എന്നും മനുഷ്യന്റെ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും തീപ്പിടിപ്പിച്ചിട്ടുള്ള വിഷയമാണ് ലോകാവസാനം. മതഗ്രന്ഥങ്ങളിലുള്‍പ്പെടെ ലോകാവസാനത്തെ പറ്റിയുള്ള വിവരണങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്റെ കണ്ണില്‍ ലോകം അവസാനിക്കുന്നത് ചില പ്രകൃതി-മനുഷ്യ പ്രതിഭാസങ്ങള്‍ മൂലമാകും എന്നാണ്.
കാലാവസ്ഥ വ്യതിയാനം
ലോകനാശത്തിന്‍ ശാസ്ത്ര ലോകം മുന്‍തൂക്കം നല്‍കുന്നത് ഭൂമിയില്‍ ഉണ്ടായേക്കാവുന്ന കാലാവസ്ഥ വ്യതിയാനമാണ്. മനുഷ്യന്റെ പ്രകൃതി ചൂഷണം കാരണം വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ പുറംതള്ളല്‍ ചൂട് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്നത്. ഭൂമിയിലെ ജലാംശം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന ഈ സാഹചര്യം അതിവിദൂരമല്ലെന്നും അവര്‍ പറയുന്നു. ഇത് കൊടുങ്കാറ്റും, വരള്‍ച്ചയും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളാകും ലോകത്തിന്റെ അവസാനം കുറിക്കുന്നതെന്നും അവര്‍ പറയുന്നു.
ആണവയുദ്ധം
ലോകാവസാനത്തിന് കല്‍പ്പിക്കപ്പെടുന്ന മറ്റൊരു സാധ്യത ഒരിക്കല്‍ പൊട്ടിപ്പുറപ്പെടാവുന്ന ആണവയുമാണ്. ആണവായുദ്ധങ്ങള്‍ നിര്‍മ്മിക്കുന്നതിലും ശക്തിതെളിയിക്കാനും ഒരോ രാജ്യങ്ങളും മത്സരിക്കുമ്പോള്‍ ഇനി ഉണ്ടായേക്കാവുന്ന ഒരു മൂന്നാം മഹായുദ്ധം ലോകം ഇല്ലാതാക്കുമെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍ ഇത് വഴി ഭൂമിയിലെ ജീവന്‍ പെട്ടെന്ന് ഇല്ലാതാകില്ലെന്നും അവര്‍ പറയുന്നു. ഭൂമിയുടെ ഓസോണ്‍ പാളി തകരുകയും അതിശൈത്യവും കൊടുംവരള്‍ച്ചയും ഉണ്ടായേക്കാം. മണ്ണില്‍ വിളകള്‍ പൊട്ടിമുളയ്ക്കാത്ത അവസ്ഥയുണ്ടാകും. ഇത്തരത്തില്‍ 20വര്‍ഷം കൊണ്ടാകും ഭൂമിയില്‍ നിന്ന് ജീവന്‍ ഇല്ലാതാകുകയെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
തീക്കാറ്റ്(സോളാര്‍ സ്‌റ്റോം)
സൂര്യനില്‍ ഉണ്ടാകാന്‍ പോകുന്ന അതിശക്തമായ തീക്കാറ്റാണ് ലോകാവസാനത്തിനുള്ള മറ്റൊരു സാധ്യത. ഇതിനെപ്പറ്റി നാസയടക്കമുള്ള ഗവേഷകസംഘങ്ങള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതുവഴി സൂര്യനില്‍ ഉണ്ടാകുന്ന വന്‍പൊട്ടിത്തെറികള്‍ കാരണം വിനാശകരമായ റേഡിയേഷനും ഊര്‍ജ്ജകണങ്ങളും ബഹിരാകാശത്തേക്ക് പ്രവഹിക്കും. ഇവയില്‍ നിന്നുണ്ടാകുന്ന കാന്തിക പ്രവാഹം മൂലം ബഹിരാകാശത്തെ ഉപഗ്രങ്ങളെല്ലാം നാമാവശേഷമാകും. ഭൂമിയിലെ എല്ലാവിധ സാങ്കേതിക സംവിധാനങ്ങളും നശിപ്പിക്കുന്നതിനൊപ്പം ഓസോണ്‍ പാളി തകറാകാനും ഇത് കാരണമാകും. ഇത് ഭൂമിയെ ഒരു തീകുണ്ഡമാക്കി മാറ്റും. 1859ല്‍ ഇത്തരത്തില്‍ തീക്കാറ്റുണ്ടായിരുന്നു.
ഉല്‍ക്കാപതനം
ഉല്‍ക്കപതനമാണ് മറ്റൊരു സാധ്യത. ഭൂമിയെക്കാള്‍ പതിന്മടങ്ങ് വലിപ്പമുള്ള ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചാള്‍ ക്ഷണനേരം കൊണ്ട് ഭൂമി ഇല്ലാണ്ടാകും. ഉല്‍ക്ക പതനം ഭൂമിക്ക് ഇടയ്ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു. പസഫിക് സമുദ്രത്തില്‍ ഉല്‍ക്ക പതിച്ചാല്‍ ഒരു ഭൂഖണ്ഡത്തെ തന്നെ വിഴുങ്ങാന്‍ ശക്തിയുള്ള സുനാമി തിരകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സോംബീസ്
അത്രക്കണ്ട് വിശ്വാസയോഗ്യമല്ലാത്ത വിശദീകരണവും ശാസ്ത്രലോകം നല്‍കുന്നുണ്ട്. അതിലൊന്നാണ് സോംബികള്‍. മനുഷ്യരെ തിന്നുന്ന പേപ്പട്ടിയുടെ സ്വഭാവഗുണങ്ങളുള്ള ഒരു കൂട്ടം മനുഷ്യര്‍. ഹോളിവുഡ് സിനിമകളിലൂടെ പരിചിതരായ സോംബികള്‍ പരസ്പരം ആക്രമിച്ച് മനുഷ്യകുലത്തെ ഇല്ലാതാക്കുമെന്നും ശാസ്ത്രലോകം കരുതുന്നു.
അതേസമയം അഞ്ച് ലക്ഷം കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമി ഒരു തീഗോളമായി ഭൂമിയേയും മറ്റ് ഗ്രഹങ്ങളേയും വിഴുങ്ങുമെന്ന അഭിപ്രായത്തിന് ശാസ്ത്രലോകത്തിന്റെ പിന്തുണയുണ്ട്. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ചൂടും മറ്റും ഇത് തന്നെയാണ് അടിവരയിടുന്നത്.
കടപ്പാട് :eastcoastdaily.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ