൂടി വിളിപ്പേരുള്ള ഇദ്ദേഹം.
തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഷണ്മുഖത്തിന്റെയും ചെങ്കോട്ട സ്വദേശി വള്ളിയമ്മയുടെയും മകനായ മുരുകന് ബാല്യം കഷ്ടപ്പാടിന്റെയും പട്ടിണിയുടേതുമായിരുന്നു. ഇടുക്കി പീരുമേട് ചിദംബരം എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചുപോയതോടെ അമ്മയ്ക്ക് കിട്ടുന്ന 10 രൂപ ദിവസക്കൂലിയായി ഏക വരുമാനമാര്‍ഗം. '90-കളില്‍ എറണാകുളം ഗാന്ധിനഗറിനടുത്തുള്ള ഒരു ചേരിയിലേക്ക് കുടുംബത്തോടൊപ്പം എത്തിയ മുരുകന്‍ ഭിക്ഷാടനം നടത്തിയും ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റും തെരുവിന്റെ മകനായി എങ്ങനെയൊക്കെയോ വളര്‍ന്നു. നാലാം ക്ലാസുവരെമാത്രം സ്‌കൂളില്‍ പോയിട്ടുള്ള മുരുകന്റെ 'യൂണിവേഴ്സിറ്റി' അങ്ങനെ തെരുവായിത്തീര്‍ന്നു; പാഠപുസ്തകം ജീവിതവും.
പട്ടിണികൊണ്ട് കുടലുണങ്ങിയ ആ നാളുകള്‍ മുരുകന്‍ ഓര്‍ക്കുന്നു. ഇരുട്ട് വീണുകഴിഞ്ഞാല്‍ എറണാകുളം സീലോഡ് ഹോട്ടലിനുപിന്നിലും ഓവന്‍സ് ബേക്കറിക്ക് സമീപവും പ്രതീക്ഷയോടെ കാത്തിരിക്കും. മുരുകനെപ്പോലെ ഒട്ടേറെ തെരുവിന്റെ സന്തതികളും അവിടെ ഉണ്ടാകും. ഹോട്ടലില്‍നിന്ന് വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്‍ക്കായി തെരുവുനായ്ക്കളെപ്പോലെ കടിപിടികൂടും. സ്‌നേഹത്തിനോ സൗഹൃദത്തിനോ സ്ഥാനമില്ലാത്ത, അക്ഷരാര്‍ഥത്തില്‍ 'മൃഗീയം' എന്ന് വിശേഷിപ്പിക്കാവുന്ന സന്ദര്‍ഭങ്ങള്‍...
ഒരു ക്രിമിനലായി മാറേണ്ടിയിരുന്ന മുരുകന്റെ ജീവിതത്തില്‍ അങ്ങനെയിരിക്കേ ഒരു രക്ഷകന്‍ പ്രത്യക്ഷനായി: ബ്രദര്‍ മാവുരൂസിന്റെ രൂപത്തില്‍. 'മിഠായി അച്ച'നെന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബ്രദര്‍ മാവുരൂസാണ് മുരുകന്‍ എന്ന വികൃതിക്കുട്ടിയെ ഡോണ്‍ ബോസ്‌കോ സ്‌നേഹഭവനില്‍ എത്തിച്ചത്. നന്മയുടെയും സ്‌നേഹത്തിന്റെയും പുതിയ ലോകത്തേക്ക് അതോടെ അവന്‍ ആനയിക്കപ്പെടുകയായിരുന്നു. അവിടെ നീണ്ട എട്ടുവര്‍ഷങ്ങള്‍... പതുക്കെ അവന്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ആളുകളോട് മര്യാദയോടെ സംസാരിക്കാനും പെരുമാറാനും പഠിച്ചു. കല്‍പ്പണിയും മരപ്പണിയും പഠിച്ചു. ഒപ്പം ബോക്‌സിങ്ങിന്റെ ചില ബാലപാഠങ്ങളും. കോഴിക്കോട്ട് നടന്ന ഓള്‍ കേരള അമച്വര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയ്ക്കുള്ള ഒരേയൊരു ഒന്നാംസ്ഥാനം നേടിയപ്പോള്‍ അവന്‍ ഒരു കൊച്ചു സ്റ്റാറായി. ആ വര്‍ഷം നാഷണലില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തന്റെ ജാതകം മറ്റൊന്നാകുമായിരുന്നു എന്ന് മുരുകന്‍ ഇന്നും പറയും.
ബാലഭവനോട് യാത്രപറയുമ്പോള്‍ സ്വന്തംകാലില്‍ നില്‍ക്കാമെന്നൊരു ആത്മവിശ്വാസം വന്നു. ജീവിക്കാനായി മുരുകന്‍ ചെയ്യാത്ത ജോലികളില്ല. തോട്ടിപ്പണിക്കാരനും കല്‍പ്പണിക്കാരനുമായി. ഹോട്ടലില്‍ എച്ചില്‍പ്പാത്രം കഴുകാന്‍ നിന്നു. മാര്‍ക്കറ്റില്‍ പച്ചക്കറിക്കച്ചവടം ചെയ്തു. പെയിന്റിങ് തൊഴിലാളിയും പത്രവിതരണക്കാരനുമായി...
പിന്നെയും ബ്രദര്‍ മാവുരൂസിന്റെ കാരുണ്യഹസ്തം അവന് തുണയായി. ഒറ്റമുറിവീട് ഒറ്റയ്ക്ക് പണിത് മുരുകന്‍ അതിന് ഷീറ്റിട്ടു. ഒരു പഴയ ഓട്ടോറിക്ഷ വാങ്ങാനും ബ്രദര്‍ മാവുരൂസ് സഹായിച്ചു. അങ്ങനെ പകല്‍ മുഴുവന്‍ തെരുവുകുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷകനായി; രാത്രി ഓട്ടോറിക്ഷാ ഡ്രൈവറായി. അവന്‍ തെരുവോരം എന്ന പേരില്‍ സന്നദ്ധസംഘടന രൂപവത്കരിക്കുകയും തന്റെ കൊച്ചുവീടുതന്നെ ഒരു പുനരധിവാസകേന്ദ്രമാക്കുകയും ചെയ്തു.

അന്നൊരിക്കല്‍ കൊച്ചിന്‍ കോളേജില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായി വിദ്യാര്‍ഥികള്‍ക്കുള്ള ബോധവത്കരണ ക്ലാസിന് പോയത് മുരുകന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. സദസ്സില്‍നിന്ന് ഒട്ടേറെ സംശയങ്ങളുമായി തുടുത്ത മുഖമുള്ള ഒരു പെണ്‍കുട്ടി എണീറ്റു. ക്ലാസ് അവസാനിച്ചിട്ടും അവളുടെ സംശയങ്ങള്‍ അവസാനിച്ചില്ല. മുരുകന്റെ വലിയ മനസ്സ് മനസ്സിലാക്കിയ അവള്‍ ആ തണല്‍മരത്തിന്റെ ചില്ലയില്‍ കൂടുകൂട്ടാനൊരു ഇടം ചോദിച്ചു. അങ്ങനെ റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥന്‍ പള്ളുരുത്തി 'ശ്രീനിവാസി'ല്‍ രമേശന്റെയും അധ്യാപിക സിന്ധുവിന്റെയും ഏകമകള്‍ ഇന്ദു, പുരോഗമനവാദം നാക്കില്‍മാത്രം വെച്ചുപുലര്‍ത്തുന്ന കേരളീയ സമൂഹത്തിനെ ഞെട്ടിച്ചു. ശ്രീനാരായണഗുരുവിന്റെ വെളിച്ചം ആത്മാവില്‍ പേറുന്ന മാതാപിതാക്കള്‍ തങ്ങളുടെ ഏകമകളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല.
2010 ആഗസ്ത് 10-ന് എറണാകുളത്തപ്പന്റെ ക്ഷേത്രത്തില്‍നടന്ന ലളിതമായ വിവാഹത്തോടെ മുരുകന്‍ എന്ന തെരുവുവിളക്കിന് ജീവിതവെളിച്ചമായി ഇന്ദു എന്ന എം.ബി.എ.ക്കാരി. വിവാഹശേഷം ഇരുവരും നേരേ പോയത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ അനുഗ്രഹാശിസ്സുകള്‍ വാങ്ങാനായിരുന്നു. പിന്നെ അവര്‍ തെരുവിലേക്കിറങ്ങി. എല്ലാ തെരുവിന്റെ മക്കള്‍ക്കും ഒരുപിടി ചോറുകൊടുക്കാന്‍. ഈ ദിനത്തില്‍ അത് മുരുകന്റെ അവകാശമാണെന്ന ഉത്തമബോധ്യത്തോടെ.
ഒരിക്കല്‍ ഗുണ്ടകളും കഞ്ചാവ് മാഫിയയും ചേര്‍ന്ന് തന്റെ ഓട്ടോറിക്ഷ തച്ചുതകര്‍ത്ത സംഭവം മുരുകന്‍ ഓര്‍മിക്കുന്നു. കുട്ടികളെ ഉപകരണമാക്കി കഞ്ചാവുകച്ചവടം നടത്തുന്നത് മുരുകന്‍ കണ്ടുപിടിക്കുകയും ആ കുട്ടികളെ ഇദ്ദേഹം ബാലഭവനില്‍ ഏല്‍പ്പിക്കുകയും ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. മൊഴിയെടുക്കാന്‍ വന്ന പോലീസുകാരനോട് പക്ഷേ, തന്നെ ദ്രോഹിച്ചവരുടെ പേരുകള്‍ മുരുകന്‍ പറഞ്ഞില്ല. അവരില്‍ ചിലരെങ്കിലും തന്നോടൊപ്പം തെരുവില്‍ വളര്‍ന്നവരായിരുന്നു എന്നതായിരുന്നു കാരണം. ഇന്ദു ഊരിക്കൊടുത്ത മോതിരം വിറ്റാണ് ഓട്ടോറിക്ഷ വീണ്ടും നിരത്തിലിറക്കിയത്. പിന്നീട് ബഹ്‌റൈനിലെ സിറോ മലബാര്‍ സൊസൈറ്റിയും മുരുകന് ഒരു പുത്തന്‍ ഓട്ടോറിക്ഷ സ്‌നേഹസമ്മാനമായി നല്‍കുകയുണ്ടായി.
മുരുകന്‍ തന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കുന്നു എന്നറിഞ്ഞ് ചില പ്രമുഖ പ്രസാധകര്‍ അദ്ദേഹത്തെ സമീപിച്ചു. ഞങ്ങള്‍ ആളെവെച്ച് എഴുതിച്ചോളാം, അനുഭവങ്ങള്‍ പറഞ്ഞുതന്നാല്‍ മതിയെന്നായി. എന്നാല്‍, ആ കച്ചവടത്തിന് മുരുകന്‍ വഴങ്ങിയില്ല. ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോയ 15 അമ്മമാരുടെ കരള്‍ പിളര്‍ക്കുന്ന കഥകള്‍ ചിത്രങ്ങള്‍സഹിതം സ്വന്തം ഭാഷയിലെഴുതി 100 പേജുള്ള ഒരു പുസ്തകമായി അദ്ദേഹം പ്രസിദ്ധീകരിച്ചു. അമ്മ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. കുഷ്ഠരോഗം ബാധിച്ച് ജീവിതത്തിന്റെ പുറംപോക്കില്‍ ഒറ്റപ്പെട്ടുപോയ സരോജിനി അമ്മയും ദുര്‍ഗന്ധംപരത്തി പുഴുവരിച്ച് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മേരിത്തള്ളയും അപൂര്‍വയിനം സോറിയാസിസ് ബാധിച്ച മഹാരാഷ്ട്രയിലെ കോലാപ്പുര്‍ സ്വദേശികളായ ഒരു കുടുംബവും സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയുമൊക്കെ പ്രത്യക്ഷമാവുന്ന ആ ജീവിതകഥകള്‍ കണ്ണീരണിയാതെ വായിച്ചുപോകാനാവില്ല.
മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ തെരുവു മക്കളുടെ പുനരധിവാസത്തിനായി സംസ്ഥാന സാമൂഹികനീതിവകുപ്പ് 'തെരുവുവെളിച്ചം' എന്ന പേരില്‍ എറണാകുളം കാക്കനാട് കളക്ടറേറ്റിനുസമീപം 15 സെന്റ് സ്ഥലവും അതിനുള്ളില്‍ സ്ഥിതിചെയ്യുന്ന കെട്ടിടവും അനുവദിച്ചു. 2013 മെയ് 16-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരുവുവെളിച്ചം പുനരധിവാസകേന്ദ്രം ഉദ്ഘാടനം ചെയ്തു. സാമൂഹികനീതിവകുപ്പ് മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായിരുന്നു.
ഇപ്പോള്‍ ചെറിയൊരു വേതനം സംസ്ഥാന സര്‍ക്കാര്‍ മുരുകന് നല്‍കുന്നുണ്ട്. സഹായത്തിനായി ഒരു സ്റ്റാഫിനെയും നല്‍കി. തെരുവുവെളിച്ചം ഒന്നാം വാര്‍ഷികം വരുന്ന മെയ് 16-ന് വിപുലമായ രീതിയില്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മുരുകന്‍.
രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനുപുറമേ അന്തര്‍ദേശീയ സംഘടനയായ എര്‍ത്ത് ഫൗണ്ടേഷന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള 'ഹോപ്' പുരസ്‌കാരം, സര്‍വോദയം കുര്യന്റെ പേരിലുള്ള പുരസ്‌കാരം, റോട്ടറി ഇന്റര്‍നാഷണല്‍ പുരസ്‌കാരം, ജെ.സി. ഐ. കൊച്ചിന്‍ പുരസ്‌കാരം... എല്ലാ പുരസ്‌കാരങ്ങളും തെരുവിന്റെ മക്കള്‍ക്കായി സമര്‍പ്പിക്കുന്നു വിനയാന്വിതനായ ഈ ചെറുപ്പക്കാരന്‍. തന്റെ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടേറെ തെരുവുപദ്ധതികള്‍ക്ക് സന്നദ്ധ സംഘടനകള്‍ തുടക്കംകുറിച്ചിരിക്കുന്നതില്‍ അഭിമാനംകൊള്ളുകയാണ് ഇന്ന് മുരുകന്‍.
''നിങ്ങള്‍ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു തെരുവ് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരു പുസ്തകമാകുന്നു''എന്ന, തുര്‍ക്കി നോവലിസ്റ്റ് മെഹ്മത് മുരാട് ഇല്‍ഡാനിന്റെ വരികള്‍ മുരുകന്‍ വായിച്ചിട്ടില്ല. എന്നാല്‍, തെരുവിനെ ജീവിതമാക്കുകയും സ്വന്തം ജീവിതത്തെ തെരുവാക്കുകയുംചെയ്ത ഈ കര്‍മയോഗിയില്‍നിന്ന് നമ്മുടെ കാരുണ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒരുപാട് പഠിക്കാനുണ്ട്. കാരണം, യഥാര്‍ഥ മനുഷ്യജീവിതത്തെക്കുറിച്ച് നമ്മുടെ ഒരു സര്‍വകലാശാലയിലും പഠിപ്പിക്കുന്നില്ലല്ലോ.



കടപ്പാട്:mathrubhumi.com

ഇന്ത്യന്‍ സൂപ്പര്‍ മാരിയോ

SreejithSree | 10:13 AM

ഇന്ത്യന്‍ സൂപ്പര്‍ മാരിയോ



കണ്ടുനോക്കു



2014, ജൂൺ 16, തിങ്കളാഴ്‌ച

ഡ്രൈവര്‍ ഇല്ലാതെ ഓടിയ കാര്‍!!

SreejithSree | 12:08 PM

ഡ്രൈവര്‍ ഇല്ലാതെ കാര്‍ ഓടുമോ??




ഓടും... യുറോപ്പില്‍ നടന്ന ഒരു പറ്റിക്കല്‍സ് 


പ്രോഗ്രാം ഒന്ന് കണ്ടുനോക്കു..





2014, ജൂൺ 15, ഞായറാഴ്‌ച

5 ജിബി എച്ച്ഡി സിനിമ 11 സെക്കന്‍ഡ് കൊണ്ട് മൊബൈലില്‍‌ ഡൌണ്‍ലോഡ് ചെയ്യാം!!

SreejithSree | 7:12 AM
ഞെട്ടണ്ടാ..... ഇതു സത്യം തന്നെ....






5 ജിബിയുള്ള ഹൈഡെഫനിഷന്‍ സിനിമ 11 


സെക്കന്‍ഡ് കൊണ്ട് മൊബൈലില്‍‌ ഡൌണ്‍ലോഡ് 


ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാം. 


നടക്കുകയില്ലെന്ന് കരുതേണ്ട. 


ഫിന്നിഷ് മൊബൈല്‍ കമ്പനിയായ നോക്കിയ 3.78 


ജിഗാബൈറ്റ്സ് സ്പീഡ് 4ജിയില്‍ 


കൈവരിക്കാനാവുമെന്ന് ഷാംങ്ങ്ഹായില്‍ നടന്ന 


ഏഷ്യാ എക്സ്പോയില്‍ തെളിയിച്ചിരിക്കുകയാണ്.



ഇന്ത്യയില്‍ ഫോര്‍ത്ത് ജനറേഷന്‍ ഓപ്ഷനില്‍ 



മറ്റുള്ള ടെലികോം ഓപ്പറേറ്റേഴ്സ് വാഗ്ദാനം



നല്‍കുന്നതിനേക്കാള്‍ 400 മടങ്ങ് വേഗമാണ് നോക്കിയ


 ഈ പ്രദര്‍ശനത്തില്‍ കൈവരിച്ചത്. സൌത്ത് 


കൊറിയന്‍ മൊബൈല്‍ കമ്പനിയായ എസ്കെ 


ടെലകോമുമായി ചേര്‍ന്നാണ് റെക്കോര്‍ഡ് 


തകര്‍ക്കുന്ന ഈ വേഗം കൈവരിച്ചത്.


കടപ്പാട്:asianetnews.tv

2014, ജൂൺ 12, വ്യാഴാഴ്‌ച

സ്രാവിന്‍റെ മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ

SreejithSree | 8:02 AM

സ്രാവിന്‍റെ മുന്നില്‍ നിന്ന് തലനാരിഴക്ക് 


രക്ഷപ്പെട്ടയാള്‍





ഓസ്ട്രേലിയയിലെ  സിഡ്നി ബീച്ചില്‍ കാമറയും 


തൂക്കി കുളിക്കാന്‍ ഇറങ്ങിയ യുവാവ് 


സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു 


പണി കിട്ടുമെന്ന് . ആരുടെ ഒക്കയോ 


പ്രാര്‍ത്ഥനകൊണ്ട്  പാവത്തിന് ജീവന്‍ തിരിച്ചുകിട്ടി .


  
വീഡിയോ കണ്ടുനോക്കു..





2014, ജൂൺ 10, ചൊവ്വാഴ്ച

10,000 രൂപയില്‍ താഴെയുള്ള മികച്ച 7 സ്മാര്‍ട്ട് ഫോണുകള്‍

SreejithSree | 7:59 AM

പുതുതായി സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് 10,000 രൂപയില്‍ താഴെയുള്ള മികച്ച 7 ഫോണുകള്‍.



1. മൈക്രോമാക്‌സ് യൂനൈറ്റ് 2 ( Micromax Unite 2 )




ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വെര്‍ഷന്‍ ഒ.എസ്., 800 


X 480 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.7 ഇഞ്ച് 


ഐ.പി.എസ്. ഡിസ്‌പ്ലേ, 1.3 ഗിഗാഹെര്‍ട്‌സ് 


ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം എന്നിവ 


യുനൈറ്റ് 2ലുണ്ട്. ഫ് ളാഷോടുകൂടിയ അഞ്ച് 


മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് 


മെഗാപിക്‌സല്‍ മുന്‍ക്ാമറയും ഫോണിലുണ്ട്. 


നാല് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍


 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് 


പ്രവര്‍ത്തിപ്പിക്കാനാകും. 2000 എം.എ.എച്ച്. 


ബാറ്ററിയാണ് ഫോണിലുള്ളത്. 


വില: 6,990 രൂപ.




2. ലാവ ഐറിസ് 406ക്യു ( Lava Iris 406Q )






ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസില്‍ 


പ്രവര്‍ത്തിക്കുന്ന ഐറിസ് 406ക്യുവില്‍ 480 X 800 


പിക്‌സല്‍സ് റിസൊല്യൂഷനുള്ള നാലിഞ്ച് 


ഡിസ്‌പ്ലേയാണുള്ളത്.


അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയ്‌ക്കൊപ്പം 0.3 


മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. 


1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ പ്രൊസസര്‍, ഒരു


 ജി.ബി. റാം. നാല് ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, 


മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, ഡ്യുവല്‍ സിം 


പിന്തുണ എന്നിവയാണിതിന്റെ മറ്റു 


സവിശേഷതകള്‍. 1700 എം.എ.എച്ച്. 


ബാറ്ററിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 


വില: 6,990 രൂപ.



3. ലാവ ഐറിസ് എക്‌സ്1 ( Lava Iris X1)





ആമസോണിലൂടെ മാത്രം വാങ്ങാവുന്ന 


സ്മാര്‍ട്‌ഫോണാണിത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് 


വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 854 X 480 


പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.5 ഇഞ്ച് 


ഐ.പി.എസ്. ഡിസ്‌പ്ലേയാണുള്ളത്. 


1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു 


ജി.ബി. റാം, നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 


ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സൗകര്യം 


എന്നിയും ഐറിസ് എക്‌സ്1 ലുണ്ട്. 


എല്‍.ഇ.ഡി. ഫ് ളാഷോടു കൂടിയ എട്ട് 


മെഗാപിക്‌സല്‍ പിന്‍ക്യാമറയും 


സെല്‍ഫിയെടുക്കാന്‍ രണ്ട് മെഗാപിക്‌സല്‍


 മുന്‍ക്യാമറയും ഫോണിലുണ്ട്. 


കണക്ടിവിറ്റിക്കായി 3ജി അടക്കമുള്ള എല്ലാ 


സംവിധാനങ്ങളും ഇതിലുണ്ട്.


വില: 7,990 രൂപ.



4. കാര്‍ബണ്‍ ടൈറ്റാനിയം എസ്1 പ്ലസ് ( Karbonn Titanium S1 Plus )






കാര്‍ബണ്‍ വിപണിയിലിറക്കിയ എറ്റവും പുതിയ


 മോഡലായ ടൈറ്റാനിയം എസ്1 പ്ലസ് 


ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനിലാണ് 


പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏറെതാമസിയാതെ 


കിറ്റ്കാറ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ 


സാധിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. 


ഫോണിന്റെ ഡിസ്‌പ്ലേ 480 X 800 പിക്‌സല്‍സോടു 


കൂടിയ നാലിഞ്ച് സ്‌ക്രീന്‍. 1.2 ഗിഗാഹെര്‍ട്‌സ് 


ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് 


ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ


 ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍. 


എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ അഞ്ച് 


മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍


 മുന്‍ക്യാമറയും ഇതിലുണ്ട്. 1500 എം.എ.എച്ച്. 


ബാറ്ററിയാണ് ഇതില്‍.


വില: 5,800 രൂപ.




5. മൈക്രോമാക്‌സ് കാന്‍വാസ് 2 കളേഴ്‌സ് എ120 ( Micromax Canvas 2 Colors A120 )






720 പി റിസൊല്യൂഷനുള്ള അഞ്ചിഞ്ച് 


ഡിസ്‌പ്ലേയുള്ള സ്‌ക്രീനാണ് മൈക്രോമാക്‌സിന്റെ 


ഈ ഫോണിലുള്ളത്. 


1.6 മെഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ മീഡിയാടെക് 


പ്രൊസസര്‍, ഒരു ജി.ബി. റാം, നാല് ജി.ബി. 


ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ 


ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 


എല്‍.ഇ.ഡി. ഫ് ളാഷും എച്ച്.ഡി. റെക്കോഡിങുമുള്ള


 എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറ, രണ്ട് 


മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിവയും 


ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ 


വെര്‍ഷനിലോടുന്ന ഫോണില്‍ 2000 എം.എ.എച്ച്.


 ബാറ്ററിയാണുള്ളത്.


വില: 9,999 രൂപ.



6. സോളോ ക്യു800 എക്‌സ് എഡീഷന്‍ ( Xolo Q800 X-Edition )







4.5 ക്യു.എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയുള്ള


 ഫോണാണിത്. എല്ലാ ബജറ്റ് 


സ്മാര്‍ട്‌ഫോണുകളെയും പോലെ ഡ്യുവല്‍-സിം 


സൗകര്യവും ഇതിലുണ്ട്. 


1.2 ഗിഗാഹെര്‍ട്‌സ് മീഡിയാടെക് പ്രൊസസര്‍, ഒരു 


ജി.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി 


എന്നിവയുള്ള ഫോണില്‍ എട്ട് മെഗാപിക്‌സല്‍ 


പിന്‍ക്യാമറയും വി.ജി.എ. മുന്‍ക്യാമറയുമുണ്ട്. 


ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ വെര്‍ഷനില്‍ 


പ്രവര്‍ത്തിക്കുന്ന ഫോണിന് കിറ്റ്കാറ്റ് അപ്‌ഡേഷന്‍


 സാധ്യമാകുമോ എന്ന് കമ്പനി ഉറപ്പുപറയുന്നില്ല. 


ബാറ്ററി 2100 എം.എ.എച്ച്. 


വില: 9,000 രൂപ.



7. ലെനോവോ എ680 ( Lenovo A680 )







ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം ചൈനക്കാരനായ 


ലെനോവോയും പുതിയൊരു സ്മാര്‍ട്‌ഫോണ്‍ 


മോഡല്‍ കഴിഞ്ഞയാഴ്ച 


വിപണിയിലെത്തിച്ചിട്ടുണ്ട്. എ680 എന്ന് 


പേരിട്ടിരിക്കുന്ന ഫോണില്‍ 854 ത 480 പിക്‌സല്‍സ് 


റിസൊല്യൂഷനുള്ള അഞ്ചിഞ്ച് സ്‌ക്രീനാണുള്ളത്. 


1.3 ഗിഗാഹെര്‍ട്‌സ് മീഡിയാടെക് പ്രൊസസര്‍, ഒരു 


ജി.ബി. റാം, 4 ജി.ബി. സ്‌റ്റോറേജ് എന്നിവയുണ്ട് ഈ


 ഫോണില്‍. പിന്‍ക്യാമറ അഞ്ച് മെഗാപിക്‌സല്‍, 


വി.ജി.എ. മുന്‍ക്യാമറ. ബാറ്ററി 2000 എം.എ.എച്ച്. 


ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ 


പ്രവര്‍ത്തിക്കുന്ന ഫോണാണിത്. 2000 എം.എ.എച്ച്. 


ബാറ്ററിയാണ് ഫോണിലുള്ളത്.


വില: 9,000 രൂപ.









2014, ജൂൺ 8, ഞായറാഴ്‌ച

ഫ്രീക്കന്‍മാര്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍

SreejithSree | 8:38 AM

ആന്ദ്രോയിട് ഫോണ്‍ ഉള്ളവര്‍ക്ക് ഒരു കിടിലന്‍ 


ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍






ഫേസ്ബുക്കില്‍ ഇപ്പോള്‍ ഫ്രീക്കന്മാരുടെ കാലമാണ്.


 സ്വന്തം ഫോട്ടോ പല രൂപത്തില്‍ എഡിറ്റ് ചെയ്തു 


ഫേസ്ബുക്കില്‍ ഇട്ടു ലൈക്‌ നേടാന്‍ അവര്‍ 


മത്സരിക്കുന്നു.. ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ പല 


സോഫ്റ്റ്‌വെയറുകളും ഇപ്പോള്‍ ലഭ്യമാണ്. 


എന്നാല്‍ 


അതില്‍ പലതും നിങ്ങള്ക്ക് പൂര്‍ണ തൃപ്തി 


കിട്ടിയില്ലാന്നു വരാം. അതിനെല്ലാം പരിഹാരമായി


  AutoDeskന്‍റെ ഒരു ഫ്രീ ഫോട്ടോ എഡിറ്റിംഗ് 


സോഫ്റ്റ്‌വെയര്‍.





അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub