2015, ഏപ്രിൽ 8, ബുധനാഴ്‌ച

IPL മത്സരങ്ങള്‍ ലൈവായി കാണാം

SreejithSree | 7:23 AM

IPL മത്സരങ്ങള്‍ ലൈവായി കാണാം

2015, ഏപ്രിൽ 4, ശനിയാഴ്‌ച

ഇന്ധനടാങ്കില്‍ ശ്വാസം മുട്ടി 24 മണിക്കൂര്‍

SreejithSree | 11:04 AM

ഇന്ധനടാങ്കില്‍ ശ്വാസം മുട്ടി 24 മണിക്കൂര്‍

ലോകത്ത് പലഭാഗങ്ങളിലും ആഭ്യന്തരയുദ്ധങ്ങള്‍ കലശലാവുമ്പോള്‍ സ്വന്തം നാടും വീടും പിടിക്കാന്‍ നൊട്ടോട്ടമോടുന്ന അഭയാര്‍ത്ഥികള്‍ക്ക് പറയാനുള്ളതായിരിക്കും ഏറ്റവും ദൈന്യതയേറിയ കഥകള്‍. തോക്കിന്‍ മുനയില്‍ മരണം നേരില്‍ കാണുന്നതിന്റെ... നാട്ടിലുള്ള ഉറ്റവരുടെ സമീപത്തെത്താനുള്ള അടങ്ങാത്ത കൊതിയുടെ... കൈയ്യിലെ അവസാന തുട്ടും അവസാനിക്കുമ്പോള്‍ ഒരു രക്ഷകന്‍ അവതരിച്ചിരുന്നുവെങ്കിലെന്നുള്ള അദമ്യമായ അഗ്രഹത്തിന്റെ കഥകള്‍. സ്വന്തം രാജ്യത്തെത്താന്‍ ഒരു ലോറിയുടെ ഇന്ധനടാങ്കില്‍ 24 മണിക്കൂര്‍ കഴിഞ്ഞ ശ്വാസം നിലക്കുന്ന അനുഭവമാണ് സിറിയയിലെ ആഭ്യന്തര യുദ്ധക്കളത്തില്‍ നിന്ന് രക്ഷപ്പെട്ട സയിദിനും അനാസിനും ബാദിക്കും പറയാനുള്ളത്. പ്രതിക്ഷയെല്ലാം അവസാനിച്ച അവസരത്തില്‍ ജീവിക്കണമെന്നും നാട്ടിലെത്തണമെന്നുമുള്ള തീവ്രമായ ആഗ്രഹം അതിജീവനമായതിന്റെ കഥ.

സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ ഗ്രീസിലാണ് ഇവരുടെ കഥയാരംഭിക്കുന്നത്. ഗ്രീസില്‍ കഷ്ടപ്പെട്ട് സംഘടിപ്പിച്ച ഒരു ഫ് ളാറ്റായിരുന്നു ഇവരുടെ വാസസ്ഥലം. അവശ്യരേഖകള്‍ ഇല്ലാത്തതിനാല്‍ നേര്‍വഴിക്ക് ഇവിടെ നിന്നും രക്ഷപ്പെടുക ഇവര്‍ക്ക് അസാധ്യമായിരുന്നു. കൂടാതെ പോലീസിന്റെ നിരന്തരമായ പരിശോധനകളും; രേഖകള്‍ ആവശ്യപ്പെട്ടുള്ള നിരന്തരമായ ചോദ്യം ചെയ്യലുകളും ഇവരെ വേട്ടയാടിക്കൊണ്ടിരുന്നു.

നാട്ടില്‍ കാത്തിരിക്കുന്ന ഉറ്റവരുടെ ഓര്‍മകള്‍ നാട്ടിലേക്ക് എന്തെങ്കിലുമൊരു മാര്‍ഗം തുറക്കുമെന്നുള്ള പ്രതീക്ഷക്ക് കരുത്തേകി. പണം കണ്ടെത്താന്‍ ഒരു ജോലിയില്ലാതെ; അതിജീവനത്തിന് യാതൊരു മാര്‍ഗ്ഗവുമില്ലാതെ ദിനങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരുന്ന അവര്‍ക്ക് ചില അറബികളും കുര്‍ദ്ദുകളുമാണ് സാധ്യമായ ചില രക്ഷാമാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്തത്. വിമാനത്തിലും, ബോട്ടിലുമെന്ന് വേണ്ട ലോറിയുടെ ഇന്ധന ടാങ്കില്‍ വരെ അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയ കഥകള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നു.

വിമാനത്തിലും ബോട്ടിലുമൊക്കെ രക്ഷപ്പെടാനുള്ള എല്ലാ അവസരവും അടഞ്ഞ സാഹചര്യത്തിലാണ് ലോറിയുടെ ഇന്ധന ടാങ്കില്‍ കയറിക്കൂടുന്നതിനെപ്പറ്റി അവരാലോചിക്കുന്നത്. ഇന്ധനടാങ്കില്‍ രക്ഷപ്പെടുന്നത് അസാധ്യമല്ലെങ്കിലും നാട്ടിലെത്തുമ്പോഴേക്കും ചിലപ്പോള്‍ ടാങ്ക് നിങ്ങള്‍ക്ക് ശവമഞ്ചമായി തീര്‍ന്നിട്ടുണ്ടാവുമെന്ന ഉപദേശമാണ് അറബികളും കുര്‍ദ്ദുകളും നല്‍കിയത്. മരിച്ചാലും കുഴപ്പമില്ല നാട്ടിലെത്തുക തന്നെയെന്നവര്‍ തീര്‍ച്ചപ്പെടുത്തി.

ഒമാനി സ്‌ക്വയറിനടുത്ത് ഇന്റര്‍നെറ്റ് കഫെ നടത്തുന്ന ഒരു ഈജിപ്ഷ്യനാണ് അവര്‍ക്ക് രക്ഷപ്പെടാനുള്ള ലോറി കാണിച്ചുകൊടുക്കുന്നത്. പലതരം കള്ളക്കടത്തുകള്‍ക്കും കേന്ദ്രമായിരുന്നു ആ ഈജിപ്ഷ്യന്‍ നടത്തുന്ന കഫെ. ഇന്റര്‍നെറ്റിലുടെ സംസാരിക്കുന്നവരുടെ സംഭാഷണം ചോര്‍ത്തി വായിക്കുക വഴി ഫ്രാന്‍സിലേക്കും ഇറ്റലിയിലേക്കും കടക്കാന്‍ ശ്രമിക്കുന്നവരുടെ വിവരങ്ങള്‍ അറിഞ്ഞശേഷം അവരെ സഹായിക്കുക വഴിയാണ് അയാള്‍ വലിയൊരു തുക കണ്ടെത്തിയിരുന്നത്. ആളൊന്നിന് 5000 യൂറോ നല്‍കിയാല്‍ അവരെ മിലാനിലെത്തിക്കാമെന്ന് ഈജിപ്ഷ്യന്‍ ഏറ്റു. ലോറിയുടെ റിസര്‍വ് ആയി ഉപയോഗിക്കുന്ന രണ്ടാമത്തെ ടാങ്കില്‍ കയറിക്കൂടണമെന്നായിരുന്നു ആകെയുള്ള നിബന്ധന. കൈയ്യിലുള്ള പണം എണ്ണിപ്പെറുക്കി പറഞ്ഞ തുക അവരയാള്‍ക്ക് നല്‍കി.

ഏഥന്‍സില്‍ നിന്നും ഒരു ഇറാഖി പൗരനോടൊപ്പം ടാക്‌സിയിലാണ് ലക്ഷ്യമുറപ്പില്ലാത്ത ആ യാത്ര ആരംഭിക്കുന്നത്. തീരപ്രദേശമായ തെസ്സലോണിക്കിക്ക് സമീപത്തുള്ള ഒരു ഗോഡൗണിലേക്കാണ് ടാക്‌സി പോയത്. ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അവര്‍ക്ക് കയറാനുണ്ടായിരുന്ന ലോറി. കാര്‍ ഉള്ളില്‍ കടന്നപ്പോള്‍ തന്നെ ഗോഡൗണിന്റെ ഷട്ടര്‍ അടഞ്ഞു. പിന്നെ എന്താണ് സംഭവിക്കുകയെന്ന് അറിയാത്ത ഇരുണ്ട മണിക്കൂറുകള്‍. ഒടുവില്‍ ലോറിക്കടിയിലൂടെ ഇന്ധനടാങ്കിലേക്കുള്ള വഴി തുറന്നു. ആക്‌സിലിനടിയിലൂടെ നൂണ്ട് കടന്നു വേണം ടാങ്കിനകത്തു കയറാന്‍. ടാങ്കിന്റെ ചെറിയ വാതില്‍ കണ്ടപ്പോള്‍ തന്നെ അതവര്‍ക്ക് ശവമഞ്ചമാവുമെന്ന് ഏറെക്കുറെ ഉറപ്പായി.

മരണത്തെ വെല്ലുവിളിച്ച് അകത്തുകയറുക മാത്രമായിരുന്നു ഏകമാര്‍ഗം. തങ്ങള്‍ അകത്തുകയറി ഇന്ധനടാങ്ക് അടച്ച് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ലോറി ഓടിത്തുടങ്ങി. ടാങ്കിനകത്ത് ശ്വാസം മുട്ടിതുടങ്ങിയപ്പോള്‍ ഒരുമണിക്കുറിനകം തന്നെ ജീവന്‍ പോവുമെന്ന് ഏതാണ്ട് ഉറപ്പായി. കനത്ത ചൂടും ഡീസലിന്റെ മണവും അസഹ്യമായിരുന്നു. ശ്വാസംമുട്ടല്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അനാസ് അലറിക്കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. നാല്‌പേര്‍ക്കും ആ ടാങ്കില്‍ യാത്രതുടരാനാവില്ലെന്ന് കണ്ട ഇറാഖി പൗരന്‍ ഏഥന്‍സിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചു. ബാക്കി മൂന്ന് പേരും എന്തും സഹിച്ച് യാത്രതുടരാനും.

5000 യൂറോ നഷ്ടമാവുന്നതിന്റെ ദു:ഖം ഡ്രൈവറുടെ മുഖത്ത് നിന്ന് വായിക്കാന്‍ കഴിഞ്ഞു. പക്ഷെ നാല് ശവശരീരങ്ങള്‍ക്ക് ഉത്തരം പറയാന്‍ മടിയുള്ളതിനാലാവും ഡ്രൈവര്‍ അതിന് സമ്മതിച്ചു. പക്ഷെ യാത്രതുടരണമെങ്കില്‍ ബാക്കിയുള്ളവര്‍ ഒരോരുത്തരം 500 യൂറോ വീതം നല്‍കണമെന്ന് അയാള്‍ ശഠിച്ചു. വഴങ്ങുകയല്ലാതെ വെറെ വഴിയുണ്ടായിരുന്നില്ല. വീണ്ടും ലോറി യാത്ര തുടര്‍ന്നു. ചൂടുകൂടും തോറും ഇന്ധനടാങ്കിന്റെ അടിത്തട്ടിലുണ്ടായിരുന്ന റബര്‍ഷീറ്റ് ഉരുകി അവരുടെ ശരീരത്തോട് ഒട്ടിചേര്‍ന്നു കൊണ്ടിരുന്നു. ശ്വസിക്കാന്‍ ആകെയുണ്ടായിരുന്നത് പ്ലാസ്റ്റിക്ക് ഉരുകിയ മണവും ചൂടായ ഡിസലില്‍ നിന്ന് ഉയരുന്ന പുകയും മാത്രം. അതിനിടെ സയിദിന് കലശലായ മൂത്രശങ്ക തുടങ്ങി. മറ്റുപോംവഴികളൊന്നുമില്ലാത്തതിനാല്‍ കൈയ്യിലുണ്ടായിരുന്ന പെപ്‌സിയുടെ ബോട്ടിലില്‍ കാര്യം സാധിച്ചു. ബോട്ടില്‍ പുറത്തേക്ക് കളയാന്‍ ശ്രമിച്ചപ്പോള്‍ ടാങ്കിലും മൂത്രം പടര്‍ന്നൊഴുകി. പിന്നെയതിനുള്ളില്‍ കഴിയുക മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടായി. യാത്ര അവസാനിക്കാറാവുമ്പോഴേക്കും സയിദിന്റെ ബോധം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കടുത്ത ശരീരവേദനയും അനുഭവപ്പെട്ടതോടെ സയിദ് പൊട്ടിക്കരയാന്‍ തുടങ്ങി.

പെട്ടെന്ന് ലോറിയുടെ എന്‍ജിന്‍ നിന്നു. വഴിയില്‍ ലോറി ഒരു ബോട്ടിലേക്ക് കയറ്റുകയാണെന്ന് മനസ്സിലായി. പിന്നെ ബോട്ടിന്റെ എന്‍ജിന്റെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു. ശ്വാസംമുട്ടല്‍ ഏറിയതോടെ അടുത്ത നിമിഷത്തില്‍ മരിച്ചുപോവുമെന്ന് മൂവര്‍ക്കും തോന്നി. സയിദ് തന്റെ മൊബൈലില്‍ സൂക്ഷിച്ചിട്ടുള്ള കുടുംബത്തിന്റെ ചിത്രങ്ങളെടുത്തു നോക്കി. ഭാര്യയുടെയും കൊച്ചുമക്കളുടെയും ചിത്രങ്ങള്‍ ജീവിക്കാനുള്ള ആഗ്രഹത്തിന് കൂടുതല്‍ ശക്തിനല്‍കി. സയിദിന് രണ്ട് പെണ്‍കുട്ടികളാണുള്ളത്. അവരെ ഒരുനോക്കു കാണാന്‍ വേണ്ടി മാത്രമാണ് സയിദ് ആ ടാങ്കില്‍ കയറിപ്പറ്റിയത് തന്നെ. താനിതില്‍ കിടന്ന് മരിച്ചാല്‍ അവരെങ്ങനെ ജീവിക്കുമെന്ന ചിന്ത മനസ്സിനെയും തളര്‍ത്തിതുടങ്ങി. സയിദിന്റെ ഭാര്യ ഗര്‍ഭിണിയുമായിരുന്നു. മൂന്നാമത് പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കാണണമെന്ന ആഗ്രഹം സയിദിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരുന്നു..

കുറച്ച് കഴിഞ്ഞപ്പോള്‍ ഫോണിലെ ബാറ്ററിയും തീര്‍ന്നു. അല്‍പ്പസമയത്തിന് ശേഷം ബോട്ടില്‍ നിന്നിറക്കിയ ലോറിയുടെ എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ടായി. വളരെ പുതുക്കെയായിരുന്നു പിന്നീടുള്ള യാത്ര. ബോണ്‍ജിയോര്‍ണോ ഗ്രാസി! പ്രൊഗോ ഗ്രാസി! ഈ ശബ്ദമാണ് മരണത്തിന്റെ കാണാക്കയത്തില്‍ നിന്നും പിന്നീടിവരെ വിളിച്ചുണര്‍ത്തുന്നത്. ഇറ്റാലിയനില്‍ ആരോ സുപ്രഭാതം ആശംസിക്കുന്ന ശബ്ദമായിരുന്നു അത്. തങ്ങള്‍ ഗ്രീസില്‍ നിന്ന് ഇറ്റലിയിലെത്തി എന്നവര്‍ക്ക് മനസ്സിലായി.

മിലാനില്‍ എത്താനുള്ള ക്ഷമയൊന്നും പിന്നീടവര്‍ക്കുണ്ടായില്ല. പുറത്തിറങ്ങിയാല്‍ എന്തായാലും ഗ്രീസിലേക്ക് പോകേണ്ടി വരില്ലെന്ന ആശ്വാസത്തിലായിരുന്നു അവര്‍. ടാങ്കില്‍ ശക്തിയായി ഇടിച്ചും ഉറക്കെ ശബ്ദമുണ്ടാക്കിയും അവര്‍ ഡ്രൈവറോട് ലോറി നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷെ അയാളത് കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഓഫ് ആയിട്ടില്ലാത്ത ബാദിയുടെ ഫോണില്‍ നിന്നും ഏഥന്‍സില്‍ തങ്ങള്‍ക്ക് ലോറി സംഘടിപ്പിച്ച തന്ന ഏജന്റിനെ ബന്ധപ്പെട്ടു. ഡ്രൈവറെ വിളിച്ച് ലോറി നിര്‍ത്താന്‍ പറഞ്ഞില്ലെങ്കില്‍ ലോറി നിര്‍ത്തുമ്പോള്‍ മൂന്ന് ശവങ്ങള്‍ മാത്രമായിരിക്കും പുറത്തെടുക്കാന്‍ ഉണ്ടാവുകയെന്ന് അയോളോട് പറഞ്ഞു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ലോറി നിന്നു. ഒരുവിധം പുറത്തിറങ്ങിയപ്പോള്‍ കാലുകള്‍ ഉണ്ടെന്നു തന്നെ തോന്നിയില്ല. കാലുകള്‍ മരവിച്ചുപോയിരുന്നു. പിന്നീട് കൈ ഉപയോഗിച്ച് ഇഴഞ്ഞിഴഞ്ഞാണ് ലോറിക്കടിയില്‍ നിന്നും പുറത്തെത്തിയത്. ഇനി നിങ്ങളുടെ കാര്യത്തില്‍ തനിക്ക് യാതൊരു ഉത്തരവാദിത്ത്വവുമില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവര്‍ ലോറി ഓടിച്ചു പോയി. അല്‍പ്പസമയത്തിന് ശേഷം ബാദിയുടെ ഫോണിലെ ജി.പി.എസ് ഉപയോഗിച്ച് സ്ഥലം മനസ്സിലാക്കി അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് അവര്‍ നടന്നു. കടുത്ത ദാഹവും വിശപ്പും അവരെ അലട്ടുന്നുണ്ടായിരുന്നു. ഗ്രാമീണരുടെ സഹായത്തോടെ ഒരു കഫെയിലെത്തിയ അവര്‍ക്ക് ജീവജലമായി ഒരു കപ്പ് കാപ്പി ലഭിച്ചു. കയ്‌പ്പേറിയ ഇറ്റാലിയന്‍ കാപ്പിയെങ്കിലും ജീവിതത്തില്‍ അവര്‍ കുടിച്ച ഏറ്റവും സ്വാദിഷ്ടമായ കാപ്പിയായിരുന്നു അത്.

സയിദ് പിന്നീട് വിയന്നയിലേക്ക് പോയി. അനാസ് ഇറ്റലിയിലെ കള്ളക്കടത്തുകാരുടെ സഹായത്തോടെ ഒരു കള്ള പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് സ്വീഡനിലേക്ക് പറന്നു. ബാദി ലീഡ്‌സില്‍ താമസമാക്കിയിരുന്ന ഒരു സഹോദരന്റെ അടുത്തെത്തി. ഇടുങ്ങിയ ഇന്ധനടാങ്കില്‍ നിന്നും നാട്ടിലേക്കുള്ള വഴിയിലായിരുന്നു അവര്‍.

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

2015, ജനുവരി 14, ബുധനാഴ്‌ച

എല്ലാ പെയ്ഡ് അണ്ട്രോയിട് ആപ്ലിക്കേഷനും തികച്ചും ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം.!

SreejithSree | 11:51 AM

ഗൂഗിളിന്‍റെ പ്ലേ സ്റ്റോര്‍ ഉള്‍പടെയുള്ള സ്റ്റോറില്‍നിന്നും    നാം ദിനംപ്രതി പല തരത്തില്‍ ഉള്ള ആപ്ലിക്കേഷന്‍സ് ഡൌണ്‍ലോഡ് ചെയ്യാറുണ്ട്. അതില്‍ ഉള്ള പെയ്ഡ് ആപ്ലിക്കേഷന്‍സ് ഫ്രീയായി കിട്ടിയാലോ എന്ന് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടില്ലേ?




പ്ലേസ്റ്റോര്‍ ഉള്‍പടെ, എല്ലാ സ്റ്റോറില്‍ ഉള്ള പെയ്ഡ് ആപ്പുകളും നിങ്ങള്‍ക്ക് ആപ്ടോയിടില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.അപ്ഡേറ്റ്കള്‍ പ്ലേ സ്റ്റോറിനേക്കാള്‍ മുന്‍പ് ലഭിക്കുകയും ചെയ്യും.
Aptoide ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക Click

2015, ജനുവരി 6, ചൊവ്വാഴ്ച

നമ്മുടെ ലോകം അവസാനിക്കുന്നത് എങ്ങനെയായിരിക്കും??

SreejithSree | 9:30 AM

എന്നും മനുഷ്യന്റെ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും തീപ്പിടിപ്പിച്ചിട്ടുള്ള വിഷയമാണ് ലോകാവസാനം. മതഗ്രന്ഥങ്ങളിലുള്‍പ്പെടെ ലോകാവസാനത്തെ പറ്റിയുള്ള വിവരണങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്റെ കണ്ണില്‍ ലോകം അവസാനിക്കുന്നത് ചില പ്രകൃതി-മനുഷ്യ പ്രതിഭാസങ്ങള്‍ മൂലമാകും എന്നാണ്.

കാലാവസ്ഥ വ്യതിയാനം

ലോകനാശത്തിന്‍ ശാസ്ത്ര ലോകം മുന്‍തൂക്കം നല്‍കുന്നത് ഭൂമിയില്‍ ഉണ്ടായേക്കാവുന്ന കാലാവസ്ഥ വ്യതിയാനമാണ്. മനുഷ്യന്റെ പ്രകൃതി ചൂഷണം കാരണം വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ പുറംതള്ളല്‍ ചൂട് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്നത്. ഭൂമിയിലെ ജലാംശം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന ഈ സാഹചര്യം അതിവിദൂരമല്ലെന്നും അവര്‍ പറയുന്നു. ഇത് കൊടുങ്കാറ്റും, വരള്‍ച്ചയും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളാകും ലോകത്തിന്റെ അവസാനം കുറിക്കുന്നതെന്നും അവര്‍ പറയുന്നു.

ആണവയുദ്ധം

ലോകാവസാനത്തിന് കല്‍പ്പിക്കപ്പെടുന്ന മറ്റൊരു സാധ്യത ഒരിക്കല്‍ പൊട്ടിപ്പുറപ്പെടാവുന്ന ആണവയുമാണ്. ആണവായുദ്ധങ്ങള്‍ നിര്‍മ്മിക്കുന്നതിലും ശക്തിതെളിയിക്കാനും ഒരോ രാജ്യങ്ങളും മത്സരിക്കുമ്പോള്‍ ഇനി ഉണ്ടായേക്കാവുന്ന ഒരു മൂന്നാം മഹായുദ്ധം ലോകം ഇല്ലാതാക്കുമെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍ ഇത് വഴി ഭൂമിയിലെ ജീവന്‍ പെട്ടെന്ന് ഇല്ലാതാകില്ലെന്നും അവര്‍ പറയുന്നു. ഭൂമിയുടെ ഓസോണ്‍ പാളി തകരുകയും അതിശൈത്യവും കൊടുംവരള്‍ച്ചയും ഉണ്ടായേക്കാം. മണ്ണില്‍ വിളകള്‍ പൊട്ടിമുളയ്ക്കാത്ത അവസ്ഥയുണ്ടാകും. ഇത്തരത്തില്‍ 20വര്‍ഷം കൊണ്ടാകും ഭൂമിയില്‍ നിന്ന് ജീവന്‍ ഇല്ലാതാകുകയെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

തീക്കാറ്റ്(സോളാര്‍ സ്‌റ്റോം)

സൂര്യനില്‍ ഉണ്ടാകാന്‍ പോകുന്ന അതിശക്തമായ തീക്കാറ്റാണ് ലോകാവസാനത്തിനുള്ള മറ്റൊരു സാധ്യത. ഇതിനെപ്പറ്റി നാസയടക്കമുള്ള ഗവേഷകസംഘങ്ങള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതുവഴി സൂര്യനില്‍ ഉണ്ടാകുന്ന വന്‍പൊട്ടിത്തെറികള്‍ കാരണം വിനാശകരമായ റേഡിയേഷനും ഊര്‍ജ്ജകണങ്ങളും ബഹിരാകാശത്തേക്ക് പ്രവഹിക്കും. ഇവയില്‍ നിന്നുണ്ടാകുന്ന കാന്തിക പ്രവാഹം മൂലം ബഹിരാകാശത്തെ ഉപഗ്രങ്ങളെല്ലാം നാമാവശേഷമാകും. ഭൂമിയിലെ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും നശിപ്പിക്കുന്നതിനൊപ്പം ഓസോണ്‍ പാളി തകറാകാനും ഇത് കാരണമാകും. ഇത് ഭൂമിയെ ഒരു തീകുണ്ഡമാക്കി മാറ്റും. 1859ല്‍ ഇത്തരത്തില്‍ തീക്കാറ്റുണ്ടായിരുന്നു.

ഉല്‍ക്കാപതനം

ഉല്‍ക്കപതനമാണ് മറ്റൊരു സാധ്യത. ഭൂമിയെക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചാള്‍ ക്ഷണനേരം കൊണ്ട് ഭൂമി ഇല്ലാണ്ടാകും. ഉല്‍ക്ക പതനം ഭൂമിക്ക് ഇടയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു. പസഫിക് സമുദ്രത്തില്‍ ഉല്‍ക്ക പതിച്ചാല്‍ ഒരു ഭൂഖണ്ഡത്തെ തന്നെ വിഴുങ്ങാന്‍ ശക്തിയുള്ള സുനാമി തിരകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സോംബീസ്

അത്രക്കണ്ട് വിശ്വാസയോഗ്യമല്ലാത്ത വിശദീകരണവും ശാസ്ത്രലോകം നല്‍കുന്നുണ്ട്. അതിലൊന്നാണ് സോംബികള്‍. മനുഷ്യരെ തിന്നുന്ന പേപ്പട്ടിയുടെ സ്വഭാവഗുണങ്ങളുള്ള ഒരു കൂട്ടം മനുഷ്യര്‍. ഹോളിവുഡ് സിനിമകളിലൂടെ പരിചിതരായ സോംബികള്‍ പരസ്പരം ആക്രമിച്ച് മനുഷ്യകുലത്തെ ഇല്ലാതാക്കുമെന്നും ശാസ്ത്രലോകം കരുതുന്നു.

അതേസമയം അഞ്ച് ലക്ഷം കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമി ഒരു തീഗോളമായി ഭൂമിയേയും മറ്റ് ഗ്രഹങ്ങളേയും വിഴുങ്ങുമെന്ന അഭിപ്രായത്തിന് ശാസ്ത്രലോകത്തിന്റെ പിന്തുണയുണ്ട്. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ചൂടും മറ്റും ഇത് തന്നെയാണ് അടിവരയിടുന്നത്.

കടപ്പാട് :eastcoastdaily.com

2015, ജനുവരി 2, വെള്ളിയാഴ്‌ച

ആണ്ട്രോയിട് ഫോണിന്‍റെ വേഗം കൂട്ടാന്‍ ഇതാ ഒരു എളുപ്പവഴി

SreejithSree | 11:37 AM

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും അനുഭവപ്പെടുന്ന പ്രയാസമാണ് ഫോണിന്റെ വേഗത കുറയുന്നുവെന്നത്. കുറച്ചു കാലം ഫോണ്‍ ഉപയോഗിച്ച് കഴിയുമ്പോൾ അതിലെ ആപ്ലിക്കേഷനുകള്‍ തുറക്കാനും പഴയ മെനുവിലേക്കു പോകാനുമെല്ലാം വേഗത കുറവായിരിക്കും. എന്നാൽ ആന്‍ഡ്രോയിഡ് ഫോണിൻറെ വേഗത വർദ്ധിപ്പിക്കാൻ ഒരു മാർഗ്ഗമുണ്ട്. അതാണ്‌ ചുവടെ കൊടുത്തിട്ടുള്ളത്. ടെമ്പററി ഡാറ്റകള്‍ ഫോണിലെ സിസ്റ്റം കാഷെ പാര്‍ട്ടീഷന്‍ ആയിരിക്കും സ്റ്റോര്‍ ചെയ്ത് വെയ്ക്കുക. അതുകൊണ്ടാണ് ഫോണിലെ ആപ്പുകള്‍ വേഗതയോടെ റണ്‍ ചെയ്യാൻ നമുക്ക് സാധിക്കുന്നത്.എന്നാൽ ഇങ്ങനെ സ്റ്റോർ ചെയ്ത് വെയ്ക്കുന്ന പല ഡാറ്റകളും പഴയതായിരിക്കും. അതിനാൽ ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യേണ്ടതാണ്. ഓരോ തവണ സിസ്റ്റം അപ്ഡേറ്റ് ചെയ്ത് കഴിയുമ്പോഴും കാഷെ ക്ലിയറിംഗ് ചെയ്യാൻ പലരും പറയാറുണ്ട്. എന്നാൽ ഇത് ആരും ചെയ്യാറില്ല. ഓരോ ആപ്പും സ്റ്റോര്‍ ചെയ്യുന്ന കാഷെ ക്ലിയര്‍ ചെയ്യുന്നതിന് പകരം മറ്റൊരു തരത്തില്‍ നമ്മുടെ പേര്‍സണല്‍ ഡാറ്റകളും സെറ്റിംഗ്സും നഷ്ടപ്പെടാതെ തന്നെ ഒറ്റ ക്ലിക്കില്‍ കാഷെ ക്ലിയര്‍ ചെയ്യാനുള്ള ഒരു വഴിയുണ്ട്. അതാണ്‌ ചുവടെയുള്ള വീഡിയോയിലുള്ളത്.

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub