2014, ഏപ്രിൽ 22, ചൊവ്വാഴ്ച

ഓസ്കാര്‍ പ്രണയം

SreejithSree | 9:13 AM
ഓസ്കാര്‍ പ്രണയം
ഓസ്കാര്‍ പ്രണയം ഒരു ന്യൂ ജനരറേന്‍ പ്രണയകഥ




വിനു , ഒരു ന്യൂ ജെനറേഷന്‍ പയ്യന്‍. അവന്‍ ഇപ്പൊ ചെന്നയില്‍ എന്തിനോ പഠിക്കുകയാണ്..ഒരുപാട് മലയാളി കൂട്ടുകാര്‍. കൈ നിറയെ കാശ്. അടിച്ചു പൊളിച്ച ജീവിതം, ഇതിനടയില്‍ അവന്‍റെ ജീവിതത്തിലേക്ക് കൂട്ടുവന്ന ഒരു പെണ്‍കുട്ടി, സന്ധ്യ. അവള്‍ അവന്‍റെ ജൂനിയര്‍ ആയി കേരളത്തില്‍ നിന്ന് വന്നതാണ്. അവള്‍ ഒരു തനി നാട്ടിന്‍ പുറത്തുകാരി..തീരെ മോഡേണ്‍ അല്ല, അവളുടെ ഫാമിലിയും ഇവിടെ തന്നെയാണ്. കാഴ്ചയില്‍ ഒരു പാവം പെണ്‍കുട്ടി.
അവന്‍ അവളോട്‌ തന്‍റെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ട് ഇപ്പൊ 6 മാസത്തിലേറെയായി, ആദ്യമൊക്കെ സന്ധ്യ എതിര്‍ത്തെങ്കിലും അധികം വയ്കാതെ അവര്‍ തമ്മില്‍ ഇഷ്ട്ടതിലായി. വെറും ഇഷ്ട്ടമല്ല...'അതിനെ പരിശുദ്ധ പ്രണയമെന്നോ'..'അസ്ഥിക്ക് പിടിച്ച പ്രണയമെന്നോ പറയാം...
ഈ കാര്യം സന്ധ്യ ആരോടും തുറന്നു പറഞ്ഞിട്ടില്ല.. പക്ഷെ വിനുവിന്‍റെ അടുത്ത കൂട്ടുകാര്‍ക്കെല്ലാം ഇതറിയാം.
അവരങ്ങനെ പ്രണയിച്ചു. ബീച്ചിലും പാര്‍ക്കിലും സിനിമ ഹാളിലും ഒക്കെ അവര്‍ അര്‍മാദിച്ചു നടന്നു. വിനുവിന്‍റെ കൂട്ടുകാര്‍ക്കൊക്കെ അവനോടു അസൂയ തോന്നി. കാരണം ഒരു പ്രണയം ഒരു മാസം കഷ്ട്ടിച്ചു മുന്നോട്ടു പോകാത്ത ഈ കാലത്ത് . ഇത്രനാള്‍ ഒരു പെണ്ണിനോട് മാത്രം സ്നേഹിക്കുന്ന അവനെ സമ്മതിക്കണം.. അത്രക്കു സീരിയസ് ആയ പ്രണയം.
ഒരു ദിവസം രാത്രി വിനുവിന്‍റെ മൊബൈലില്‍ സന്ധ്യയുടെ മെസ്സേജ് .. "അത്യാവശ്യമായി കാണണം രാവിലെ 10 മണിക്ക് ഞാന്‍ പാര്‍ക്കില്‍ വെയിറ്റ് ചെയ്യും..." അവനു പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. പതിവുപോലെ '2 കുപ്പി ബിയര്‍ ' കുടിച്ചു അവന്‍ കിടന്നുറങ്ങി.
വിനു പാര്‍ക്കില്‍ എത്തിയപ്പോഴേക്കും സന്ധ്യ അവിടെ നില്‍പ്പുണ്ടായിരുന്നു.
'എന്താ സന്ധ്യാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്??
'വിനു എന്നെ ആത്മാര്‍ഥമായി ആണോ സ്നേഹിച്ചത്?'
സന്ധ്യ ചോതിച്ചു.
എന്താ അതില്‍ എന്തെങ്കിലും സംശയമുണ്ടോ??
അതല്ല ..നമ്മുടെ ഈ ബന്ധം വിനുവിന്‍റെ വീട്ടുകാര്‍ സമതിക്കുമെന്നു തോന്നുനുണ്ടോ?എന്‍റെ കുടുംബവും വിനുവിന്‍റെ കുടുംബവും തമ്മില്‍ വളരെ വിത്യാസമുണ്ട്. എന്‍റെ വീട്ടുകാരും ഇത് സമ്മതിക്കുമെന്ന് തോന്നുന്നില്ല....
'അതു കൊണ്ട് ഞാന്‍ ഇപ്പൊ എന്ത് ചെയ്യണമെന്നാ ? സന്ധ്യ പറയുന്നത്? മറക്കണോ? അതിനു കഴിയുമെന്ന് തനിക്കു തോന്നുന്നുണ്ടോ?
ഒരിക്കലും ഇല്ല വിനു. വിനു പറ ഞാന്‍ ഇനി എന്ത് ചെയ്യണം?
സന്ധ്യ എനിക്കിപ്പോ ഒന്നും പറയാന്‍ പറ്റുന്നില്ല, ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് എന്ത് ചെയ്യണമെന്നു അറിയില്ല . സന്ധ്യ ഇപ്പൊ പൊയ്ക്കോ ഞാന്‍ രാത്രി വിളിക്കാം... ഇത്രയും പറഞ്ഞിട്ട് വിനു ബൈക്ക് എടുത്തു നേരെ റൂമിലേക്ക്‌ പോയി, എന്നിട്ട് അടുത്ത കൂട്ടുകാരനായ രാഹുലിനെ വിളിച്ചു. ' ടാ നീ വേഗം എന്‍റെ റൂമിലേക്ക്‌ വാ ഒരു അത്യാവശ്യ കാര്യം ഉണ്ട്. വരുമ്പോള്‍ എന്‍റെ പതിവ് ബ്രാന്‍ഡ്‌ ബിയര്‍ വാങ്ങാന്‍ മറക്കണ്ട.
ഓക്കേ ഡാ ....പതിവുപോലെ എന്തോ സന്തോഷമുള്ള കാര്യത്തിനു ചെലവ് ചെയ്യുകയാണെന്ന് വിചാരിച്ചു, രാഹുല്‍ പറന്നെത്തി..
വന്ന പാടെ രാഹുലിന്‍റെകയ്യിലിരുന്ന ബിയര്‍ വാങ്ങി മുന്‍പ് വാങ്ങി വെച്ചിരുന്ന റമ്മില്‍ ഒഴിച്ച് അങ്ങ് വീശി.
വിനു.. എന്താടാ.. നീ കാര്യം പറ...?
പറയാം ഞാന്‍ ഇതൊന്നു തീര്‍ത്തോട്ടെ..
റം തീര്‍ന്നപ്പോഴേക്കും വിനുവിന്‍റെ മുക്കാല്‍ ബോധം പോയി. അവന്‍ പറഞ്ഞു..." എടാ ഞാനും സന്ധ്യയും പിരിയാന്‍ പോകുവാടാ..
'എന്താടാ ഇപ്പൊ ഇങ്ങനെ തോന്നാന്‍??
അതൊക്കെ ഉണ്ട്... എന്തായാലും നാളെ രാവിലെ എന്‍റെ ജീവിതത്തിലെ ഒരു വലിയ സംഭവം നടക്കും. ഇപ്പൊ നീ പൊയ്ക്കോ.ഞാന്‍ രാവിലെ വിളിക്കാം...
രാഹുല്‍ പോയതിനു ശേഷം വിനു സന്ധ്യയെ വിളിച്ചു...
വിനു എന്ത് തീരുമാനിച്ചു?
സന്ധ്യ പറഞ്ഞത് ശെരിയാ..എന്‍റെ വീടുകാര്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല . എനിക്ക് സന്ധ്യയെ മറക്കാനും കഴിയില്ല..അതുകൊണ്ട്...
അതുകൊണ്ട്??? സന്ധ്യ ചോതിച്ചു.
ഈ ലോകത്തില്‍ നമുക്ക് ഒരുമിച്ചു ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ നമുക്ക് ഒരുമിച്ചു മരിക്കാം...
'വിനു നന്നായി ആലോചിച്ചു തീരുമാനിച്ചതാണോ?
'അതെ.
എങ്ങനെ മരിക്കും? സന്ധ്യ ചോതിച്ചു.
നാളെ രാവിലെ കൃത്യം 10 മണിക്ക് ഞാന്‍ വിഷം കഴിക്കും. താനും ആ സമയത്ത് വിഷം കഴിക്കണം...
'അതെ വിനു...നമ്മളെ വേണ്ടാത്ത ഒരു ലോകത്തിനെ നമുക്കും വേണ്ട...ഞാന്‍ കൃത്യം 10 മണിക്ക് വിഷം കഴിക്കും , മരണ ശേഷം എങ്കിലും നമുക്ക് ഒന്നിക്കാം...
സന്ധ്യാ....എനിക്കിനി ഒന്നും പറയാന്‍ പറ്റിയെന്നു വരില്ല , ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്യുവാ,,,,
ഉം ..
ഫോണ്‍ കട്ടായി.
പതിവ് പോലെ നേരം വെളുത്തു സമയം 10.10 കാളിംഗ് ബെല്‍ കേട്ടാണ് വിനു ഉണര്‍ന്നത്..അതു രാഹുല്‍ ആയിരുന്നു..
എന്താടാ രാവിലെ?
'അതു കൊള്ളാം ഇന്ന് രാവിലെ എന്തോ വലിയ സംഭവം നടക്കുമെന്ന് നീ പറഞ്ഞില്ലേ? അതു എന്താണെന്നറിയാന്‍ വന്നതാ.
അതിനു രാഹുല്‍ ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്
'അതു വേറൊന്നും അല്ലടാ.. ആ മണ്ടി പെണ്ണ് ഉണ്ടല്ലോ സന്ധ്യ. അവള്‍ക്കെന്നെ കെട്ടിയെ പറ്റൂ എന്ന്. ഇത്രയും കാലം അവളെ കൊണ്ട് നടന്ന എന്നെ സമ്മതിക്കണ്ടേ?
അപ്പൊ നീ അവളെ സ്നേഹിച്ചിട്ടില്ലേ?
ഉം.. പിന്നെ... സ്നേഹിക്കാന്‍ പറ്റിയ ഒരു സാധനം..ഞാന്‍ വെറുമൊരു ടൈം പാസ്സിന് അല്ലെ അവളെ കൊണ്ട് നടന്നത്, പിന്നെ നിനക്കറിയാലോ എന്‍റെ കസിന്‍ ടീന, അവള്‍ പണ്ട് എന്‍റെ പുറകെ കുറേ നടന്നതാ.. അന്ന് ഞാന്‍ അതു മൈന്‍ഡ് ചെയ്തില്ല,, കഴിഞ്ഞ മാസം ഞാന്‍ അവളെ കണ്ടു. ഹോ.. എന്നാ ഗ്ലാമര്‍. പെണ്ണ്‍ അങ്ങ് വളര്‍ന്നു. ഞാന്‍ നമ്പര്‍ ചോതിക്കേണ്ട താമസം അവള്‍ തന്നു, അവള് 'സെറ്റ്' ആയട. പിന്നെ ഈ സന്ധ്യയെ എങ്ങനെ ഒഴിവാക്കും എന്ന് ചിന്തിച്ചു നടന്നപോഴാ,അവള് തന്നെ അതിനുള്ള വഴി പറഞ്ഞത്.
" നമ്മുടെ
വീട്ടുകാര്‍ സമ്മതിക്കില്ല വിനു' എന്ന്.
' എന്നിട്ട് നീ എന്ത് പറഞ്ഞു?'
എന്ത് പറയാന്‍ കിട്ടയ അവസരം മുതലാക്കി.. ഞാന്‍ പറഞ്ഞു. നമുക്ക് ഒരുമിച്ചു മരിക്കാം എന്ന് .
എന്നിട്ട്?
എന്നിട്ടെന്താ..ഇന്ന് രാവിലെ 10 മണിക്ക് ഒരുമിച്ചു വിഷം കഴിക്കാം എന്ന് പറഞു ഫോണ്‍ കട്ട് ചെയ്തു.
'എടാ വിനു നീ എന്ത് മണ്ടതതരമാടാ പറഞ്ഞത്. നീ വെറുതെ പറഞ്ഞത് അവള്‍ സീരിയസ് ആയി എടുതെങ്കിലോ?
ഏയ് അവള്‍ അങ്ങനൊന്നും ചെയ്യില്ലട..
എന്നാലും നീ ഒന്ന് അവളെ വിളിച്ചു നോക്ക്,
വിനു ഫോണ്‍ എടുത്തു സന്ധ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു..സ്വിച്ച് ഓഫ്‌ എന്നായിരുന്നു മറുപടി,
വിനു രാഹുലിന്‍റെ മുഖത്തേക്ക് നോക്കി.. രാഹുല്‍ നിന്ന് വിയര്‍ക്കുകയായിരുന്നു....
' നീ പെട്ടന്ന് റെഡി ആക് നമുക്ക് സന്ധ്യയുടെ വീടുവരെ ഒന്ന് പോയി നോക്കാം......രാഹുല്‍ പറഞ്ഞു...
വിനു അപ്പോഴാണ്‌ ചിന്തിച്ചത്, ഇന്നലെ ബോധം ഇല്ലാതെ ഞാന്‍ എന്തൊക്കെയ അവളോട്‌ പറഞ്ഞത്???
അവന്‍റെ നെഞ്ചില്‍ ചെറിയൊരു ഭയം അപ്പോള്‍ മൊട്ടിട്ടു..
അവര്‍ അപ്പോള്‍ തന്നെ അവളുടെ വീട്ടിലേക്കു പാഞ്ഞു...
എടാ അവള്‍ എന്തെങ്കിലും കടും കൈ...?
ഏയ് അങ്ങനൊന്നും ഉണ്ടാവില്ലട.. എന്ന് പറഞ്ഞെങ്കിലും
അവളുടെ വീട്ടിലേക്കു അടുക്കുന്തോറും വിനുവിന്‍റെ മനസിലെ ഭയം കൂടി കൂടി വന്നു,
അവളുടെ വീടിനടുത്ത് ബൈക്ക് നിര്‍ത്തി അങ്ങോട്ട്‌ നോക്കിയ അവര്‍ ആ കാഴ്ച കണ്ടു ഞെട്ടി.. വീടിനകത്തും പുറത്തും നിറയെ ആള്‍ക്കാര്‍... മുറ്റത്ത്‌ ടാര്‍പ്പോളിന്‍ കെട്ടിയിരിക്കുന്നു.... ഇത് കണ്ട വിനുവിന്‍റെ തൊണ്ടയിലെ വെള്ളം വറ്റി,, കണ്ണില്‍ ഇരുട്ട് കയറും പോലെ തോന്നി... അവന്‍ എന്ത് ചെയ്യണമെന്നു അറിയാതെ അവിടെ നിന്നു..
എടാ നിന്‍റെ ഒരു നേരത്തെ തമാശ കാരണം ഒരു പാവം പെണ്‍കുട്ടിയുടെ ജീവന്‍ പോയി.
വിനു ഒന്നും മിണ്ടിയില്ല..
അവള്‍ മരിക്കുന്നതിനു മുന്‍പ് എഴുത്ത് വല്ലതും എഴുതി വെച്ചിട്ടുണ്ടെങ്കില്‍ നീ അകത്താവും....
നീ എന്തായാലും അവിടെ വരെ ഒന്ന് പോയി നോക്ക്...
ബാക്കി വരുന്നടുത്തു വെച്ച് കാണാം...രാഹുല്‍ പറഞ്ഞു...
വിനു പതുക്കെ അവളുടെ വീടിലേക്ക്‌ നടന്നു, വിറയല്‍ കാരണം അവനു നേരെ നടക്കാന്‍ പറ്റുന്നില്ല... മുറ്റം നിറയെ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നു... വിനു ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ കയറി.
സമയം കടന്നു പോയി... വിനുവിനെ കാണാന്‍ ഇല്ല... രാഹുല്‍ പതുക്കെ അങ്ങോട്ട്‌ നടന്നു , നോക്കിയപ്പോള്‍ വിനു അവിടെ ബോധം കെട്ടു കിടക്കുന്നു,,, അവനു ചുറ്റും ആള്‍ക്കാര്‍ കൂടി നില്‍പ്പുണ്ട്..
രാഹുല്‍ അവിടെ ഇരുന്ന ഒരു കുട്ടിയോട് ചോതിച്ചു എന്താ മോളെ ഇവിടെ പ്രശ്നം , ആ കിടക്കുന്ന ചേട്ടന് എന്ത് പറ്റി ??
ആ ചേട്ടന്‍ എന്നോട് വന്നു ചോതിച്ചു " സന്ധ്യ ചേച്ചി എപ്പഴാ മരിച്ചെതെന്ന്... ഞാന്‍ പറഞ്ഞു... " ചേച്ചിയുടെ കല്യാണ നിശ്ചയമാ ഇന്ന് ചേച്ചി ഒരുങ്ങി കൊണ്ടിരിക്കുവാ എന്ന്" അതു പറഞ്ഞതും ആ ചേട്ടന്‍ കയ്യിലെ വാച്ചിലേക്ക് നോക്കിയിട്ട് ഇവിടെ ബോധം കെട്ടു വീണു... പാവം ചേട്ടന്‍...
രാഹുല്‍ പതിയെ വാച്ചിലേക്ക് നോക്കി സമയം 11.30 കഴിഞ്ഞിരുന്നു.... 
Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub